jaranara



ഒരു പതിറ്റാണ്ട് പൂർത്തിയായ, ദൌർഭാഗ്യകരമായ മുജാഹിദ് പിളർപ്പിന്റെ കാരണമായ വിവാദങ്ങളിലെ ഒരു വലിയ നെറികേടിന്റെ പൊളിച്ചെഴുത്ത്.
ആരോപണം നമുക്ക് ആരോപകരിലൂടെ വായിക്കാം. പിളർപ്പിന്റെ കാലത്ത് കെ ജെ യുവിന് എ പി വിഭാഗത്തിനു വേണ്ടി അബ്ദുറഹ്‌മാൻ സലഫിയുടെ നേതൃത്വത്തിൽ സമർപ്പിച്ച ഒന്നാം പ്രബന്ധത്തിലെ, 40,41 പേജുകളാണ് താഴെയുള്ളത്. ദീൻ പഠിപ്പിക്കുന്ന പണ്ഡിതന്മാർ നടത്തിയ ക്രൂരമായ ഒരു തട്ടിപ്പിന്റെ നേർക്കാഴ്ച.

 നോക്കൂ സഹോദരന്മാരേ. മുകളിൽ കൊടുത്ത ഒറിജിനൽ രേഖകൾ പരിശോധിക്കുക. ആരോപകരുടെ ഈ ആരോപണം പൂർണ്ണമായും അടിസ്ഥാന രഹിതമാണെന്ന് വ്യക്തമാവും. ഒരിക്കലും നമ്മുടെ ബഹുവന്ദ്യ നേതാക്കളെ ഉദ്ദേശിച്ച് എഴുതിയ വരികളല്ല ഇത്. നേതൃമാറ്റം അനിവാര്യം എന്ന , ശബാബിൽ വന്ന ലേഖനം ഐ എസ് എമ്മിന്റെ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ അന്നത്തെ പ്രസിഡന്റ് എന്ന നിലക്ക് ഹുസൈൻ മടവൂർ എഴുതിയതാണ്. തുടർച്ചയായി വീണ്ടും തന്നെ ഉൾപ്പെടെയുള്ളവരെ തെരഞ്ഞെടുക്കുന്നതിനു പകരം ഐ എസ് എമ്മിന് പുതിയ നേതൃത്വത്തെ തെരഞ്ഞെടുക്കാൻ പ്രേരിപ്പിക്കുന്നതാണ് അതിന്റെ ഉള്ളടക്കം. തികച്ചും സദുദ്ദേശപരമായ ഒരു ലേഖനം.
ഇവിടെ ജരാനര ബാധിച്ചെന്ന് വിശേഷിപ്പിക്കുന്നത് വ്യക്തികളെയല്ല. ചലനാത്മകതയില്ലാത്ത സംഘടനകളെയാണ്. പ്രവർത്തന രംഗത്ത് ചലനാത്മകതയുള്ളതാണ് നമ്മുടെ സംഘടന. അതുകൊണ്ട് അത് പ്രസ്ഥാനമായി. എന്നാൽ ‘ജരാനര ബാധിച്ച് നേരെ നിവർന്ന് നിൽക്കാൻ പോലുമാവാത്ത ഏകാംഗ സംഘടനകളുടെ’ നേതാക്കൾ അവയുടെ സംഘടനയെ പ്രസ്ഥാനം എന്ന് വിശേഷിപ്പിക്കുന്നത് ഭാഷാപരമായി പോലും അബദ്ധമാണെന്ന് സൂചിപ്പിക്കുകയാണ്.(ഒറിജിനൽ രേഖയിൽ ആ ഭാഗം വായിക്കുക). ഇതൊരിക്കലും മുജാഹിദ് പ്രസ്ഥാനത്തിന്റെ ഏതെങ്കിലും മുതിർന്ന നേതാക്കൾക്കെതിരിലാണെന്ന് ബുദ്ധിയുള്ളവൻ പറയില്ല. ഒരു ആശയം പ്രസ്താവിക്കുന്ന ഖണ്ഡികയിൽ നിന്ന് വാലും തലയും മുറിച്ച വരി പ്രബന്ധത്തിൽ ഉദ്ധരിച്ച് തെറ്റിധരിപ്പിക്കാൻ ശ്രമിക്കുകയാണ് ഭിന്നിപ്പുകാർ. ആ വരി കഴിഞ്ഞ് മൂന്ന് കുത്തിട്ടതിനു ശേഷം ‘ഐഡിയകൾ വറ്റിവരണ്ട‘...എന്ന് തുടരുകയാണ് ആരോപകർ.  പക്ഷെ സഹോദരൻ‌മാരേ നാമറിയണം. ഈ മൂന്ന് കുത്തിന്റെ സ്ഥാനത്ത് 43 വരികളാണിവർ വിഴുങ്ങിയത്. ആ വരികൾക്കിടയിൽ ബഹു: എ പിയുടെ വാക്കുകൾ പോലും അഭിമാനത്തോടെ പരാമർശിക്കുന്നുണ്ട്.(സഭാഷ് കുട്ടികളേ സഭാഷ്). 43 വരികൾ കട്ടതിനേക്കാളും വലിയ മറ്റൊരു ക്രൂരത് കൂടി ഇവരീ ഉദ്ധരണിയിൽ ചെയ്തു വെച്ചു. മൂന്ന് കുത്തിനു ശേഷം തുടങ്ങുന്ന ‘ഐഡിയകൾ വറ്റി വരണ്ട്‘ എന്ന വരിതുടങ്ങുന്നത് ആ വാക്കോടെയല്ല. അതിനു മുൻപ്, ‘സാങ്കേതികമായി നാല്പത് വയസ്സ് പൂർത്തിയായിട്ടില്ലെങ്കിലും’ എന്നൊരു വാചകമുള്ളത് ആരോപകർ കട്ടു. കാരണം, ഇത് ഐ എസ് എമ്മിനെ സംബന്ധിക്കുന്ന ഒരു പരാമർശമാണെന്നും ഇതൊരിക്കലും മുതിർന്നവരെ ഇകഴ്ത്തുന്നതല്ലെന്നും മറച്ച് വെക്കേണ്ടത് ആ കാപാലികരുടെ ഒരാവശ്യമായിരുന്നു.
രണ്ടാമത്തെ ഉദ്ധരണി(ശബാബ് വിശേഷാൽ പ്രതി 91:പേജ്:8)യുടെ അവസ്ഥയും വ്യത്യസ്ഥമല്ല. സമൂഹത്തിൽ വർദ്ധിച്ച് വരുന്ന ‘ജനറേഷൻ ഗ്യാപ്പ്’ ആണ് ലേഖന വിഷയം. ഇപ്രകാരം നിലവിലുള്ള സമൂഹത്തിലെ സ്വാഭാവികമായ ഒരവസ്ഥ വിശദീകരിക്കുകയാണ് ലേഖകൻ ചെയ്യുന്നത്.  ഈ വാചകം എടുത്തുദ്ധരിച്ച് അത് കെപിയെ പോലുള്ള നേതാക്കൾക്കെതിരിലുള്ള ഐ എസ് എമ്മിന്റെ നിലപാടാണെന്ന് തെറ്റിധരിപ്പിക്കുന്ന അതിനീചമായ നെറികേടാണ് പ്രബന്ധത്തിലെ ആ ഉദ്ധരണി. എന്നാൽ ഇസ്ലാമികാധ്യാപനങ്ങൾകനുസരിച്ച് മുന്നോട്ട് പോവുന്ന മുജാഹിദ് പ്രസ്ഥാനത്തിൽ അത്തരം ഗ്യാപ്പ് ഇല്ല എന്ന് സമർത്ഥിച്ചാണ് ലേഖനം അവസാനിപ്പിക്കുന്നത്. കെ പിക്കു വേണ്ടി പ്രാർത്ഥിച്ച് കൊണ്ട്.
സഹോദരങ്ങളെ...മുകളിലുള്ള (പ്രബന്ധത്തിലെ) ഉദ്ധരണികളും അവയുടെ ഒറിജിനൽ രേഖകളും ഒന്ന് വിശദമായി വായിക്കണമെന്ന് അഭ്യർത്ഥിക്കുകയാണ്. ഇസ്ലാഹി പ്രസ്ഥാനത്തിന്റെയും ഇസ്ലാമിന്റെയുമൊക്കെ പേരിൽ ഭിന്നിപ്പുകാർ ചെയ്തുകൂട്ടുന്ന നെറികേടുകളുടെ ആഴം മനസ്സിലാക്കാൻ ഇത് ഏറെ ഉപകരിക്കും.

Comments

  1. ഇസ്ലാഹി പ്രസ്ഥാനത്തിന്റെയും ഇസ്ലാമിന്റെയുമൊക്കെ പേരിൽ ഭിന്നിപ്പുകാർ ചെയ്തുകൂട്ടുന്ന നെറികേടുകളുടെ ആഴം മനസ്സിലാക്കാൻ ഇത് ഏറെ ഉപകരിക്കും.

    ReplyDelete

Post a Comment