പ്രതിക്കൂട്ടിലായ വ്യാജസലഫിയും ഗീബത്സിന്റെ കുപ്പായമിട്ട വാടകപ്രസംഗകനും

പ്രതിക്കൂട്ടിലായ വ്യാജസലഫിയും
ഗീബത്സിന്റെ കുപ്പായമിട്ട വാടകപ്രസംഗകനും

                                                                

           പരമദാരിദ്ര്യത്തിലായിരുന്ന നമ്പിടി മരണപ്പെട്ടപ്പോൾ സംസ്കരണ ചടങ്ങിലേർപ്പെട്ട നാട്ടുകാർ ഒരുക്കങ്ങളൊക്കെ കഴിഞ്ഞ്, ‘വായ്ക്കരിയിടുവാൻ’ അല്പം അരി വേണമെന്ന് വീട്ടുകാരെ അറിയിച്ചു. ‘ഇവിടെ അരിയുണ്ടായിരുന്നെങ്കിൽ നമ്പിടി നാടുനീങ്ങുമോ‘ എന്നായിരുന്നു വീട്ടുകാരുടെ മറുപടി.
         
          അരീക്കോട്ട് നടന്ന ഒരു ആദർശ സമ്മേളനം വീക്ഷിച്ചപ്പോഴാണ് നമ്പിടിയുടെ കഥ ഓർമ്മയിലെത്തിയത്. സത്യവും മാന്യതയും തൊട്ടുതീണ്ടാത്ത ആഭാസപ്രസംഗത്തിന് ആദർശ പ്രസംഗമെന്ന് പേരിട്ടവരുടെ തൊലിക്കട്ടി അപാരം തന്നെ. പ്രസംഗം കഴിഞ്ഞപ്പോൾ, ‘അല്ല ആദർശവിശദീകരണ സമ്മേളനത്തിൽ ഏത് ആദർശമാണ് വിശദീകരിച്ചതെന്ന്‘ അങ്കലാപ്പിലായവരോട് ‘ആദർശമുണ്ടായിരുന്നെങ്കിൽ ഇക്കൂട്ടരീ പരുവത്തിലാവുമോ‘ എന്ന് തിരിച്ച് ചോദിക്കേണ്ട അവസ്ഥ!!                  
         
           പണ്ടാരോ നുണപറയൽ മത്സരം നടത്തി എന്നും അതിൽ ഒന്നാം സ്ഥാനം ലഭിച്ചത് തങ്ങളിലൊരാൾക്കാണെന്ന് പച്ചനുണ പറഞ്ഞ് പ്രചരിപ്പിക്കുമ്പോൾ, ലോകത്താരെങ്കിലും നുണപറയൽ മത്സരം നടത്തുകയാണെങ്കിൽ അതിൽ ഒന്നാം സ്ഥാനം നേടാനുള്ള അർഹത എന്നും തങ്ങൾക്കായിരിക്കും എന്നൊരു സത്യമായിരിക്കാം സി ഡി ടവർ വിഭാഗം നേതാക്കൾ ജനങ്ങൾക്ക് നൽകിയിട്ടുണ്ടാവുക. പിന്നീടുള്ള ഓരോ സംഭവങ്ങളും അതിനു തെളിവാകുകയായിരുന്നു. കളവ് പറയാൻ ഇത്ര ഉളുപ്പില്ലാത്ത ഒരു സംഘം വേറാരാണുള്ളത്?         

          ഒരു പ്രസ്ഥാനത്തിന്റെ മേൽ‌വിലാസത്തിൽ പ്ര‌ത്യ‌ക്ഷപ്പെടാൻ മിനിമം ആ പ്രസ്ഥാനത്തിന്റെ ആദർശവും സംസ്കാരവും പാരമ്പര്യവും ചരിത്രവും അറിയേണ്ടതുണ്ട്. അവിഭക്ത മുജാഹിദ് പ്രസ്ഥാനത്തിലും കലാപക്കൊടിയുമായി വന്ന് പിന്നീട് പ്രസ്ഥാനത്തിൽ നടന്ന ക്ഷുദ്രവേലകളുടെ മുഖ്യപ്രചാരകരിലൊരാളായി മാറിയ അരീക്കോട്ടെ ആഭാസപ്രസംഗകന് ദീപസ്തംഭം മഹാശ്ചര്യം എന്ന് മന്ത്രിച്ച് നേടിയെടുത്ത സ്വാധീനത്തിനപ്പുറം മുകളിൽ പറഞ്ഞ ഒരു യോഗ്യതയും ഇല്ലെന്ന് അയാൾ തന്നെ സ്വയം വിളിച്ച് പറയുകയായിരുന്നു തന്റെ പ്രകടനത്തിലൂടെ.                   

           ഇരുപത്തഞ്ച് വയസ്സോളം മുതിർന്ന ഒരു നേതാവിനെ ഒരു മാന്യതയുമില്ലാതെ പേരുവിളിച്ച്  ഭത്സിക്കുമ്പോഴും കടിച്ചു കീറുമ്പോഴും താൻ ഒരു മുൻ‌മുജാഹിദാണെന്നെങ്കിലും ഓർക്കണമായിരുന്നു. എങ്ങിനെ ഓർക്കാൻ? കുതന്ത്രങ്ങളുടെ ആശാന് സ്തുതി പാടി  പ്രീതിപ്പെടുത്താനൊരുങ്ങുമ്പോൾ അതിന്റെ ഗുണഫലങ്ങൾ മാത്രമാവുമല്ലോ മനസ്സ് നിറയെ.                                             

          കളവിന്റെ അടിത്തറയിൽ കെട്ടിപ്പടുത്ത ഒരു കൂട്ടായ്മയുടെ വേദിയിൽ കയറി സത്യം പറയുന്നത് അനുചിതമാണല്ലോ എന്നോർത്തിട്ടാവും ടിയാൻ കളവിന്റെ ഭാണ്ഡക്കെട്ടുകളാണ് അരീക്കോട്ട് അഴിച്ച് വിട്ടത്. പലതും പഴകിപ്പുളിച്ചതും.                 

           1987-91 കാലത്ത് ഈ പ്രസംഗകൻ സുല്ലമുസ്സലാമിൽ പഠിക്കുമ്പോൾ എൻ വി അബ്ദുറഹ്‌മാൻ സാഹിബ് ഇങ്ങേരോട് വലിയൊരാനക്കാര്യം പറഞ്ഞത്രെ. തന്റെ വാപ്പ പ്രസ്ഥാനത്തിനു വേണ്ടി പ്രവർത്തിച്ച് പാപ്പരായി, അങ്ങിനെ സംഘടനക്ക് വേണ്ടി പ്രവർത്തിക്കാൻ തന്നെ കിട്ടില്ല എന്ന കിടിലൻ പ്രഖ്യാപനമാണത്രെ എൻ വി അന്ന് ടിയാനെ സാക്ഷിയാക്കി നടത്തിയത്.   ഇസ്ലാഹി പ്രസ്ഥാനത്തിൽ 99 വരെ ഒന്നുമല്ലാതിരുന്ന എൻ വി ‘99ൽ അബ്ദുറഹ്‌മാൻ സലഫിയെ അരീക്കോട്ട് നിന്നും കെ എൻ എമ്മിലേക്ക് നോമിനേറ്റ് ചെയ്യാൻ തടസ്സം നിന്നത്രെ. ഈ പച്ചക്കളവിനു ഒരു കള്ളക്കാരണവും മെനഞ്ഞിട്ടുണ്ട് മൂപ്പർ. സൂര്യനുദിച്ചാൽ പിന്നെ നക്ഷത്രങ്ങൾ അപ്രസക്തമാണെന്നതിനാലാണത്രെ സലഫിയെന്ന സൂര്യന്റെ ഉദയം എൻ വിയാകുന്ന നക്ഷത്രം തടഞ്ഞത്.                 

           വല്ലാത്തൊരു കണ്ടുപിടുത്തം!!! ആദർശവും സംസ്കാരവും ഏതായാലും ഇല്ല, എന്നാൽ ഈ പ്രസ്ഥാനത്തിന്റെ ചരിത്രമെങ്കിലും ഒന്ന് നോക്കണ്ടേ ചങ്ങാതീ.             
 മുജാഹിദ് സംഘടനാ രംഗത്തേക്ക് വന്ന് പാപ്പരാവാൻ എന്നെകിട്ടില്ല എന്ന് 87-99 കാലത്ത് എൻ വി അബ്ദുറഹ്മാൻ സാഹിബ് പറഞ്ഞെന്നും 99 വരെ എൻ വി സംഘടനയിലുണ്ടായിരുന്നില്ലെന്നുമൊക്കെ സ്റ്റേജിൽ കയറി തട്ടിവിടും മുൻപ് അതേ സ്റ്റേജ് തനിക്ക് തന്ന മുതിർന്നവരോടാരോടെങ്കിലും ഒന്ന് ചോദിച്ചൂടായിരുന്നോ കായക്കൊടിക്കാരാ. എങ്കിൽ ഇങ്ങിനെ പരിഹാസ്യനാകേണ്ട അവസ്ഥയോ  സംഘാടകരുടെ തന്നെ വെറുപ്പ് പേറേണ്ട  ഗതിയോ വരില്ലായിരുന്നു! .                                              

           മുജാഹിദ് പ്രസ്ഥാനത്തിൽ പ്രവർത്തിക്കാൻ തന്നെ കിട്ടില്ല എന്ന് എൻ വി ഇയാളോട് പറഞ്ഞെന്ന് ഇയാൾ അവകാശപ്പെടുന്നതിനും വർഷങ്ങൾക്ക് മുൻപ് എൻ വി ഐ എസ് എമ്മിന്റെ സംസ്ഥാന വൈസ് പ്രസിഡന്റായിരുന്നു. കായക്കൊടിക്കാരൻ മുലകുടിക്കുന്ന കാലത്ത് എൻ വി അബ്ദുറഹ്‌മാൻ സാഹിബ് ഐ എസ് എമ്മിന്റെ തിരൂർ യൂനിറ്റ് പ്രസിഡന്റാണ്. കായക്കൊടിക്കാരൻ എൽ പി സ്കൂളിൽ പഠിക്കുന്ന കാലത്ത് നടന്ന ഒന്നാം മുജാഹിദ് സംസ്ഥാന സമ്മേളനത്തിലും മൂന്ന് വർഷം കഴിഞ്ഞ് നടന്ന രണ്ടാം സമ്മേളനത്തിലും കുറ്റിപ്പുറത്ത് നടന്ന മൂന്നാം സംസ്ഥാന സമ്മേളനത്തിലും ഓഡിയോ വീഡിയോ വകുപ്പിന്റെ കൺ‌വീനറായിരുന്നു. പുളിക്കൽ, ഫറോക്ക് സമ്മേളനത്തിന്റെ നാളുകളിൽ നാട്ടിലെ മുഖ്യധാരാ മാധ്യമങ്ങളിൽ വന്ന സമ്മേളന വാർത്തകൾ കിട്ടുമെങ്കിൽ കായക്കൊടിക്കാരൻ ഒന്ന് സംഘടിപ്പിക്കുക, ഓഡിയോ വീഡിയോ വകുപ്പിനെ പ്രത്യേകം പരാമർശിച്ചുകൊണ്ടും പന്തലിൽ സ്ഥാപിച്ച ടെലിവിഷൻ എന്ന ‘കൌതുക വസ്തു’ ആയിരങ്ങളെ ആകർഷിച്ചെന്നുമൊക്കെ ആയിരുന്നു അന്ന് വന്ന വാർത്ത.                       

          സംഘടനാ പിളർപ്പിനു മുൻപ് നടന്ന മറ്റ് രണ്ട് സമ്മേളനങ്ങളിലും എൻ വി അവയുടെ മുഖ്യഭാരവാഹിയായിരുന്നു. 1990 മുതൽ പത്ത് വർഷക്കാലം മലപ്പുറം ഈസ്റ്റ് ജില്ലാ കെ എൻ എം പ്രസിഡന്റായിരുന്നു. 1996-2000 കാലയളവിൽ കെ എൻ എമ്മിന്റെ സംസ്ഥാന ദ‌അവ വകുപ്പ് സെക്രട്ടറിയായിരുന്നു. 2000-2002 കാലത്ത് സംസ്ഥാന വൈസ് പ്രസിഡന്റുമായിരുന്നു.  മഞ്ചേരി ഇസ്‌ലാഹി കാമ്പസിന്റെ സാക്ഷാൽക്കാരവും പ്രവർത്തനവും എൻ വിയും മൂസ സുല്ലമിയും ചേർന്ന നേതൃത്വത്തിനു കീഴിലായിരുന്നു.
എൻ വി ദ‌അവാ വകുപ്പ് സെക്രട്ടറി ആയ കാലത്താണ് കെ എൻ എമ്മിനു സ്വന്തമായി ഒരു മൊബൈൽ ദ‌അവ വാഹനം ഉണ്ടായത്. പിളർപ്പിനു ശെഷം ആ വാഹനം ജമി‌അ സലഫിയയുടെ സ്കൂൾ ബസാക്കി മാറ്റുകയാണ് നിങ്ങൾ ചെയ്തത്.                        

            ഞങ്ങളൊക്കെ തൌഹീദി പ്രസ്ഥാനത്തിന്റെ വളർച്ചക്ക് വേണ്ടി ആവുന്നതൊക്കെ ചെയ്തിരുന്ന ആ കാലത്ത് സമുദായത്തെ കുരുതികൊടുക്കാൻ നാട്ടിൽ അശാന്തി വിതച്ച് രംഗപ്രവേശം ചെയ്ത തീവ്രവാദ പ്രസ്ഥാനത്തിന്റെ കൊടിപിടിച്ചും അവർക്ക് ഇരുട്ടത്ത് ക്ലാസ്സെടുത്തും നടക്കുകയായിരുന്നല്ലോ കായക്കൊടി. അതുകൊണ്ടു തന്നെ ചരിത്രമറിയാതെ പൊട്ടത്തരം കാറിവിളിക്കുന്നതിൽ വലിയ അൽഭുതമൊന്നുമില്ല.
                     
           ഇസ്ലാഹി പ്രസ്ഥാനത്തിൽ എൻ വി അബ്ദുറഹ്‌മാൻ സാഹിബ് ആരായിരുന്നെന്ന് മനസ്സിലായല്ലോ. ഇനി കായക്കൊടിക്കാരൻ പ്രസ്ഥാനത്തിലെ സൂര്യതേജസ്സായി പരിചയപ്പെടുത്തിയ വ്യാജ സലഫിയുടെ പോരിശയൊന്ന് പറയൂ. അദ്ദേഹവും ഇസ്ലാഹി പ്രസ്ഥാനവും തമ്മിലുണ്ടായിരുന്ന ബന്ധം എന്തായിരുന്നെന്ന് സ്തുതി പാഠകർക്കറിയുമോ?
സംഘടനാ പിളർപ്പിനു മുൻപ് കെ എൻ എമ്മിന്റെ ഒരു യൂനിറ്റ് സെക്രട്ടറി പോലുമായിട്ടുണ്ടോ ആ ‘സൂര്യതേജസ്സ്‘? എന്തർത്ഥത്തിലാണ് അങ്ങേരെ സൂര്യനെന്ന് വിശേഷിപ്പിച്ചതെന്ന് സ്വന്തക്കാർ പോലും ആലോചിക്കുന്നുണ്ടാകും. അടുത്തവര്ക്കൊക്കെ പൊള്ളും എന്നാണോ കലാപ്ക്കൊടിക്കാരൻ ഉദ്ദേശിച്ചതെന്നറിയില്ല.
             
            കേരളത്തിലെ സംഘടിത ഇസ്ലാഹി മുന്നേറ്റത്തിന്റെ ശിൽ‌പ്പികളിൽ മുഖ്യനായ മഹാനായൊരു പിതാവിൽ നിന്ന് ഊർജ്ജമുൾക്കൊണ്ട് തൌഹീദി പ്രസ്ഥാനത്തിൽ ബാല്യം മുതലേ അണിനിരന്ന ഒരാളുടെ പ്രവർത്തന പാരമ്പര്യം ചോദ്യം ചെയ്ത് ഒരു കുതന്ത്രക്കാരനിൽ, ഇല്ലാത്ത സംഘടനാ പാരമ്പര്യം സ്ഥാപിച്ചെടുക്കാനാവുമെന്നത് ഒരു കായക്കൊടിയൻ വിഡ്ഡിത്തമല്ലാതെ മറ്റൊന്നുമല്ല.                                    

           സ്വന്തം ബിരുദം ഒറിജിനലാണെന്ന് തെളിയിക്കാനുള്ള വെല്ലുവിളി പോലും വർഷങ്ങളായി സ്വീകരിക്കാനാവാത്ത ഒരു കുതന്ത്രക്കാരനു വേണ്ടി രംഗത്തിറങ്ങുന്നവൻ ഏതായാലും കുതന്ത്രത്തിലും കളവിലും അത്രയൊന്നും പിന്നിലാവില്ലല്ലോ.  ബനാറസിൽ ഏതാനും ആഴ്ച ചുറ്റിക്കറങ്ങി തിരിച്ച് വന്ന് സ്വന്തം പേരിനോടൊപ്പം അവിടുത്തെ ബിരുദം വെച്ച് ഞെളിഞ്ഞ് നടക്കുന്നത് തന്നെ ഒന്നാം നമ്പർ കള്ളലക്ഷണമാണല്ലോ. പിന്നീട് സമ്പാദിച്ച മൂന്നാം ക്ലാസ് അഫ്ദലുൽ ഉലമയും വെച്ച് മഹാപണ്ഡിതനായി മറ്റുള്ളവരുടെ തലയിൽ കയറി നിരങ്ങാൻ ശ്രമിക്കുന്ന മാനാം‌തൊടി കേരളത്തിലെ അറബിക് കോളെജുകളിലെ, പി ജി ഇല്ലാത്ത ഏക അധ്യാപകനും കൂടിയാണെന്ന് നാമറിയണം.               
            പത്താം ക്ലാസ് കഴിഞ്ഞ് അറബിക് കോളേജിൽ പഠിക്കാനെത്തിയ ഒരു പയ്യനോട് അവനേക്കാൾ ഇരട്ടിയിലധികം പ്രായം വരുന്ന ഒരു നേതാവ്, സംഘടന വഴി വല്ലതുമൊക്കെ കിട്ടിയാലേ ഞാനീ സംഘടനയിലേക്കുള്ളൂ എന്ന് പറയുക, അത് കഴിഞ്ഞ് ഒരു ശക്തമായ ചേരിതിരിവിൽ പയ്യനും നേതാവും രണ്ട് ചേരിയിലാവുകയും നേതാവിനെ കടിച്ച് കീറാൻ മത്സരിക്കുകയും ചെയ്തിട്ടും ആ കാര്യം മാത്രം ഒളിപ്പിച്ച് വെക്കുക, കാൽ നൂറ്റാണ്ടിലേറെ കാലം പിന്നിട്ടപ്പോൾ സ്വന്തം ഇഷ്ടതോഴനു വേണ്ടി വാടകപ്രസംഗം നടത്തുമ്പോൾ അത് വെളിപ്പെടുത്തുകയും ചെയ്യുക. കേൾക്കാൻ നല്ല സുഖമുണ്ട്. പക്ഷെ കായക്കൊടിക്കാരനെയും എൻ വിയെയും അറിയുന്നവർ ഇതെപ്പോഴേ ചവറ്റുകൊട്ടയിലേക്കെറിഞ്ഞെന്നതാണ് സത്യം.
               
            മാനാംതൊടി അബ്ദുറഹ്‌മാൻ മൌലവിയെ 99ൽ സംഘടനയിലേക്ക് നോമിനേറ്റ് ചെയ്യാൻ ശ്രമിച്ച ഒരു സംഭവം പറയുന്നുണ്ടല്ലോ വാടക പ്രസംഗകൻ. ആ നോമിനേഷനായിരുന്നു കെ എൻ എമ്മിലേക്കുളള അയാളുടെ ആദ്യ രംഗപ്രവേശമെന്നത് പക്ഷെ ‘വാ പ്ര‘ അറിഞ്ഞു കാണില്ല. സ്വന്തം കയ്യിരിപ്പ് കൊണ്ട് നേതാവ് ശിക്ഷിക്കപ്പെട്ടതിൽ അരിശം പൂണ്ട് എന്ത് പറയണമെന്നറിയാതെ ഒടുവിൽ പഴകിപ്പുളിച്ച ആരോപണങ്ങൾ പൊടിതട്ടിയെടുത്താണ് മൂപ്പർ അരീക്കോട്ട് എത്തുന്നത്.
                                     
           കലാപക്കൊടി അടക്കമുള്ള പിളർപ്പന്മാർ അഴിഞ്ഞാടിയ നാളുകളിൽ മാന്യമായി രംഗത്തിറങ്ങിയവരും കൂടെക്കൂടികളായവരുമടങ്ങിയ മധ്യസ്ഥ സമിതിക്ക് മുന്നിൽ എൻ വി നൽകിയെന്ന് പറയുന്ന ഒരു രേഖയുമെടുത്ത് വലിയവായിൽ പലതും വിളിച്ച് പറയുമ്പോൾ ജനങ്ങളുടെ മറവിയിലാവും വാടകപ്രാസംഗികൻ ലക്ഷ്യമിട്ടിട്ടുണ്ടാവുക. ഇല്ല സുഹൃത്തേ അന്നത്തെ നെറികേടുകളൊന്നും അത്ര പെട്ടെന്ന് മുജാഹിദുകളുടെ മനസ്സിൽ നിന്ന് മായുകയില്ല. യഥാർത്ഥ മധ്യസ്ഥൻ‌മാർക്കൊപ്പം കൂടി കുതന്ത്രക്കാർക്ക് കുടപിടിച്ച് കൊടുത്ത ചില കപടമധ്യസ്തന്മാരെ അന്ന് മുജാഹിദ് കേരളം തിരിച്ചറിഞ്ഞതാണ്. മാന്യമായ മധ്യസ്ഥത്തിന് തടസ്സം നിൽക്കുകയും പക്ഷപാതപരമായ തീരുമാനങ്ങൾക്ക് മധ്യസ്ഥ സമിതിയുടെ മേൽ‌വിലാസം നൽകുകയും ചെയ്യാനായിരുന്നുവല്ലോ അവരന്ന് വിയർപ്പൊഴുക്കിയത്. അതിന്റെ ഭാഗമായിരുന്നു ആ രേഖയും.  മധ്യസ്ഥ സമിതിയിലെ അംഗമായിരുന്ന കരുവള്ളി തന്നെ പിന്നീടക്കാര്യം വെളിപ്പെടുത്തിയതല്ലേ.
                               
            പുതിയ ഭരണ സമിതി തെരഞ്ഞെടുപ്പിൽ സമവായമുണ്ടാക്കാൻ ലക്ഷ്യമാക്കി ഇരു പക്ഷത്ത് നിന്നും മധ്യസ്ഥന്മാർ പാനൽ ചോദിച്ച് വാങ്ങുകയായിരുന്നു. ഓരോരുത്തരെയും ഏത് സ്ഥാനത്തേക്കൊക്കെയാണ് നിർദ്ദേശിക്കുന്നതെന്ന് പ്രത്യേകം സൂചിപ്പിക്കാൻ വരെ അന്ന് മധ്യസ്ഥന്മാർ അറിയിച്ചു. ഇരു പക്ഷവും പാനൽ കൊടുത്തു. അതിൽ എ പി വിഭാഗത്തിന്റേത് മറച്ച് വെച്ച് ഇത് മാത്രം അതിന്റെ തൊട്ടടുത്ത ദിവസം ഫോട്ടോസ്റ്റാറ്റുകളായി നാട്ടിൽ പറപറന്നു. മുജാഹിദ് പക്ഷത്തെ അപകീർത്തിപ്പെടുത്താൻ ഇത്തരമൊരു രേഖയുണ്ടാക്കാമെന്ന മാനാതൊടിയൻ ചിന്തക്ക് ചില മധ്യസ്ഥന്മാർ ജീവൻ കൊടുത്തതായിരുന്നെന്ന് പിന്നീടാണ് മനസ്സിലായത്. ധൈര്യമുണ്ടോ കായക്കൊടീ, അന്നത്തെ എ പി പക്ഷം നൽകിയ പാനലൊന്ന് പുറത്ത് കാണിക്കാൻ.
വേണ്ട, ഈ ഉയർത്തിപ്പിടിക്കുന്ന പാനലിൽ ഉണ്ടെന്ന് താങ്കൾ പറഞ്ഞ എൻ വി അബ്ദുറഹ്‌മാൻ സാഹിബിന്റെ ഒപ്പ് ഒന്ന് കാണിക്കാമോ?
                      
           ഇനി, ഈ ഒരാരോപണം ഹനീഫ സ്വന്തം പാളയത്തിലേക്ക് ഉന്നം വെച്ച് വിട്ട വെടിയാണോ എന്നാണ് വ്യക്തമാക്കേണ്ടത്. മധ്യസ്ഥ സമിതിയെ കുറിച്ചും അവരുണ്ടാക്കിയ പാനലിനെ കുറിച്ചും വാചാലനായ ഇയാൾ പക്ഷെ, മധ്യസ്ഥ സമിതി പാനലിലെ പ്രസിഡന്റിനെ കുറിച്ച് മിണ്ടിയില്ല. ആ പാനൽ തയ്യാറാക്കിയ ആളുകളിലൊരാളല്ലേ ആ പാനലിലെ പ്രസിഡന്റ്? പോരാത്തതിന് ആ പ്രസിഡന്റ് സ്ഥാനം കിട്ടാൻ ആ പാനലിനു വോട്ടു ചെയ്യുക പോലുമുണ്ടായി കായക്കൊടിക്കാരന്റെ പ്രസിഡന്റ്. അന്യന്റെ കയ്യിലെ ചെറുവിരലിന്റെ നഖത്തിലെ പാട് പരതും മുൻപ് തനിക്ക് കൈ തന്നെ ഇല്ലായിരുന്നെന്ന് കായക്കൊടിക്കാരൻ മറന്നു. അല്ല, ഗ്രൂപ്പ് തിമിരം അത് കാണുന്നതിൽ നിന്ന് അയാളെ അന്ധനാക്കി.
           
          കായക്കൊടിക്കാരനറിയുമോ, 2002ൽ അധികാര ദുർവിനിയോഗം നടത്തിയവരെ അയോഗ്യരാക്കി കമ്മിറ്റി പുന:സംഘടിപ്പിക്കുമ്പോൾ എ വി അബ്ദുറഹ്‌മാൻ ഹാജിയെ പ്രസിഡന്റാക്കാൻ മുൻ‌കയ്യെടുത്തത് എൻ വി അബ്ദുറഹ്‌മാൻ സാഹിബായിരുന്നു. എവി മരണപ്പെട്ടപ്പോൾ എൻ വി പ്രസിഡണ്ടാവണമെന്ന നിർദ്ദേശമുണ്ടായപ്പോൾ അത് സമ്മതിക്കാതെ മങ്കട അബ്ദുൽ അസീസ് മൌലവിയെ കൊണ്ട് സ്ഥാനം ഏറ്റെടുപ്പിക്കാനും മുന്നിലുണ്ടായിരുന്നത് എൻ വി തന്നെയായിരുന്നു. സ്ഥാന മോഹികളെ മാത്രം ചാരി ജീവിക്കുന്നത് കൊണ്ട് മറ്റുള്ളവരിലും സ്ഥാനമോഹങ്ങൾ കാണുകയാണ് കായക്കൊടിക്കാരനെ പോലുളളവർ. സ്ഥാനമോഹക്കഥകളൊക്കെ അകത്തളത്തെ അഴിഞ്ഞാട്ടങ്ങളാണ്, പുറത്തേക്ക് നോക്കിയാൽ ഇസ്ലാമിന്റെയും ഇസ്ലാഹി പ്രസ്ഥാനത്തിന്റെയും പ്രഖ്യാപിത ആദർശവും സംസ്കാരവും നിലപാടുമൊക്കെയായി ജീവിക്കുന്ന കുറേ മുവഹ്ഹിദുകളെ കാണാം.                                  
           മധ്യസ്ഥരെ അംഗീകരിക്കില്ലെന്ന് അന്ന് ആരാ പറഞ്ഞത്? പച്ചക്കളവ് പറഞ്ഞ് പിടിച്ച് നിൽക്കാൻ ശ്രമിക്കും മുൻപ് മുജാഹിദുകൾക്ക് മറവിരോഗമൊന്നും ബാധിച്ചിട്ടൊന്നുമില്ലെന്ന് മനസ്സിലാക്കുന്നത് നന്ന്. മുജാഹിദ് പ്രവർത്തകരിൽ ഭൂരിഭാഗം ഐ എസ് എമ്മിനൊപ്പം എന്ന പ്രസ്താവനയെ പരിഹസിക്കുന്ന കായക്കൊടി അത് സത്യമായത് കൊണ്ടായിരുന്നു സംഘടനയിൽ അംഗങ്ങൾക്കിടയിൽ ഹിതപരിശോധന നടത്താനുള്ള കോടതി നിർദ്ദേശത്തിനെതിരെ നിങ്ങൾ വിറളി പൂണ്ടതെന്ന് മനസിലാക്കുക.
മാനാംതൊടി അബ്ദുറഹ്‌മാൻ മൌലവിയുടെ തട്ടിപ്പുകൾ വെളിച്ചത്തായത് ഹുസൈൻ മടവൂരിന്റെ കറാമത്താണെന്ന് എൻ വി അബ്ദുറഹ്‌മാൻ സാഹിബ് പറഞ്ഞതായി തെളിയിക്കാൻ കായക്കൊടിക്കോ ആ കൊടി പേറി നടക്കുന്നവർക്കോ ചങ്കൂറ്റമുണ്ടോ?               എന്നാൽ ത്വയ്യിബ് സുല്ലമിക്കെതിരായ നടപടി സ്വന്തം കറാമത്താണെന്ന് മൈക്ക് കെട്ടി വിളിച്ച് പറഞ്ഞത് കായക്കൊടി തന്നെയാണ്. 

          കളവുകളുടെ ഘോഷയാത്ര എഴുന്നള്ളിച്ചിട്ട് ആദർശ വിശദീകരണം എന്ന് പേരിട്ടാൽ നെറികേടുകൾ നെറികേടുകളല്ലാതാവുമോ? തന്റെ സംഘടനാ ജീവിതത്തിൽ ഒരിക്കൽ പോലും യാത്രാബത്ത പോലും കൈപറ്റാത്ത എൻ വി അബ്ദുറഹ്‌മാൻ സാഹിബിനെയും സ്വാർത്ഥതക്കും ആർത്തിക്കും ദുരുപയോഗം ചെയ്ത് തന്റെ പൊതുജീവിതം അന്യായം കൊണ്ട് കറുപ്പിച്ച  ഒരാളിനെയും താരത‌മ്യം ചെയ്യാനുള്ള കായക്കൊടിക്കാരന്റെ ഉളുപ്പ് അപാരം തന്നെ.               
           കോടതിക്കേസിനെ കുറിച്ച് വൈകാരികമായി പറയുമ്പോൾ, കെ എൻ എമ്മിന്റെ അടിസ്ഥാന കേസും കൂടി ഒന്ന് സൂചിപ്പിക്കാൻ കായക്കൊടിക്കാരൻ മറന്നതാണോ? എ വി അബ്ദുറഹ്‌മാൻ ഹാജിയും പി സി അഹ്‌മദ് സാഹിബുമൊക്കെ ചേർന്ന് ഒരു പട്ടാപ്പകൽ കോഴിക്കോട്ടങ്ങാടിയിലെ മുജാഹിദ് സെന്റർ അക്രമിച്ചെന്ന നിങ്ങളുടെ കെ എൻ എമ്മിനു വേണ്ടി കോടതിയിൽ നൽകിയ പരാതി സത്യമാണെന്ന് പറയാൻ നട്ടെല്ലുണ്ടോ കായക്കൊടിക്ക്?    

           സ്ഥലകാല സങ്കൽ‌പ്പം ഖുർ‌ആനിൽ എന്ന എൻ വി അബ്ദുറഹ്‌മാൻ സാഹിബ് രചിച്ച പുസ്തകം മലയാളത്തിലെ ഇസ്ലാമിക വൈജ്ഞാനിക രംഗത്തെ ശ്രദ്ധേയമായ ഒരു സംഭാവനയായി ലോകം വിലയിരുത്തിയതാണ്. അത് മനസ്സിലാവണമെങ്കിൽ അല്പം വിവരം വേണം. അതില്ലാത്തത് കൊണ്ടാവും കായക്കൊടിക്ക് അത് ആരും വായിക്കാത്ത പുസ്തകമായി തോന്നിയത്.       

           അബ്ദുറഹ്മാൻമൌലവി മാനാംതൊടി കോളജ് രജിസ്റ്ററിലിട്ട ഒപ്പ് മനപ്പൂർവ്വമിട്ട ഒപ്പാണെന്ന് ആരും പറയില്ലെന്ന് വിലപിക്കുന്ന കായക്കൊടിക്കാരൻ അത് ജിന്ന് ഇട്ടതാണെന്ന് പറയാത്തത് സമാധാനം. അറിയാതെ ഒരാൾ ഹാജർ പുസ്തകത്തിൽ അനറ്ഹമായ കോളത്തിൽ ഒപ്പ് വെക്കുമോ? ഒരു മാസത്തെ വാല്വേഷൻ ക്യാമ്പിൽ നിന്ന് ഇടക്ക് വിദേശത്തേക്ക് മുങ്ങി, തിരിച്ച് വന്ന് മാസം മുഴുവൻ പങ്കെടുത്തതായി എഴുതി ഒപ്പിട്ട് നൽകി പണം വാങ്ങിയതും അറിയാതെയാവുമല്ലേ. പറയുന്നവന്റെയും വിശ്വസിക്കുന്നവന്റെയും തൊലിക്കട്ടി സമ്മതിച്ചിരിക്കുന്നു. അബ്ദുറഹ്‌മാൻ മൌലവി മാനാംതൊടി കുറ്റം ചെയ്തിട്ടുണ്ടെന്നത് തെളിയിക്കപ്പെട്ടതാണ്. നടപടിയെടുക്കണമെന്നത് സർക്കാർ ഉത്തരവാണ്. ഗവണ്മെന്റ് പറഞ്ഞ സ്ഥിതിക്ക് ചെറിയ ശിക്ഷ കൊടുത്തുകൂടായിരുന്നോ എന്നാണ് കായക്കൊടിയുടെ ചോദ്യം. ഗവണ്മെന്റ് ഓർഡർ ഇതോടൊപ്പമുണ്ട്. അറിയാവുന്നവരെക്കൊണ്ട് ഹനീഫ അതൊന്ന് വായിപ്പിക്കുക. വലിയ അച്ചടക്ക നടപടി തന്നെയാണ് നിർദ്ദേശിക്കുന്നത്. അതൊന്നും എടുത്തില്ലല്ലോ എന്ന് സമാധാനിക്കുക.
          വർത്തമാനത്തെ കുറിച്ചും പച്ചനുണ പറയാൻ ഹനീഫ മറന്നില്ല. എല്ലാം കൂടി കേട്ടപ്പോൾ താനിന്ന് ഇത്ര നുണ പറയുമെന്ന് നേർച്ചയാക്കിയാണ് ആഭാസ പ്രസംഗത്തിനെത്തിയതെന്ന് തോന്നും.

           അബ്ദുറഹ്‌മാൻ മൌലവിക്കെതിരെ നടപടിയെടുത്താൽ താൻ അരീക്കോട്ട് വന്ന് പ്രസംഗിക്കുമെന്ന് മുൻപേ എൻ വിക്ക് താൻ മുന്നറിയിപ്പ് നൽകിയതായുള്ള ഹനീഫയുടെ വെളിപ്പെടുത്തൽ അത്രയും നേരം തൊണ്ടകീറി നടത്തിയ പ്രസംഗം മുഴുവൻ ബാത്വിലാക്കുന്നതാണ്.  നടപടിയെടുത്തതിന്റെ പകപോക്കൽ മാത്രമാണീ തെറിയഭിഷേകവും കൊലവിളിയുമെന്ന് സ്വന്തം നാവിൽ നിന്നു തന്നെ വന്നത് നന്നായി. മുജാഹിദുകൾക്ക് പണി കുറഞ്ഞു.
           അന്യന്റെ പേരിൽ ഇല്ലാത്ത കുറ്റങ്ങൾ ആരോപിക്കുകയും ചെറുവീഴ്ചകളെയും അബദ്ധങ്ങളെയും പെരുപ്പിച്ച് കാണിച്ച് ആക്ഷേപിക്കുകയും ചെയ്ത് പത്തരമാറ്റ് ആദർശത്തിന്റെ വക്താക്കളായി മേനി നടിക്കുന്ന ഇക്കൂട്ടരുടെ കാപട്യം പുറത്തുകൊണ്ടുവരുന്ന ഒന്നായി ഈ വിവാദവും. തങ്ങളുടെ തലതൊട്ടപ്പൻ ഒരു തെറ്റിനു പിടിക്കപ്പെട്ടപ്പോൾ വിലപിക്കുന്ന കാഴ്ച രസാവഹമായിരിക്കുന്നു. അവനും ചെയ്തില്ലേ ഇവനും ചെയ്തില്ലേ അവനെയും ഇവനെയുമൊക്കെ ഞങ്ങൾ ഇതു പോലെ കുടുക്കും എന്നൊക്കെയാണ് വിലാപം. ഈ അവനും ഇവനുമൊക്കെ അതുമാവം ഇതുമാവാമെന്നും ആദർശമില്ലെന്നും തങ്ങൾക്ക് മാത്രമാണ് ആദർശമെന്നുമൊക്കെ ഊറ്റം കൊണ്ടവരാണ് നിങ്ങളെന്ന് മറന്ന് പോയോ കായക്കൊടിക്കാരാ. തെറ്റ് തെറ്റാണെന്ന് പറയാനുള്ള ആർജ്ജവമുണ്ടാവണം, മുടന്തൻ ന്യായങ്ങളുമായി കുറ്റവാളികളെ സംരക്ഷിക്കുന്നതല്ല തന്റേടം. കബളിപ്പിച്ച് സമ്പാദിച്ചെന്ന് കണ്ടെത്തിയത് വെറും പതിമുവ്വായിരമല്ലേ എന്നാശ്വസിക്കുന്നവർക്ക് എന്ത് ആദർശമാണുള്ളത്. വെറും മൂന്ന് ദിവസത്തെ വീഴ്ചയേ അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തിയുള്ളൂ എന്ന് പറയുന്നവർ ഗവ. ഓർഡർ ഒരാവർത്തി വായിക്കുക.

          തങ്ങളുടെ നേതാവ് ഉപ്പ് തിന്നതിന് വെള്ളം കുടിക്കേണ്ടി വന്നതിന് പോലും, ചത്തത് കീചകനെങ്കിൽ കൊന്നത് ഭീമൻ തന്നെ എന്ന പോലെയാണിയാൾ ഡോ. ഹുസൈൻ മടവൂരിനെ കടിച്ച് കീറിയത്. പരാതി നൽകിയതോ അന്വേഷണം നടത്തിയതോ വിധി പ്രഖ്യാപിച്ചതോ വിധി നടപ്പാക്കിയതോ ഒന്നുമായി മടവൂരിനു ഒരു ബന്ധവുമില്ല. മർക്കസുദ്ദ‌അവ കെ എൻ എമ്മിനുമില്ല. എന്നിട്ടും, പ്രിയ നേതാവിന്റെ നെറികേടുകൾ ഒന്നൊന്നായി ലോകമറിയുമ്പോൾ ഒരു പുകമറ ആവശ്യമാണ്. അതാണീ അക്രമത്തിനു പിന്നിൽ.

         കെ പി മുഹമ്മദ് മൌലവി മരണപ്പെട്ടപ്പോൾ എ പി അബ്ദുൽ ഖാദർ മൌലവി ജനറൽ സെക്രട്ടറിയായി അവരോധിതനായ രീതി ശരിയായ കീഴ്‌വഴക്കമല്ലെന്ന പഴയ ആരോപണം പൊടിതട്ടിയെടുത്ത്, എ പി അബ്ദുൽ ഖാദർ മൌലവിയുടെ നിര്യാണത്തിൽ അനുശോചിച്ച് കൊണ്ടുള്ള  മടവൂരിന്റെ പ്രസ്താവനയോട് ചേർത്ത് വായിച്ച് പരിഹസിക്കുന്നു  കായക്കൊടിക്കാരൻ. മരണപ്പെട്ടവരെ കുറിച്ച് നല്ലത് പറയുകയെന്ന ഇസ്ലാമിന്റെ ബാലപാഠം പോലുമറിയാതെ പോയത് മനസ്സിലെ പൈശാചികതയുടെ ആഴം കൊണ്ടാണെന്ന് മനസ്സിലാക്കുക.

         വലിയ ഖുർ‌ആൻ ദുർവ്യാഖ്യാതാവെന്ന് നാഴികക്ക് നാല്പത് വട്ടം കായക്കൊടി അടക്കമുളളവർ ആക്ഷേപിച്ച് നടന്നിരുന്ന കെ കെ, പട്ടാപകൽ മുജാഹിദ് സെന്റർ അക്രമിക്കാനെത്തിയ ഗുണ്ടാ നേതാവെന്ന് നിങ്ങൾ കള്ളക്കേസ് ചുമത്തിയ എ വിയും പി സിയും, അമ്പലത്തിൽ തേങ്ങയുടച്ച മുശ്‌രിക്കെന്ന് പറഞ്ഞ് മിൻപറുകളിൽ പോലും  നിങ്ങൾകടിച്ച് കീറിയ മങ്കട അബ്ദുൽ അസീസ് മൌലവി തുടങ്ങിയവരൊക്കെ മരണപ്പെട്ടപ്പോൾ വിചിന്തനത്തിൽ വന്ന കുറിപ്പുകളൊക്കെ ഒന്ന് വായിക്കുവാനെങ്കിലും വാടക പ്രാസാംഗികൻ തയ്യാറാവണം. അവരെ കുറിച്ച് ഉന്നയിച്ചതൊക്കെ കള്ള ആരോപണങ്ങളായിരുന്നല്ലോ എന്നാൽ സംഘടനാ പ്രശ്നങ്ങളിൽ ഉന്നയിക്കുന്ന വിഷയങ്ങൾ ന്യായമായതാണെങ്കിലും അത് ആ‍ളുകളുടെ മരണവേളയിൽ അനുസ്മരിക്കുന്നതോ ആരോപിക്കുന്നതോ ഇസ്ലാമോ ഇസ്ലാഹി പ്രസ്ഥാനമോ പഠിപ്പിച്ച സംസ്കാരമല്ല. അവ രണ്ടിനോടും പ്രത്യേകിച്ച് കൂറില്ലാത്ത മാനാതൊടിഭക്തർക്ക് എന്തുമാവാം.
          
          ഇത്തരം ആരോപണങ്ങളുമായി വരുമ്പോൾ ചുരുങ്ങിയത്, അബുൽ അ‌അ്ല മൌദൂദിയുടെ മരണവേളയിൽ അൽ‌മനാർ(1979 ഒക്ടോബർ) കൊടുത്ത അനുശോചന ലേഖനമെങ്കിലും ഒന്ന് വായിക്കുക. അന്ധമായ ഗ്രൂപ്പ് പോരും കളവ് പറയാനുള്ള ഉളുപ്പില്ലായ്മയും ഊർജ്ജമാക്കി നാട്ടിലിറങ്ങുമ്പോൾ ഇസ്ലാമിന്റെ പാഠങ്ങളും മാനുഷികമായ നീതിയും അറിയാതെ പോവുമെന്നതിന് ജീവിക്കുന്ന ഉദാഹരണമാണ് ഈ വാടക പ്രാസംഗികൻ. അതുകൊണ്ടാണല്ലോ, മർക്കസുദ്ദ‌അവ വിഭാഗത്തിന് ഒരടി നൽകാനുള്ള നീക്കത്തിന് വേണ്ടത്ര പിന്തുണ നൽകിയില്ലെന്ന ഒരൊറ്റ പകയിൽ, വാർധക്യത്തിന്റെയും മാരകരോഗത്തിന്റെയും പ്രയാസങ്ങളനുഭവിക്കുന്ന എം എം മദനിയെ എരഞ്ഞിമാവ് ജങ്ഷനിൽ ഇറക്കിവിട്ട് വേറെ വഴിക്ക് പോവാൻ കായക്കൊടിക്കാരന് കഴിഞ്ഞത്.

          ചുരുക്കത്തിൽ, കായക്കൊടിക്കാരൻ പ്രസംഗത്തിൽ പരാമർശിച്ച ബീർബലിന്റെ വര പോലെ ചെറുതായി ചെറുതായി നാമാവശേഷമായിക്കൊണ്ടിരിക്കുന്ന പാളയത്തിലെ ദയനീയമായ നിലവിളികളാണീ കോലാഹലങ്ങളൊക്കെ. ലറ്റർപാഡും സീലും ആസ്തിയും മാത്രമുണ്ടായാൽ മാത്രം എല്ലാമായെന്ന അബദ്ധചിന്തക്കേറ്റ തിരിച്ചടിയുടെ ആഘാതം. അതിന്റെ പാപഭാരം ആരിലും അടിച്ചേൽ‌പ്പിച്ചിട്ട് കാര്യമില്ലെന്നെങ്കിലും മനസ്സിലാക്കാൻ സി ഡി ടവറുകാരൻ തയ്യാറായാൽ അത്രയും നന്ന്.*

A H




Comments

  1. പോത്തിനോടാ വേദമോതുന്നത് ! പോസ്റ്റിൽ എല്ലാം അടങ്ങിയിട്ടുണ്ട് . കായക്കൊടി ഫിത്ന തുടങ്ങുന്ന കാലത്ത് ഒരു 'പോക്കരും' ഉണ്ടായിരുന്നു .അയാള് ഇപ്പോൾ എവിടെയാണാവോ?

    ReplyDelete
  2. തന്റെ സംഘടനാ ജീവിതത്തിൽ ഒരിക്കൽ പോലും യാത്രാബത്ത പോലും കൈപറ്റാത്ത എൻ വി അബ്ദുറഹ്‌മാൻ സാഹിബിനെയും സ്വാർത്ഥതക്കും ആർത്തിക്കും ദുരുപയോഗം ചെയ്ത് തന്റെ പൊതുജീവിതം അന്യായം കൊണ്ട് കറുപ്പിച്ച ഒരാളിനെയും താരത‌മ്യം ചെയ്യാനുള്ള ഹനീഫയുടെ ഉളുപ്പ് അപാരം തന്നെ.

    ReplyDelete
  3. ലറ്റർപാഡും സീലും ആസ്തിയും മാത്രമുണ്ടായാൽ മാത്രം എല്ലാമായെന്ന അബദ്ധചിന്തക്കേറ്റ തിരിച്ചടിയുടെ ആഘാതം.

    ReplyDelete
  4. തെറ്റ് ചെയ്യാത്തവര്‍ കല്ലെറിയട്ടെ..!!!!
    ------------------------------------------

    വാടകപ്രാസംഗികര്‍ എന്ന് കെ.എന്‍.എം സംസ്ഥാന വൈസ്‌ പ്രസിഡണ്ട്‌ വിശേഷിപ്പിച്ച കൂലിപ്രസംഗകരില്‍ ഒരാളായ ഹനീഫ കായക്കൊടിയുടെ പ്രഭാഷണത്തിന്റെ ഒരു ഭാഗം ഫേസ്ബുക്കില്‍ കേള്‍ക്കാന്‍ കഴിഞ്ഞു.. അരീക്കോട്ടു പോയി എന്‍.വി അബ്ദുറഹ്മാന്‍ സാഹിബിനെതിരെ ഉറഞ്ഞു തുള്ളുന്നത് കണ്ടു ആദ്യം ഒന്നും മനസ്സിലായില്ല.. പിന്നീടാണ് മനസ്സിലായത്‌, അബ്ദുറഹ്മാന്‍ സലഫിക്കെതിരെ അദ്ദേഹം എന്തോ ചെയ്തതിന്റെ പേരില്‍ ആണ് ഈ ഹാലിളക്കമെന്ന്..!!! അബ്ദുറഹ്മാന്‍ സലഫിക്കെതിരെ വിരലനക്കിയാല്‍ സഹിക്കാന്‍ കഴിയാത്ത വിധത്തിലേക്ക് ഒരു വ്യക്തിപ്രസ്ഥാനമായി ആ കൂടാരം മാറി എന്നത് പരസ്യമായ രഹസ്യമാണല്ലോ..

    എന്തോ ആയിക്കോട്ടെ, പക്ഷെ എന്‍.വി അബ്ദുറഹ്മാന്‍ സാഹിബിനു എതിരെ ഹനീഫ്കയുടെ ചാര്‍ജ്ജ്‌ ഷീറ്റ് കേട്ടപ്പോള്‍ പറയുന്നത് ഇയാള്‍ തന്നെയാണോ എന്ന് ഒന്ന് കൂടി സൂക്ഷിച്ചു നോക്കി ഉറപ്പു വരുത്തേണ്ടി വന്നു.. ഇസ്ലാഹി പ്രസ്ഥാനത്തെ നെടുകെ പിളര്‍ത്താന്‍ അസ്ഗരലി മേപ്പയ്യൂരില്‍ വിളിച്ച ഗ്രൂപ്‌ മീറ്റിങ്ങിനെ പറ്റി പറയുമ്പോള്‍ ഹനീഫാക്കയുടെ ചുണ്ടുകള്‍ വിറയ്ക്കുന്നതും ശബ്ദമിടരുന്നതും ഇസ്ലാഹീ പ്രസ്ഥാനത്തോടുള്ള അടങ്ങാത്ത പ്രേമം കൊണ്ടാണെന്ന് വരുത്തി തീര്‍ക്കണമല്ലോ..

    ഇലക്ഷന്‍ കാലത്ത് ഗ്രൂപ്‌ മീറ്റിംഗ് കൂടിയതിന്റെ ഉദ്ദേശമെന്ത് എന്ന് ചോദിച്ച് ഹനീഫാക്ക അലറുമ്പോള്‍ 2012 ഇലക്ഷന്‍ കാലത്ത് വേലായുധന്റെ പാമ്പിന്‍ കൂട്ടില്‍ ഹനീഫാക്കയും കൂട്ടുകാരന്‍ മുസ്ലിയാരും പങ്കെടുത്ത 2011 ജൂണ്‍ 5ന്റെ സിഡി ടവര്‍ ഗ്രൂപ്‌ മീറ്റിങ്ങിനെ പറ്റി ആരെങ്കിലും ചിന്തിച്ചു പോയാല്‍ അത് സംഘടനാ വിരുദ്ധ ചിന്തയാണല്ലോ.. ഇലക്ഷന്‍ കാലത്ത് ഡോ.ഉസ്മാന്‍ സാഹിബ്, എ.പി അബ്ദുല്‍ ഖാദര്‍ മൌലവി, ടിപി അബ്ദുല്ലക്കോയ മദനി, കെപി മുഹമ്മദ്‌ മൌലവി തുടങ്ങിയ നേതാക്കളുടെ അറിവില്ലാതെ ഗ്രൂപ്‌ മീറ്റിംഗ് കൂടിയത് എന്തിനാണ് എന്ന് ഹനീഫാക്ക ചോദിക്കുമ്പോള്‍ 2012 ഇലക്ഷന്‍ കാലത്ത് എപി,ടിപി,കരുവള്ളി, തുടങ്ങിയ ഒരു നേതാവിന്റെയും അറിവില്ലാതെ സിഡി ടവറില്‍ ചേര്‍ന്ന ഗ്രൂപ്‌ മീറ്റിംഗ് എന്തിനായിരുന്നു എന്നൊന്നും ആരും ചോദിച്ചേക്കരുത്..

    ഇലക്ഷന്‍ കാലത്ത് എന്ത് കാര്യമാണ് ഗ്രൂപ്‌ മീറ്റിംഗ് കൂടി തീരുമാനിക്കാനുള്ളത് എന്ന് ഹനീഫാക്ക അലറുമ്പോള്‍ 2011 ജൂണ്‍ 5 നു എന്ത് ആനമുട്ട ആയിരുന്നു സിഡി ടവറില്‍ പൊരിച്ചെടുക്കാന്‍ ഉണ്ടായിരുന്നത് എന്ന് ചോദിച്ച് പോയാല്‍ അത് തെറ്റാകുമോ?? കെപി മുഹമ്മദ്‌ മൌലവിയെ പോലുള്ളവരെ ഒതുക്കലായിരുന്നു മേപ്പയ്യൂര്‍ ഗ്രൂപ്‌ മീറ്റിങ്ങിന്റെ ഉദ്ദേശമെന്ന് കാക്ക വിളിച്ച് പറയുമ്പോള്‍ സകരിയാ സ്വലാഹിയെയും മുജാഹിദ്‌ ബാലുശേരിയെയും പുറത്താക്കാന്‍ "ജിന്ന് വിവാദം" പുതിയ നുണകളോടെ പുറത്തിടുക എന്നതായിരുന്നില്ലേ ഇപ്പോഴും താങ്കള്‍ റെക്കോര്‍ഡ്‌ ചെയ്തു സൂക്ഷിച്ചിട്ടുള്ള സിഡി ടവര്‍ ഗ്രൂപ്‌ മീറ്റിങ്ങിന്റെ ഉദ്ദേശം എന്നത് താങ്കള്‍ മറക്കരുത്..

    ഒരേ മനസ്സോടെ ദഅവാ രംഗത്ത്‌ കുതിച്ചിരുന്ന മുജാഹിദുകളെ തളര്‍ത്തലായിരുന്നു മേപ്പയ്യൂരില്‍ നടന്ന അസ്ഗരലിയുടെ ഗ്രൂപ്‌ മീറ്റിങ്ങിന്റെ അനന്തര ഫലം എങ്കില്‍, അതിനേക്കാള്‍ വലിയ ചിദ്രതയും പ്രശ്നങ്ങളും അല്ലെ താങ്കളടക്കം പങ്കെടുത്ത സിഡി ടവര്‍ ഗ്രൂപ്‌ മീറ്റിങ്ങിന്റെ ആഫ്ടര്‍ ഇഫക്റ്റ്‌??

    ഗ്രൂപ്‌ മീറ്റിങ്ങില്‍ പങ്കെടുത്ത് ഇസ്ലാഹീ പ്രസ്ഥാനത്തെ നെടുകെ പിളര്‍ത്തി ഏമ്പക്കം വിടുന്ന താങ്കള്‍ക്ക് മടവൂരികളുടെ ഗ്രൂപ്‌ മീറ്റിങ്ങിനെ പറ്റി മിണ്ടാന്‍ എന്തവകാശം?? അന്ന് അവര്‍ നടത്തിയ കുതന്ത്രങ്ങള്‍ അപ്പടി കോപ്പിയടിച്ച് മുജാഹിദുകളെ തമ്മിലകറ്റിയ താങ്കളെ പോലുള്ളവര്‍ ഇത് പറയുമ്പോള്‍ വേശ്യയുടെ ചാരിത്ര്യ പ്രസംഗത്തിന്റെ വില പോലും പൊതു സമൂഹം അതിനു നല്‍കില്ല എന്ന് മനസ്സിലാക്കിയാല്‍ നന്ന്...

    അതെ, തെറ്റ് ചെയ്യാത്തവര്‍ കല്ലെറിയട്ടെ...

    ReplyDelete
  5. ബാസിൽ,
    സംഘടനയിലെ പ്രശ്നങ്ങളെ, ചമച്ചുണ്ടാക്കിയ ഒരു മേപ്പയൂർ യോഗത്തിലേക്ക് ചേർത്തി കള്ളപ്രചരണം നടത്തും മുൻപ് ബഹു. എ പിക്ക് ബഹു. എ എ ഹമീദ് സാഹിബ് അയച്ച ഈ കത്തൊന്ന് വായിക്കുക്
    http://mujahidvoice.blogspot.in/2013/01/aa-hameed-ap.html

    ReplyDelete
  6. കലാഭക്കൊടിക്കാരന്‍ സുല്ലമി ഒരു n d f കാരനായിരുന്നു ,സങ്കടന നശിപ്പിക്കാന്‍ വന്ന ചാരണാനോ ഈ കലാഭക്കൊടിക്കാരന്‍

    ReplyDelete
  7.            അബ്ദുറഹ്‌മാൻ മൌലവിക്കെതിരെ നടപടിയെടുത്താൽ താൻ അരീക്കോട്ട് വന്ന് പ്രസംഗിക്കുമെന്ന് മുൻപേ എൻ വിക്ക് താൻ മുന്നറിയിപ്പ് നൽകിയതായുള്ള ഹനീഫയുടെ വെളിപ്പെടുത്തൽ അത്രയും നേരം തൊണ്ടകീറി നടത്തിയ പ്രസംഗം മുഴുവൻ ബാത്വിലാക്കുന്നതാണ്.  നടപടിയെടുത്തതിന്റെ പകപോക്കൽ മാത്രമാണീ തെറിയഭിഷേകവും കൊലവിളിയുമെന്ന് സ്വന്തം നാവിൽ നിന്നു തന്നെ വന്നത് നന്നായി. മുജാഹിദുകൾക്ക് പണി കുറഞ്ഞു.

    ReplyDelete

Post a Comment