ZAMZAM, Salam sullami &KNM















അബ്ദുസ്സലാം സുല്ലമി സംസംവെള്ളത്തിന് യാതൊരു ശ്രേഷ്ടതയുമില്ല എന്ന് എവിടെയും എഴുതിയിട്ടില്ല. മറിച്ച് എഴുതിയത് ഇപ്രകാരമാണ്:

“ഹാജറ ബീവിക്കും ഇസ്മായിൽ നബി(അ)ക്കും കുടിക്കുവാനും കുളിക്കുവാനും മലമൂത്ര വിസർജ്ജനവും മറ്റും ചെയ്താൽ ശുദ്ധിയാക്കാനും വേണ്ടി അല്ലാഹു അൽഭുതകരമായി സൃഷ്ടിച്ച് കൊടുത്ത കിണറാണ് സംസം. ഇതിന്റെ ശ്രേഷ്ടതയായി ഒരു ഹദീഥ് മാത്രമാണ് സ്വഹീഹായിട്ടുള്ളത്. അത് താഴെ വിവരിക്കാം.

അബൂദർ‌റ്(റ) നിവേദനം: നബി(സ) സംസം വെള്ളത്തെ കുറിച്ച് ഇപ്രകാരം പറഞ്ഞു, നിശ്ചയം അതു വിശപ്പിനു ഭക്ഷണമാണ്(മുസ്ലിം). സംസം വെള്ളം രോഗത്തിന് ഔഷധമാണെന്ന് പ്രസ്താവിക്കുന്ന ഹദീഥുകൾ എല്ലാം തന്നെ ദുർബലമാണ്. നബി(സ) രോഗശമനം ലഭിക്കാൻ വേണ്ടി തേൻ കുടിക്കുവാനും ജീരകം ഉപയോഗിക്കുവാനും മറ്റും ഉപദേശിച്ചത് കാണാം. എന്നാൽ സ്വഹീഹായ ഒരു ഹദീഥിൽ പോലും സംസം വെള്ളം കുടിക്കുവാൻ നബി(സ) ആരോടെങ്കിലും ഉപദേശിച്ചത് കാണാൻ സാധ്യമല്ല.

സ്വഹാബി വര്യന്മാരിൽ ആരെങ്കിലും രോഗശമനത്തിന് സംസം വെള്ളം കുടിച്ചതായോ കുടിക്കാൻ ഉപദേശിച്ചതായോ കാണാൻ സാധ്യമല്ല. ഹജ്ജിനു ശേഷം സംസം വെള്ളം കെട്ടിക്കൊണ്ട് പോകുവാൻ നബി(സ) നിർദ്ദേശിച്ച ഒരു ഹദീഥും സ്വഹീഹായിട്ടില്ല. സ്വഹാബി വര്യന്മാരിൽ ആരെങ്കിലും അപ്രകാരം ചെയ്തത് ഉദ്ധരിക്കുന്നില്ല. ഈ വിഷയത്തിൽ ഉദ്ധരിക്കുന്ന ഹദീഥുകൾ ദുർബലമായതാണ്. തെളിവിന് ഒരിക്കലും കൊള്ളുകയില്ല. ദാഹമുണ്ടെങ്കിൽ അത് കുടിക്കാമെന്ന് മാത്രം.

നാഫി‌അ്(റ) നിവേദനം: നിശ്ചയം ഇബ്നു ഉമർ(റ) ഹജ്ജ് വേളയിൽ സംസം വെള്ളം കുടിക്കാറില്ല.(ഫത്‌ഹുൽ ബാരി)

സംസം വെള്ളം കുടിക്കൽ പോലും ഹജ്ജിന്റെ കർമ്മങ്ങളിൽ ഉൾപ്പെട്ടതല്ലെന്ന് പഠിപ്പിക്കുവാനാണ് ഇബ്നു ഉമർ(റ) ഇപ്രകാരം ചെയ്തിരുന്നത്. നബി(സ) കുടിച്ച സംഭവം അദ്ദേഹത്തിന്റെ ശ്രദ്ധയിൽ പെട്ടിരുന്നില്ലെന്ന് വിശ്വസിക്കാൻ പ്രയാസമുണ്ട്. സ്വഹാബിമാരിൽ ആരും തന്നെ കഫൻപുടവ സംസം വെള്ളം കൊണ്ട് കഴുകാറില്ല. നബി(സ) സംസം വെള്ളം കൊണ്ട് മയ്യിത്ത് കുളിപ്പിക്കുന്നതിനെയോ കഫൻ‌പുടവ അതിൽ കഴുകിയേടുക്കുന്നതിനെയോ പ്രേരിപ്പിച്ച ഒരു ഹദീഥ് പോലും സ്വഹീഹായി ഉദ്ധരിക്കുന്നില്ല.”

(മുസ്ലിംകളിലെ അനാചാരങ്ങൾ ഒരു സംഗ്ര വിശകലനം, എ അബ്ദുസ്സലാം സുല്ലമി, പേജ്:298, 299)

നോക്കൂ സഹോദരങ്ങളേ , ഇത്രയുമാണ് സലാം സുല്ലമി പറഞ്ഞത്. അതിലപ്പുറം അദ്ദേഹത്തിനും മേൽ ദുരാരോപണമുന്നയിക്കുകയാണ്. ഈ പുസ്തകം മുജാഹിദ് സെന്ററിൽ നിന്നും പ്രസിദ്ധീകരിച്ചതാണ്. പുസ്തകത്തെയും അതിലെ ഉള്ളടക്കത്തെയും സുല്ലമിയെ പറ്റിയുമൊക്കെ പുസ്തകത്തിന്റെ പുറം ചട്ടയിലും അവതാരികയിലും പറയുന്നത് കൂടി കാണുക.

ഇപ്പോൾ ഈ പരാമർശത്തെ മഹാവ്യതിയാനമായി കാണുന്ന എ പി വിഭാഗം മുജാഹിദുകളുടെ നേതൃത്വത്തിൽ ഇപ്പോൾ പ്രവർത്തിച്ച് വരുന്ന പ്രസിദ്ധീകരണാലയത്തെ കൊണ്ട് ഇതിനെ പിൻ‌വലിക്കുകയോ തള്ളിപ്പറയുകയോ ചെയ്തിട്ടില്ല. മറിച്ച്, പിൻ‌വലിക്കേണ്ടതായോ തിരുത്തേണ്ടതായോ ഇതിലൊന്നുമില്ലെന്ന് തന്നെയാണ് ബഹു. എ പി അബ്ദുൽ ഖാദർ മൌലവി അൽ‌മനാറ് മാസികയിൽ ഫത്‌വ നൽകിയിരിക്കുന്നത്. (മുകളിൽ കാണുക)

കാപട്യമേ..നിന്റെ പേരോ?








Comments

  1. Narrated Abu Jamra Ad-Dabi:
    I used to sit with Ibn `Abbas in Mecca. Once I had a fever and he said (to me), "Cool your fever with Zamzam water, for Allah's Messenger (ﷺ) said: 'It, (the Fever) is from the heat of the (Hell) Fire; so, cool it with water (or Zamzam water).
    حَدَّثَنِي عَبْدُ اللَّهِ بْنُ مُحَمَّدٍ، حَدَّثَنَا أَبُو عَامِرٍ، حَدَّثَنَا هَمَّامٌ، عَنْ أَبِي جَمْرَةَ الضُّبَعِيِّ، قَالَ كُنْتُ أُجَالِسُ ابْنَ عَبَّاسٍ بِمَكَّةَ، فَأَخَذَتْنِي الْحُمَّى، فَقَالَ أَبْرِدْهَا عَنْكَ بِمَاءِ زَمْزَمَ، فَإِنَّ رَسُولَ اللَّهِ صلى الله عليه وسلم قَالَ ‏"‏ الْحُمَّى مِنْ فَيْحِ جَهَنَّمَ فَأَبْرِدُوهَا بِالْمَاءِ ‏"‏‏.‏ أَوْ قَالَ ‏"‏ بِمَاءِ زَمْزَمَ ‏"‏‏.‏ شَكَّ هَمَّامٌ‏.‏
    Reference : Sahih al-Bukhari 3261

    ReplyDelete

Post a Comment