KK Muhammed Sullami ഇഖ്‌റ‌അ് ബിസ്മിക്ക് നൽകിയ വ്യാഖ്യാനവും നവയാഥാസ്ഥിതികരും





വിശുദ്ധ ഖുർ‌ആൻ പഠനം ജനകീയമാക്കാനും അതിന്റെ സന്ദേശങ്ങൾ പ്രബോധനം ചെയ്യാനുമായി സ്വജീവിതം സമർപ്പിച്ച മഹാനായ കെ കെ മുഹമ്മദ് സുല്ലമി. അദ്ദേഹത്തിന്റെ സേവനങ്ങളും പ്രബോധന രംഗത്തെ സജീവ സാന്നിധ്യങ്ങളുടെ പാദമുദ്രകളും ഇന്നും ഇസ്വ്‌ലാഹി ദ‌അവത്ത് മേഖലയിൽ വലിയൊരു മുതൽക്കൂട്ടാണ്. പക്ഷെ, കെ കെയേയും അദ്ദേഹത്തിന്റെ സേവനങ്ങളെയും പരിചയമില്ലാത്ത ചില കുട്ടി മൌലവിമാർ കെ കെ മരിച്ചിട്ടു പോലും വെറുതെ വിടുന്നില്ല. ഖുർ‌ആൻ ദുർ‌വ്യാഖ്യാനം ചെയ്തയാളായിട്ടാൺ` അവരദ്ദേഹത്തെ ഇന്നും കടിച്ച് കീറുന്നത്. ഈ ഉദ്ധരണികൾ വായിക്കുന്നതോടെ നിങ്ങൾക്ക് വസ്തുത ബോധ്യപ്പെടും. കെ കെ ശബാബിൽ പരാമൃഷ്ട ലേഖനം എഴുതുന്നതിനു വർഷങ്ങൾക്ക് മുൻപ് ഇപ്പോഴത്തെ എ പി വിഭാഗം നേതാവ് ഡോ. ഷൌകത്തലി എഴുതിയ ലേഖനം, ഉമർ മൌലവി പ്രത്യേക താല്പര്യമെടുത്ത്, എ എ ഹമീദ് സാഹിബ് പകർത്തി എഴുതി സത്സബീൽ പ്രസിദ്ധീകരിച്ച ലേഖനം, ഉമർ മൌലവി മുൻപ് എഴുതിയ ലേഖനം, അൽ മനാറിലെ ജാലകം തുടങ്ങിയവയിലൊക്കെ നിരാക്ഷേപം പരാമർശിക്കപ്പെട്ട ഒരു വീക്ഷണം കെ കെയുടെയും ശബാബിന്റെയും കാര്യത്തിൽ മാത്രമെങ്ങിനെ വ്യതിയാനമായി. (ഇരട്ടത്താപ്പിന്റെ മറ്റൊരു മുഖം)




"തന്റെ ഖുര്‍ആന്‍ ആസ്വാദനം ആദര്‍ശ വ്യതിയാനമായി ചിത്രീകരിക്കപ്പെട്ടതില്‍ കെ കെ ഏറെ ദുഃഖിതനായിരുന്നു. ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് രോഗസന്ദര്‍ശനത്തിന്നായി വീട്ടില്‍ ചെന്നപ്പോള്‍ ആ കാര്യം അദ്ദേഹം സൂചിപ്പിച്ചു. എന്റെ കൂടെ അബ്ദുര്‍റഹ്മാന്‍ സലഫിയും അബ്ദുല്ല സുല്ലമിയും ഉ ായിരുന്നു. എന്നെ അഭിമുഖീകരിച്ചു കൊ ് ഞങ്ങളോടായി അദ്ദേഹം ചോദിച്ചു: എനിക്ക് വയസ്സ് എത്രയായി എന്നറിയുമോ? പത്തറുപത്തഞ്ച് വയസ്സായി. ഇനി കൂടുതലൊന്നും ജീവിക്കുമെന്ന് കരുതുന്നില്ല. ഖുര്‍ആന്‍ അല്ലാഹുവിന്റെ വചനമാണെന്നും അതിനെ തെറ്റായി വ്യാഖ്യാനിക്കുന്നവന് പരലോകത്ത് ലഭിക്കുന്ന ശിക്ഷയുടെ കാഠിന്യം എന്തായിരിക്കുമെന്നും ശരിക്കും ബോധ്യമുള്ള ഒരാളാണ് ഞാന്‍. ഈ പ്രായത്തില്‍ ഖുര്‍ആനിനെ സൂക്ഷ്മതയില്ലാതെ ഞാന്‍ സമീപിക്കുമെന്ന് നിങ്ങള്‍ കരുതുന്നു ോ? അപ്പോള്‍ ഞാന്‍ പറഞ്ഞു: എത്ര സൂക്ഷ്മത പുലര്‍ത്തിയാലും നമ്മളൊക്കെ മനുഷ്യരല്ലേ? അബദ്ധങ്ങളും തെറ്റുകളും പറ്റാതിരിക്കില്ലല്ലോ. സ്വഹീഹായ ഹദീസിനും സച്ചരിതരായ പൂര്‍വികരുടെ നിലപാടിനും വിരുദ്ധമാകുന്ന വ്യാഖ്യാനങ്ങള്‍ വരുന്നു ോ എന്ന് നാം ശ്രദ്ധിക്കണം. പ്രത്യേകിച്ചും ആരോപണം ഉ ാകുമ്പോള്‍. മറുപടിയായി കെ കെ തന്റെ നിലപാട് വിശദീകരിച്ചു: ''സ്വഹീഹായ ഹദീസുകള്‍ക്ക് വിരുദ്ധമായി വ്യാഖ്യാനിക്കാന്‍ പാടില്ല. അല്ലാഹുവിന്റെ റസൂലിന്റെ വാക്കുകളേക്കാള്‍ മികച്ച വ്യാഖ്യാനം പറയാന്‍ ആര്‍ക്കാണ് കഴിയുക? അതുപോലെ സലഫുസ്സ്വാലിഹുകളുടെ നിലപാടുകള്‍ക്കും എതിരായി വ്യാഖ്യാനിക്കാന്‍ പാടില്ല. അതെല്ലാം തര്‍ക്കമറ്റ കാര്യമാണ്. എതിരാകാതെ ഇതരമാകുന്നതിന് വിരോധമില്ല. ഇതരമായി പറയുന്നതിനെ എതിരായി തെറ്റിദ്ധരിക്കുകയാണ് പലരും. സ്വഹാബിമാര്‍ പറഞ്ഞതല്ലാത്ത വ്യാഖ്യാനങ്ങള്‍ താബിഉകളും താബിഉകള്‍ പറഞ്ഞതല്ലാത്തത് പിന്‍ഗാമികളും പറഞ്ഞിട്ടു ്. അതൊന്നും എതിരല്ല. എന്നാല്‍ ഇതരമാണ്. അവര്‍ പറഞ്ഞതല്ലാത്ത മറ്റൊന്നും പറയാന്‍ പാടില്ലെങ്കില്‍ പിന്നെ വ്യത്യസ്ത തഫ്‌സീറുകളുടെ പ്രസക്തി എന്താണ്?'' തന്റെ നിലപാട് ഞങ്ങള്‍ക്ക് മുമ്പില്‍ പറഞ്ഞുതീര്‍ന്നപ്പോള്‍ അദ്ദേഹം ഏറെ സന്തോഷിക്കുന്നതായി തോന്നി.“
എൻ വി സക്കരിയ്യ, ശബാബ്, 2005 ആഗസ്റ്റ് 12



“മനുഷ്യനെന്ന മഹാവിസ്മയത്തെ, ബാല്യകൗമാരങ്ങളിലെ സങ്കീര്‍ണ ഘട്ടങ്ങളെ കെ കെ പഠിച്ചത് ഖുര്‍ആനില്‍ നിന്നാണ്. ആ പഠനം നിലച്ചില്ല. ആ പഠിതാവ് പഠിച്ചുകൊണ്ടിരിക്കെ പാഠം തീരും മുമ്പ് പഠനമുറിയില്‍ നിന്ന് ഇറങ്ങിനടന്നു. അന്ത്യയാത്രയ്ക്കു മുമ്പ് ഗുരുവര്യനെ കാണാന്‍ ചെന്നപ്പോഴും ഖുര്‍ആനികാസ്വാദനത്തെക്കുറിച്ചു തന്നെയാണ് ദീര്‍ഘമായി ഞങ്ങളോട് സംസാരിച്ചത്. കെ കെയുടെ ഖുര്‍ആനിക സംവേദനരീതി പൂര്‍ണമായി ഉള്‍ക്കൊള്ളാന്‍ എനിക്ക് കഴിഞ്ഞിട്ടില്ല. വിയോജിക്കാനുള്ള അവകാശം എന്റേതാണ്. പക്ഷേ, ഗുരുനാഥന്മാരോട് വിയോജിപ്പ് രേഖപ്പെടുത്തുന്നതിന് നിയതമായ രീതിയുണ്ട്. ചേരിതിരിവിന്റെ ലഹരിയില്‍ അതെല്ലാം ലംഘിക്കപ്പെട്ടുവോ എന്ന തോന്നല്‍ എന്നെ വല്ലാതെ വേട്ടയാടി. ചേരികള്‍ക്കതീതമായി അറിവിന്റെ വെളിച്ചം ഞാന്‍ കണ്ടാസ്വദിക്കാന്‍ തുടങ്ങിയപ്പോള്‍ ഗുരുവര്യനെ ചെന്നുകണ്ടു. വീക്ഷണങ്ങള്‍ എന്തുമാവട്ടെ, വിനീതനായ വിദ്യാര്‍ഥിയെന്ന നിലക്ക് എന്റെ വാക്കുകളിലെ പിഴവുകള്‍ക്ക് പരിഹാരം തേടി. ഒന്നുമില്ല, ആരോടുമൊട്ടും പരിഭവമില്ല. വൈരാഗ്യമോ വിദ്വേഷമോ ഇല്ല. കെ കെ പഴയ കെ കെ തന്നെ. ഗുരുമനസ്സിന്റെ വിശാലത അപ്പോള്‍ ഞാനാദ്യമായി അനുഭവിച്ചു. അദ്ദേഹം എല്ലാം ഉള്ളുതുറന്നു സംസാരിച്ചു. ''ഇഖ്‌റഇന്ന് പെറുക്കി എന്ന് ഞാന്‍ അര്‍ഥം പറഞ്ഞിട്ടില്ല. അതറിയാവുന്ന നീ, മറ്റാരു പറഞ്ഞാലും അങ്ങനെ പറയുമെന്ന് കരുതിയിരുന്നില്ല.'' എനിക്ക് ലജ്ജയും ദുഃഖവും തോന്നി. അതിലുപരി, വാക്കുകള്‍ കൊണ്ട് മായാജാലം കളിക്കുന്നതിലുള്ള അപകടത്തെക്കുറിച്ച് ഞാന്‍ കൂടുതല്‍ ബോധവാനായി.
സുബൈർ മങ്കട, ശബാബ്, 2005 ആഗസ്റ്റ് 12

Comments