ജിന്നിനോട് സഹായം തേടലും സുഹൈറും



ജിന്നുകളെയും മലക്കിനെയും വിളിച്ച് സഹായം തേടുന്നവൻ മുശ്‌രിക്കാണെന്ന കാര്യത്തിൽ 1980ൽ സുഹൈർ ചുങ്കത്തറക്ക് യാതൊരു സംശയമുണ്ടായിരുന്നില്ല. അന്ന് അഞ്ചാം മദ്‌ഹബും സക്കരിയ്യ സ്വലാഹിയുടെ ഡോക്ടറേറ്റും സി ഡി ടവറുമൊന്നും ഉണ്ടായിരുന്നില്ലല്ലോ.

Comments

  1. ജിന്നിനോടും മലക്കിനോടും വിളിച്ചു തേടിയാല്‍ ശിര്‍ക്കാണ്‌ എന്ന് പറയാന്‍ 1980-ലെ അല്‍മനാര്‍ ഒന്നും വേണ്ട...സിഡി ടവറും ഡോക്ടറേറ്റും എല്ലാം ഉണ്ടായതിനു ശേഷമുള്ളത് തന്നെ തരാം...

    "ബദ്രീങ്ങളോടും മുഹ്യുദ്ദീന്‍ ശൈഖിനോടും സഹായം തേടുന്നത് ശിര്‍ക്കാണെന്ന് പറയുന്ന താങ്കള്‍ ജിന്നിനോടും മലക്കിനോടും സഹായം തേടാമെന്ന് വാദിക്കുന്നതായി മടവൂരികള്‍ ആരോപിക്കുന്നു. ഇതിനെക്കുറിച്ച് എന്ത് പറയുന്നു?

    ബദ്രീങ്ങളെ കാക്കണേ, മുഹ്യിദ്ദീന്‍ ശൈഖേ രക്ഷിക്കണേ എന്നിങ്ങനെ മരിച്ചുപോയ മഹാന്മാരോട് പ്രാര്‍ത്ഥിക്കുന്നതും സഹായം തേടുന്നതും ശിര്‍ക്കായ പോലെതന്നെ ജിന്നിനോടും മലക്കിനോടും സഹായം തേടുന്നതും പ്രാര്‍ത്ഥിക്കുന്നതും ശിര്‍ക്ക് തന്നെയാണ്. ഈ വിഷയത്തില്‍ സലഫികള്‍ക്കിടയില്‍ ആശയക്കുഴപ്പമുണ്ടാക്കി മുതലെടുക്കാനുള്ള മടവൂരികളുടെ ശ്രമം സലഫികള്‍ തിരിച്ചറിയുക തന്നെ ചെയ്യും."(ഫെബ്രവരി 2012-അല്‍ ഇസ്ലാഹ് ,ഡോ:കെ.കെ.സകരിയ്യ സ്വലാഹി)

    പിന്നെ എന്താ മന്‍സൂര്‍ അലി സാഹിബേ ഇവിടെ പ്രശ്നം ,ഇപ്പഴും താങ്കള്‍ക്ക് വിഷയം മനസ്സിലായിട്ടില്ല അല്ലെങ്കില്‍ മനസ്സിലായില്ല എന്ന് നടിക്കുന്നു എന്ന് പറയുന്നതില്‍ എനിക്ക് വളരെ സങ്കടമുണ്ട്.നിങ്ങള്‍ ഇവിടെ കാണിച്ച അല്‍-മനാര്‍,അതിനും പത്ത് വര്ഷം മുമ്പ് സല്‍സബീലില്‍ വന്ന മറുപടിയില്‍ ഇപ്പോഴത്തെ വിഷയം ഉണ്ട്.അത് പാലത്ത് കോളേജില്‍ പഠിച്ചിരുന്ന കാലത്തുള്ള മറുപടിയിലെ പിഴവാണെന്ന് പറഞ്ഞു പാലത്തിന്റെ മേലെ 'ശബാബിലൂടെ കുതിരേ കയറാന്‍ താങ്കള്‍ ശ്രമിച്ചില്ലേ?അത് സല്‍സബീലിന്റെ മറുപടിയാണ്‌ എന്ന് ഉമര്‍ മൌലവി തന്നെ അവിടെ എഴുതിയിട്ടുണ്ടല്ലോ?ഇനി വേണ്ട ,നിങ്ങള്‍ ഇവിടെ കാണിക്കുന്ന 'അല്‍മനാര്‍' ഫത്‌വയുടെ മുഫ്തി(ഷെയ്ഖ്‌ ഇബ്നു ബാസ്)യുടെ അഭിപ്രായം എന്താണ്?

    ReplyDelete

Post a Comment