salafi publications


സ്വന്തം പുസ്തകം പോലും മറന്ന മുബാറക് മാഷ്!!! മുജാഹിദ് പീളർപ്പിന്റെ കാലത്ത് ഭിന്നിപ്പുകാരുടെ ഉറക്കം കെടുത്തിയ ഒരു പുസ്തകമാണ് കോഴിക്കോട് സലഫി പബ്ലിക്കേഷൻ പുറത്തിറക്കിയ 180 പേജുള്ള പുസ്തകം. ആരോപകരുടെ കാപട്യം വ്യക്തമായി തുറന്ന് കാണിച്ച ആ പുസ്തകം ആദർശവ്യതിയാനാരോപണം കേവലം പുകമറയായിരുന്നെന്ന് മുജാഹിദുകളെ പഠിപ്പിച്ചു. ഇത് സ്വന്തം കാലിന്നടിയിലെ മണ്ണൊലിപ്പിനു നിമിത്തമാവുന്നുവെന്ന് ഞെട്ടലോടെയാണ് ഭിന്നിപ്പുകാർ തിരിച്ചറിഞ്ഞത്. അപ്പോഴാണ് ഈ പുസ്തകത്തിനെതിരെ കുപ്രചരണങ്ങളുമായി അവർ രംഗത്തിറങ്ങുന്നത്. ജം‌ഇയ്യത്തിന്റെ തീരുമാനം യോഗം ചേർന്ന് വായിക്കാൻ ശാഖകൾക്ക് നിർദ്ദേശം നൽകിക്കൊണ്ട് അയച്ച കത്തിൽ പോലും ടി പിയും കൂട്ടരും പ്രസ്തുത പുസ്തകത്തെ അവഗണിക്കാനാണ് ആവശ്യപ്പെട്ടത്. പക്ഷെ, അവഗണിച്ചാൽ പിന്നെ തങ്ങളുടെ പാളയം നാമാവശെഷമാകുമെന്നറീഞ്ഞപ്പോൾ അത് വീണ്ടും പരിഗണിച്ചു. നീലയോട് സാദൃശ്യമുള്ള ചട്ടയായതിനാൽ ഇതിനെ നീലപുസ്തകം എന്നാണവർ വിശേഷിപ്പീച്ചത്. അശ്ലീലമുണ്ടെന്ന് മറ്റുള്ളവരെ തോന്നിപ്പിക്കാനുള്ള ഒരടവായിരുന്നുവത്. പുറം ചട്ടയിൽ തിയതി രേഖപ്പെടുത്തിയതിനെ പോലും അവർ പിടികൂടി. ഈ പുസ്തകത്തെ പറ്റിയുള്ള കുപ്രചരണങ്ങളിൽ അതും അവരൊരായുധമാക്കി. അത്തരത്തിലുള്ള പ്രചരണത്തിന്റെ ഭാഗമായി മുബാറക് ബിൻ ഉമർ എഴുതിയ ഒരു വരികൾ നോക്കുക. പുറം ചട്ടയിൽ തിയതി കൊടുത്ത ലോകത്തിലെ ഏക പുസ്തകമാണത്രെ ഇത്. താഴെ കൊടുത്തിട്ടുള്ളത് മുബാറക് തന്നെ പരിഭാഷപ്പെടുത്തിയ ഒരു പുസ്തകമാണ്. യാദൃശ്ചികമായി അതിന്റെ ചട്ട പോലും നീലയായി. അതിന്റെ പുറം ചട്ടയിൽ തിയതി കൊടുത്തിട്ടുണ്ട്. അപ്പോൾ പിന്നെ ഒരു സംശയം...ഈ ലോക ചരിത്രം തുടങ്ങുന്നത് എന്ന് മുതലായിരിക്കും?

Comments

  1. ഹാ ഹാ ഹാ ഹാ അവനവൻ കുടുക്കുന്ന കുടുക്കിൽ പെട്ടുഴഞ്ഞാൽ ഗുലുമാൽ..... ഇതാണപ്പോ നായരുപിടിച്ച പുലിവാൽ....

    ReplyDelete

Post a Comment