കുഞ്ഞാപ്പൂന്റെ ഒരു പൂതി - സകരിയ

                            കുഞ്ഞാപ്പൂന്റെ ഒരു പൂതി

ഒരാളുടെ അഭാവത്തിലോ സാന്നിധ്യത്തിലോ ആരെങ്കിലും അയാളെ പറ്റി വല്ലതും പറഞ്ഞാൽ അതിനെ കുറിച്ച് കൃത്യമായ വിശദീകരണം കൊടുക്കാനുള്ള അവസരം അയാളുടെ അവകാശമാണ്. ഓരോരുത്തരുടെയും കാര്യത്തിൽ അവരുടെ തന്നെ വിശദീകരണത്തിനാണ് ഏറ്റവും ആധികാരികതയും പ്രസക്തിയും എന്നകാര്യവും തർക്കമില്ലാത്തതാണ്. 
എന്നെക്കുറിച്ച് പറയേണ്ടത് ഞാനാണ്. എന്റെ വാക്കുകളും വാദങ്ങളും ചെയ്തികളും വ്യാഖ്യാനിക്കേണ്ടതും വിശദീകരിക്കേണ്ടതും ഞാനാണ്. തർക്കമില്ല.
എന്റെ അസാന്നിധ്യത്തിൽ സംഘടിപ്പിച്ച ഒരു സദസ്സിൽ എന്നെ കുറിച്ച് വല്ല ആരോപണവും ഉന്നയിക്കപ്പെട്ടാൽ, അതേ സദസ്സിനു മുന്നിൽ എന്റെ വിശദീകരണവും അവതരിപ്പിക്കാൻ സാഹചര്യമുണ്ടാക്കേണ്ടത് ആ സദസ്സ് സംഘടിപ്പിച്ച അതേ സംഘാടകരുടെ ബാധ്യതയാണ്. തർക്കമില്ല.
അതുപോലെ, ഒരു കൂട്ടായ്മയിൽ വല്ല അഭിപ്രായ വ്യത്യാസങ്ങളും രൂപപ്പെട്ടാൽ അവിടെ ഭൂരിപക്ഷത്തെ മാനിക്കുക എന്നത് മാന്യമായ ഒരു മാനദണ്ഡമാണ്. തർക്കമില്ല.

മുജാഹിദ് പ്രസ്ഥാനത്തിലുണ്ടായ ദൌർഭാഗ്യകരമായ പിളർപ്പിന്റെ പ്രക്രിയകൾ ഉദ്ഘാടനം ചെയ്യുന്നത് 1999 മെയ് 13ന് പുളിക്കൽ വെച്ച് സംഘടിപ്പിച്ച യോഗത്തിലാണ്. മുൻ‌കൂട്ടി തയ്യാറാക്കിയ തിരക്കഥ പോലെ കീഴ്വഴക്കങ്ങൾ മറികടന്ന് ഒരു യോഗം സംഘടിപ്പിക്കുകയും ആ യോഗത്തിൽ ചുരുക്കം ചിലയാളുകൾ ഹുസൈൻ മടവൂരിനെ കുറിച്ച് രൂക്ഷമായ വിമർശനമഴിച്ച് വിടുകയും ചെയ്യുന്നു. മിക്കതും ഒരടിസ്ഥാനവുമില്ലാത്തവ, മറ്റു ചിലത് തെറ്റിധരിപ്പിക്കപ്പെട്ടവ... ശക്തമായ ഒരു ഗൂഡാലോചനയുടെയും സ്വാർത്ഥ താല്പര്യത്തിന്റെയും വ്യക്തിവിരോധത്തിന്റെയും മണമുണ്ടായിരുന്നു അവരുടെ ഓരോ വാക്കുകൾക്കും. 
അതുകൊണ്ടു തന്നെ ബഹുമാന്യരായ നേതാക്കൾ അതിനെ പ്രോത്സാഹിപ്പിച്ചില്ല. ഹുസൈൻ മടവൂരില്ലാതെ ഇങ്ങിനെ യോഗം ചേർന്ന് ഇത്തരം കാര്യങ്ങൾ ചർച്ച ചെയ്യുന്നത് ശരിയല്ല. അദ്ദേഹം വിദേശത്ത് നിന്നും വന്നിട്ട് അദ്ദേഹത്തിന്റെ സാന്നിധ്യത്തിൽ ആരോപണങ്ങൾ ചർച്ച ചെയ്യാമെന്ന് അവർ നിർദ്ദേശിച്ചു. പക്ഷെ, തിരക്കഥയുടെ അണിയറ പ്രവർത്തകർക്ക് അത് സ്വീകാര്യമായിരുന്നില്ല. അവർക്ക് തങ്ങളുടെ ദുരാരോപണങ്ങൾ സ്ഥാപിച്ചെടുക്കണമെങ്കിൽ മടവൂരിന്റെ അഭാവം അത്യാവശ്യമായിരുന്നു. ആദർശ ബോധത്തിൽ ഊട്ടിയുറപ്പിക്കപ്പെട്ട ഒരു സംസ്കൃത സമൂഹമെന്ന നിലക്ക് മുജാഹിദുകളുടെ മനസ്സിൽ പൈശാചികതക്ക് വേരോട്ടം കിട്ടാൻ പ്രയാസമാണെന്ന് അവർ മനസ്സിലാക്കിയിരുന്നു. തോളോട് തോൾ ചേർന്ന് ആദർശ പ്രബോധന വീഥിയിൽ ഒരേ മനസ്സോടെ മുന്നേറിയിരുന്ന മുജാഹിദുകളിൽ അവർ ചിദ്രതയുടെ വിഷവിത്ത് പാകിയത് വളരെ ആസൂത്രിതമായിത്തന്നെയായിരുന്നു.
തന്നെ കുറിച്ച് ആ യോഗത്തിൽ ചൊരിഞ്ഞ ആരോപണങ്ങൾക്കെല്ലാം സ്വാഭാവികമായും ഹുസൈൻ മടവൂരിനു  വിശദീകരണമുണ്ടായിരുന്നു. അവ സത്യവും ന്യായവുമായിരുന്നു. അതൊന്ന് കേൾക്കാൻ ഒരവസരം ലഭിച്ചാൽ പ്രവർത്തകരിലുണ്ടായ തെറ്റിധാരണകൾ നീങ്ങും. പക്ഷെ, ആരോട് പറയും. ആ സദസ്സിനെ ഒന്നു കൂടി കിട്ടിയെങ്കിൽ തനിക്ക് പറയാനുള്ളതു കൂടി അവരോട് പറയാമായിരുന്നെന്ന് സ്വാഭാവികമായും ഹുസൈൻ മടവൂർ ആഗ്രഹിച്ചു. മടവൂർ മാത്രമല്ല, സത്യമറിയാവുന്നവരും നീതിബോധമുള്ളവരും ആരോപകരുടെ ദുഷ്ടലാക്കിനെ കുറിച്ച് സൂചന ലഭിച്ചവരുമൊക്കെ അതാഗ്രഹിച്ചു. ആദർശ പ്രസ്ഥാനത്തിൽ ചില പൈശാചിക ശക്തികളുടെ ഇടപെടലുണ്ടായപ്പോൾ, സംഘടനാ പരമായി ഒരു ഹിതപരിശോധനയുടെ പ്രസക്തിയെ കുറിച്ചും അവർ ചിന്തിച്ചു. ഒരു വേള അതു രണ്ടും യഥാസമയം യഥോചിതം സാധ്യമായിരുന്നെങ്കിൽ മുജാഹിദ് പ്രസ്ഥാനം ഇത്രയേറെ ദുരന്തങ്ങളെ നേരിടേണ്ടി വരുമായിരുന്നില്ല. പക്ഷെ, പിളർപ്പ് ലക്ഷ്യമാക്കി രംഗത്തിറങ്ങിയ കാപാലികരുടെ ആവശ്യം നീതിയും ന്യായവും തകർക്കപ്പെടുകയായിരുന്നല്ലോ. തികച്ചും ന്യായമായ ഒരാവശ്യത്തോട് ഈ കാപാലികരുടെ പ്രതികരണം ക്രൂരവും പരിഹാസ്യവുമായിരുന്നു. നോക്കൂ:  


http://youtu.be/D68wQiHejVw
 ഇവിടെ മടവൂരിനെ ഇങ്ങിനെ പരിഹസിക്കേണ്ട ആവശ്യമെന്തായിരുന്നു. അതിന്റെ പ്രചോദനമെന്തായിരുന്നു. ബുദ്ധിയുള്ളവർക്ക് മനസ്സിലാക്കാവുന്നതേയുള്ളൂ.
ഇനി നോക്കൂ ഇതിന്റെ രണ്ടാം ഭാഗം.
ന്യായമായ ഒരാവശ്യത്തിനു നേരെ ക്രൂരമായി പ്രതികരിക്കുന്ന ഇതേ സക്കരിയയുടെ ഇന്നത്തെ അവസ്ഥ. ഈ പ്രസംഗത്തിന്റെ മാനദണ്ഡത്തിൽ , ‘മുൻ‌ഗാമികൾ ചോരയും നീരുമൊഴുക്കി വളർത്തിയ ഈ പ്രസ്ഥാനം നിലനിൽക്കട്ടെ, ഞാൻ കാരണം ഇത് തകരാൻ പാടില്ല. അതുകൊണ്ട് ഞാനെന്തിൽ നിന്ന് വേണമെങ്കിലും വിട്ടുനിൽക്കാം” എന്ന് പറഞ്ഞ് മാറി നിൽക്കേണ്ടയാളാണ് സക്കരിയ്യ. പക്ഷെ, അങ്ങേരത് പറഞ്ഞില്ല. പകരം, മൂപ്പർക്ക് പറയാനുള്ളത് മുജാഹിദുകൾ കേൾക്കണമെന്ന് അദ്ദേഹം ആഗ്രഹിക്കുന്നു. അബ്ദുറഹ്‌മാൻ സലഫിയുടെ നേതൃത്വത്തിൽ പ്രചരിക്കപ്പെടുന്ന ആരോപണങ്ങളെ കുറിച്ച് തനിക്ക് പറയാനുള്ള വിശദീകരണം കൂടി കേൾക്കണമെന്നദ്ദേഹം വിലപിക്കുന്നു. സംഘടനയിൽ ഭൂരിപക്ഷമാളുകൾ എവിടെ നിൽക്കുന്നുവെന്ന് പരിശോധിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെടുന്നു. അദ്ദേഹത്തിന്റെ മാനദണ്ഡത്തിൽ വളരെ മാന്യതയോടെയും വിനയത്തോടെയും ചോദിക്കട്ടെ,
ബഹുമാനപ്പെട്ട സക്കരിയ്യ സ്വലാഹീ...താങ്കളിപ്പോൾ കുഞ്ഞാപ്പുവാകുന്നുവല്ലേ, സംഘടന പിളർത്താനൊരുങ്ങിത്തിരിച്ചവനാണ് അല്ലേ. .....
കുഞ്ഞാപ്പൂന്റെ ഒരു പൂതി!!!





Comments

  1. പറയാനെളുപ്പം; ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കാന് ബുദ്ധിമുട്ട്!! അത് ഇപ്പോള്‍ ഈ കുഞ്ഞാപ്പുവിനും മനസ്സിലായി, നിങ്ങള്‍ക്കോ?!

    ReplyDelete
  2. സർ ഇത് കുഞ്ഞാപ്പൂന്റ് പൂതിയല്ല അത്യാഗ്രഹമാണു... സർ വാങിയ കാശിനു ആത്‌മാർത്ഥമായി ഞാൻ ജോലി ചെയ്യുന്നത് കുഞ്ഞാപ്പുവിസമാണോ സർ ;)

    ReplyDelete

Post a Comment