Tuesday, October 2, 2012

shabab cheriyamundam


വിജനപ്രദേശത്തെ ജിന്നുകളോടുള്ള സഹായാർത്ഥന സംബന്ധിച്ച് ശബാബിലെ ഒരു ചോദ്യോത്തരത്തിലെ വരികൾ ദുർവ്യാഖ്യാനിച്ച് ആദര്ശശത്രുക്കൾ നടത്തുന്ന കുപ്രചരണങ്ങളുടെ പശ്ചാത്തലത്തിൽ ചെറിയമുണ്ടം അബ്ദുൽ ഹമീദ് മദനിയുടെ വിശദീകരണം.

5 comments:

യാത്രികന്‍ said...

ചെറിയമുണ്ടം എഴുതുന്നു “ഈ വിഷയകമായി വിവാദമാക്കപ്പെട്ട മുഖാമുഖത്തിലെ ഉത്തരം മുസ്ലിം എഴുതിയതു മുജാഹിദുകൽക്കിറ്റയിൽ ഇങ്ങനെയൊരു ഫിത്ന പൊട്ടിപ്പുറപ്പെടുന്നതിന്റെ അനേകം വർഷങ്ങൾക്കു മുൻപാണു.ജിന്നുകലോറ്റും മലക്കുകളോടും ജിന്നുകളോറ്റും മലക്കുകളോടും സഹയം തേടാമോ എന്ന ചോദ്യത്തിനല്ല അന്നു മുസ്ലിം മറുപടി എഴുതിയതു .ഒരു ദുറ്ബലമായ ഹദീസിൽ യാ ഇബാദല്ലാഹ് അ ഈനൂനീ(അല്ലാഹുവിന്റെ അടിയാന്മാരെ നിങ്ങൾ എന്നെ സഹയിക്കൂ)എന്നു പരയാൻ നിർദേശിക്ച്ചിട്ടുള്ളതു മരിച്ചു പോയ മഹാന്മാരോടു പ്രാർത്ഥിക്കാം എന്നതിനു തെളിവാണെന്നു ഒരു മുസ്ലിയാർ പ്രസംഗിച്ചതു സംബന്ധിച്ച് ശബാബിനു അയച്ചു കിട്ടിയ ചോദ്യത്തിനാണു അന്നു മറുപടി എഴുതിയതു അല്ലാഹുവിന്റെ അടിയാന്മാരെ എന്നതു ഒരു പൊതുവായ അഭ്യർഥനയാണുഅതു ഒരു പ്രാർത്ഥനയല്ല എന്ന കാര്യത്തിനാണ് ആ മരുപടിയിൽ ഊന്നൽ നൽകിയത് .ആ മറുപടിയുടെ ആരഭത്തിലും അവസാനത്തിലും അല്ലാഹു വല്ലാത്തവരോടു പ്രാർത്ഥിക്കമെന്നതിനു ഈ ഹദീസ് തെളിവല്ലെന്നും അത്തരം സഹായാർത്ത്നക്കൊന്നും ഇസ്ലാമിൽ വകുപ്പില്ലെന്നും വ്യക്തമാക്കിയിട്ടുണ്ടു അതിനിടയിലെ ഒരു വാചകം ആശയക്കുഴപ്പത്തിനിടയാക്കിയിട്ടുണ്ടെങ്കിൽ ഈ ലേഖകനു ഖേദമുണ്ട്”“ ഇനി ഒരു കാര്യം പറ്യട്ടെ എടവണ്ണ സലം സുല്ലമി പപറയുന്നതു ഈ ഹദീസിൽ പ്രാർത്ഥനയുണ്ടെന്നും ആ തേട്റ്റം ശിർക്കു ആണു എന്നും ആണു നിങ്ങൽ മടവൂറ് വിഭാഗം ഏതു അങ്ങീകരിക്കുന്നു മേലെ ചെരിയമുണ്ടം പറഞ്ഞ അതെ കാര്യമല്ലെ സകരിയ്യ സ്വലാഹിയും ,ജബ്ബാറ് മൌലവിയും പരഞ്ഞതു ആ ഹദീസിൽ പ്രാർത്ഥനയില്ല എന്നു ചെരിയമുണ്ടം പരഞ്ഞൽ തൌഹീദും മുജാഹിദുകൾ പരഞ്ഞാൽ ശിർക്കുമോ?

അനീസ്‌ കോഡൂര്‍ said...
This comment has been removed by the author.
അനീസ്‌ കോഡൂര്‍ said...
This comment has been removed by the author.
അനീസ്‌ കോഡൂര്‍ said...

എനിക്ക് കാണാന്‍ കഴിഞ്ഞത് താഴെ പറഞ്ഞ കാര്യങ്ങള്‍ ആണ്.

1.”അവരോടു സഹായം ആവശ്യപ്പെടുന്നത് ന്യായമല്ല. “(മലക്കുകളോട് സഹായം ചോതിക്കുന്നത് ഒരിക്കലും ന്യായീകരിക്കാന്‍ പാടില്ല. )

2.” മലക്കുകള്‍ മുഖേന ആരെ സഹായിക്കണമെന്ന് അല്ലാഹുവാണ് തീരുമാനിക്കുകയെന്നും അല്ലാഹുവോട് മാത്രം സഹായം തേടുന്നവര്ക്ക്ീ മലക്കുകള്‍ മുഖേന അവന്‍ സഹായം നല്കിയെക്കമെങ്കിലും മലക്കുകളോട് സഹായം തേടിയാല്‍ അവന്‍ സഹായിക്കുമെന്ന് കരുതാന്‍ യാതൊരു ന്യായവുമില്ലെന്നത്രേ 8 :9 സൂക്തത്തില്‍ നിന്ന് ഗ്രഹിക്കവുന്നത്. “(തേടേണ്ടത് അല്ലാഹുവോട് തന്നെയാണ്.എന്നാല്‍ നമ്മള്‍ അറിയാതെ മലക്കുകള്‍ സഹായിച്ചേക്കാം)

3.” ജിന്നുകള്‍ നമ്മുടെ സഹയാര്തന കേള്ക്കു മെന്നോ കേട്ടാല്‍ അവര്‍ സഹായിക്കുമെന്നോ ഇസ്ലാമിക പ്രമാണങ്ങളില്‍ നിന്നൊന്നും വ്യക്തമാകുന്നില്ല. അതിനാല്‍ അത് ഉറപായ അറിവില്ലാത്ത കാര്യമാണ്. അതിന്ടെ അടിസ്ഥാനത്തില്‍ ഏതു പ്രവര്ത്തതനവും നിഷിദ്ധമാണ് “(ജിന്നുകളോട് തേടല്‍ നിഷിദ്ധമാണ്.എന്നാല്‍ ഇവിടെ 'ജിന്നുകള്‍ കേള്ക്കില്ല' എന്ന് പറഞ്ഞതിനോട് എനിക്ക് വിയോജിപ്പുണ്ട്.സുറ ജിന്ന്‍ ഒന്നാം ആയത്തിനും ആറാം ആയത്തിനും ഇത് എതിരാണ്.ഇത് ഈ ലേഖനത്തിലും പറഞ്ഞിട്ടുണ്ട് "ഖുര്ആആനിലെ സുറ ജിന്ന് തുടങ്ങുന്നത് ,ജിന്നുകളില്‍ ഒരു സംഘം ഖുര്ആലന്‍ ശ്രദ്ധിച്ചു കേള്ക്കു കയുണ്ടായി എന്നു നബി(സ)ക്ക് വഹിയ് നല്കപെആട്ടു എന്ന വിവരണത്തോടെയാണ്.")

4.” അല്ലാഹുവിനു നമ്മെ ഇപ്പോഴും സഹായിക്കാന്‍ കഴിയുമെന്നതും ഏതു വിഷയത്തിലും അവനോടു സഹായം തെടമെന്നതും ഖുര്ആ്ന്‍ കൊണ്ടും സുന്നത് കൊണ്ടും സ്ഥിരപ്പെട്ടതാണ്.”(ഏതു കാര്യത്തിനും സഹായം തേടേണ്ടത് അല്ലാഹുവിനോടാണ്.ഇത് ഏതു കാലത്തും സലഫികളുടെ നിലപാടാണ്‌.അതില്‍ ഒരു തര്ക്കതമില്ല.)

5.” പ്രമാണബദ്ധമായ സഹായര്തനയോടു പ്രമാണ രഹിതമായ സഹായതെട്ടം കൂട്ടിച്ചേര്ക്കുലന്നത് 31 :15 ഇല്‍ പറഞ്ഞ പങ്കു ചേര്ക്കതല്‍ ( ശിര്ക്ക് ) ആകുമെന്ന് കരുതാവുന്നതാണ്. “(ഇവിടെ 'നിനക്ക്‌ യാതൊരു അറിവുമില്ലാത്ത വല്ലതിനെയും' എന്നതിനെ 'നമ്മുടെ പഞ്ചെദ്രിയങ്ങള്ക്ക്പ്പുറത്തായത് കൊണ്ട്' 'ജിന്നുകലോടുള്ള എല്ലാ സഹായ തെട്ടവും 'ശിര്ക്ക് ആകുമെന്ന് കരുതാവുന്നതാണ്' എന്ന് സലഫികളില്‍ ആരെങ്കിലും പറഞ്ഞതായി ഞാന്‍ അറിഞ്ഞിട്ടില്ല.31 :15 ലും അതുപോലെ 29/8 ലും പറഞ്ഞ 'നിനക്ക്‌ യാതൊരു അറിവുമില്ലാത്ത വല്ലതിനെയും' എന്നതിന് അമാനി മൌലവി നല്കി്യ വ്യാഖ്യാനം , ആ രണ്ടു സ്ഥലത്തും വായിക്കേണ്ടതാണ്.ഇബ്നു തൈമിയയെ പോലുള്ള മുന്ഗാസമികള്‍ ഈ വിഷയത്തില്‍ (ജിന്നുകലോടുള്ള സഹായ തേട്ടം) ബൃഹത്തായ ഗ്രന്ദങ്ങള്‍ രചിക്കുകയും 'അവയില്‍ ശിര്ക്കുാള്ളതും ശിര്ക്കി ല്ലത്തും ഉണ്ട് എന്ന് വ്യക്തമാക്കിയിട്ടുണ്ട്.

ഇവിടെയും ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം, ചിലര്‍ പറയാന്‍ ശ്രമിക്കുന്നത് പോലെ ഈ ലേഖനത്തില്‍ പോലും 'ശിര്ക്കാകണെന്ന് തീര്ത്തു്'' പറഞ്ഞിട്ടില്ല.മറിച്ചു 'ശിര്ക്ക് ആകുമെന്ന് കരുതാവുന്നതാണ്' എന്നാണ് പറഞ്ഞത്.കേവലം കരുതലിന്റെ പേരില്‍ 'സലഫുകള്‍' മനസ്സിലാക്കിയതില്‍ ശിര്ക്കു ന്ടെന്നും സലഫികളില്‍' ശിര്ക്ക് സംഭവിച്ചു എന്നും പറയുന്നത് സൂക്ഷിക്കണം എന്ന് എനിക്ക് തോന്നുന്നു.

മാത്രമല്ല ഈ ലേഖകന്‍ തന്നെ "ഒരു ദുറ്ബലമായ ഹദീസിൽ യാ ഇബാദല്ലാഹ് അ ഈനൂനീ(അല്ലാഹുവിന്റെ അടിയാന്മാരെ നിങ്ങൾ എന്നെ സഹയിക്കൂ)എന്നു പരയാൻ നിർദേശിക്ച്ചിട്ടുള്ളതു മരിച്ചു പോയ മഹാന്മാരോടു പ്രാർത്ഥിക്കാം എന്നതിനു തെളിവാണെന്നു ഒരു മുസ്ലിയാർ പ്രസംഗിച്ചതു സംബന്ധിച്ച് ശബാബിനു അയച്ചു കിട്ടിയ ചോദ്യത്തിനാണു അന്നു മറുപടി എഴുതിയതു അല്ലാഹുവിന്റെ അടിയാന്മാരെ എന്നതു ഒരു പൊതുവായ അഭ്യർഥനയാണുഅതു ഒരു പ്രാർത്ഥനയല്ല എന്ന കാര്യത്തിനാണ് ആ മരുപടിയിൽ ഊന്നൽ നൽകിയത്" എന്ന് വ്യക്തമാക്കിയിട്ടുണ്ട്.അതായത് അതാ പ്രാര്ഥനന അല്ല എന്നതിന് ഊന്നല്‍ കൊടുത്തിട്ടുണ്ട് എന്ന് തന്നെ ഇപ്പോഴും പറയുന്നു.

ഇവിടെ സൂചിപ്പിച്ച മേല്പഇറഞ്ഞ മറുപടി 'മുജഹിടുകള്ക്കികടയില്‍ പോലും ഒരു തര്ക്കമവുമില്ലാതെ മുപ്പതോളം വര്ഷം നിലനിന്നതും കെ.പി.മുഹമ്മദ് മൌലവി,ഉമര്‍ മൌലവി,ഉസ്മാന്‍ ഡോക്ടര്‍ എന്നിവരുടെ കാലത്ത് നല്കികയതുമാണ് എന്ന് പ്രത്യേകം ഓര്മ്മിനക്കേണ്ടതാണ്.

Unknown said...

സഹോദരങ്ങളെ,
ജിന്നുകള്‍ മനുഷ്യര്‍ പറയുന്നത് കേള്കുകയോ മനസ്സില്‍ ഉള്ളത് അറിയുകയോ ഇല്ല. അവര്‍ കേള്കുകയും അറിയുകയും ചെയ്യും എന്ന് വിശ്സസിച്ചാല്‍ അത് ശിര്‍ക്ക് ആണ്.

Post a Comment

 
Design by Wordpress Theme | Bloggerized by Free Blogger Templates | coupon codes