ബഹു. ടി പി അബ്ദുല്ലക്കോയ മദനിയുടെ തിരിച്ചറിവും
അല്പം പഴയ ഓർമ്മകളും
‘ഗൾഫ് സലഫി‘സത്തെയും അറബ് ലോകത്തെ പണ്ഡിതന്മാരെയും മുജാഹിദ് പ്രസ്ഥാനം ഏത് വിധമായിരുന്നു പരിഗണിച്ചിരുന്നത് എന്നത്, കെ കെ സകരിയ്യ സ്വലാഹിയുടെയും പി എൻ അബ്ദുൽ ലത്തീഫ് മദനിയുടെയും സുബൈർ മങ്കടയുടെയുമൊക്കെ ഗൂഡാലോചനകൾക്കും നെറികേടുകൾക്കും ചൂട്ട് പിടിച്ച് നടന്നിരുന്ന കാലത്ത് ടി പി അബ്ദുല്ലക്കോയമദനി മറന്നുപോയിരുന്നു. മധ്യസ്ഥ റോളിലായിരുന്നിട്ടു പോലും അന്ന് അദ്ദേഹത്തിന് നീതി പുലർത്താനായില്ല. ഒരു പക്ഷത്തിനു വേണ്ടി നിലകൊള്ളുയും അവസാനം ആ പക്ഷത്തിന്റെ പ്രസിഡന്റായി സ്ഥാനമേൽക്കുകയും ചെയ്ത അദ്ദേഹത്തെ കാത്തിരുന്നത് കാലുഷ്യത്തിന്റെ പ്രളയമായിരുന്നു. അര ഡസൻ കഷ്ണങ്ങളായി ആ വിഭാഗം ചിന്നിച്ചിതറി. വിതച്ചത് കൊയ്യുകയായിരുന്നു അവരെല്ലാം.
ഇന്ന് ഏറെ വൈകിയെങ്കിലും ടി പി ചില സത്യങ്ങൾ പറയുന്നു. അറബിസലഫികളെ അനുകരിക്കുന്നത് അബദ്ധമാണെന്നും അറബികൾ അവരുടെ നാട്ടാചാരത്തിന്റെ ഭാഗമായി ചെയ്യുന്ന കാര്യങ്ങൾക്ക് മതച്ഛായ നൽകി സലഫിസമായി കേരളീയ പശ്ചാത്തലത്തിൽ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നത് ശുദ്ധവങ്കത്തമാണെന്നും അറബ്വത്കരണത്തിന്റെ സ്വാധീനത്തിൽ മതത്തിലേക്ക് കയറിവന്ന സംസ്കാരങ്ങൾ മതമാണെന്ന് തെറ്റിദ്ധരിച്ചതാണ് പല കുഴപ്പങ്ങൾക്കും കാരണമെന്നുമൊക്കെ ടി പി ലോകത്തോട് വിളിച്ച് പറയുന്നു..(മാതൃഭൂമി ദിനപത്രം. 11.08.16). 2002ലെ മുജാഹിദ് പിളർപ്പ് സംഘടനാ പരമായിരുന്നു ആദർശ പരമായിരുന്നില്ലെന്ന് ഇയ്യിടെ ഡക്കാൻ ക്രോണിക്ക്ൾ ഇംഗ്ലീഷ് ദിനപത്രത്തിലൂടെ (21.07.2016) ടി പി വ്യക്തമാക്കിയിരുന്നു.
പുതിയ സാഹചര്യത്തിൽ ടി പി ഓർത്തെടുക്കേണ്ട ഏതാനും രേഖകളാണ് താഴെ. മധ്യസ്ഥ റോളും ഒരു പക്ഷത്തിന്റെ പ്രതിനിധിയുടെ റോളും ഒരുമിച്ച് വഹിച്ചിരുന്ന ആ കാലത്ത് സംഘടനാ പിളർപ്പീലേക്ക് നയിച്ച ആദർശവ്യതിയാനാരോപണത്തിന്റെ യഥാർത്ഥ ഉറവിടം അറബ് ലോകത്തെ പരാമൃഷ്ട കേന്ദ്രങ്ങളായിരുന്നെന്ന് ആരോപകർ അന്നേ സമ്മതിച്ചതായിരുന്നല്ലോ.
അറബ് ലോകത്തെ ചില ശൈഖുമാരുടെ കൂടി ഇംഗിതം പറഞ്ഞ്, കേരളത്തിലെ ഇസ്ലാഹി പ്രസ്ഥാനത്തില്‍ പണ്ഡിതന്മാര്ക്കും നേതാക്കള്‍ക്കും വ്യതിയാനം വന്നിട്ടുണ്ടെന്ന് നിശ്ചയിക്കാനും പ്രചരിപ്പിക്കാനും സംഘടനയില്‍ ഭിന്നിപ്പുണ്ടാക്കാനും മുകളില്‍ പരാമര്‍ശിക്കപ്പെട്ട മൂന്നുനാല് ‘ജ്ഞാന വൃദ്ധരുടെ നേതൃത്വത്തില്‍ ശ്രമമുണ്ടായപ്പോള്‍ മുജാഹിദ് നേതാക്കളും പ്രവര്‍ത്തകരും ഒരേ സ്വരത്തില്‍ പറഞ്ഞില്ലേ ‘അറബ് ലോകത്തെ സംഘടനകളുടെയും ശൈഖുമാരുടെയും അഭിപ്രായങ്ങള്‍ കേരളീയ പശ്ചാത്തലത്തില്‍ പ്രവര്‍ത്തിക്കുന്ന മുജാഹിദ് പ്രസ്ഥാനത്തില്‍ കെട്ടിവെക്കരുതെന്ന്!! പക്ഷെ അന്ന് അതിനോട് ചെവികൊടുക്കാൻ സന്മനസ്സ് കാണിച്ചില്ല.
എന്തു കാര്യത്തിലും അക്കാലത്ത് അന്തിമ വിധി പറയേണ്ടത് നിങ്ങൾക്ക് അറബ് ലോകത്തെ ചില ശൈഖുമാരായിരുന്നു. ഇവിടെ കേരള നദ്വത്തുല് മുജാഹിദീനില്‍ ആരൊക്കെ ഭാരവാഹിയാവണമെന്ന് വരെ അവരുടെ തീര്‍പ്പിനായി കാത്തിരിക്കുകയായിരുന്നു. കോഴിക്കോട് നഗരത്തില്‍ കണ്ടംകുളം ക്രോസ് റോഡിലെ മര്‍ക്കസുദ്ദഅവ, ആനീഹാള്‍ റോഡിലെ മുജാഹിദ് സെന്ററില്‍ ലയിപ്പിക്കണമെന്ന് വരെ അറബിയില്‍ കത്ത് ഹാജരാക്കാന്‍ ചില ജ്ഞാന വൃദ്ധര്‍ അറബ് ലോകത്തേക്ക് വിമാനം കയറി. ഹുസൈന് മടവൂര്‍ സാഹിബിന് കെ എന്‍ എമ്മില്‍ സെക്രട്ടറി ആവണമെങ്കില്‍ ഇവിടുത്തെ കൌണ്സിലര്മാരുടെയോ തെരഞ്ഞെടുപ്പ് സമിതിയുടെയോ പ്രവര്‍ത്തകരുടെയോ അംഗീകാരമല്ല, ഏതാനും ശൈഖുമാരുടെ അനുമതിയാണ് വേണ്ടതെന്ന മട്ടില്‍ നിലപാടെടുത്തു. ബഹുമാന്യനായ ടി പിയുടെ നേതൃത്വത്തിൽ നടന്ന ആ എഴുത്തുകുത്തുകളുടെ ചില ഉദാഹരണങ്ങൾ താഴെ, കൂടുതൽ വിശദീകരണങ്ങൾ ആവശ്യമില്ലാത്ത വിധം അവയെല്ലാം നമ്മോട് ചില വസ്തുതകൾ തുറന്ന് പറയുന്നു.
മധ്യസ്ഥ രേഖയിൽ, അറബി ശൈഖുമാരെ വിഷയത്തിൽ ഇടപെടിക്കുന്നതുമായി ബന്ധപ്പെട്ട പരാമാർശത്തിന് അക്കാലത്ത് തന്നെ ബഹു. ഹുസൈൻ മടവൂർ നൽകിയ മറുപടി കൂടി ചേർത്ത് വായിക്കുക,
ഗൾഫ് സലഫിസത്തെ മൻഹജിന്റെ കുപ്പായമിട്ട് കേരളത്തിലെ മുജാഹിദ് പ്രസ്ഥാനത്തിലേക്ക് ആനയിക്കാൻ പിളർപ്പിന്റെ പുകമറയുണ്ടാക്കിയ പ്രധാന നേതാക്കളായ കെ കെ സകരിയ്യ സ്വലാഹിയും പി എൻ അബ്ദുൽ ലത്തീഫ് മദനിയും സുബൈർ മങ്കടയും ഇന്ന് ആ പാളയവും വിട്ട് മൂന്ന് വ്യത്യസ്ഥ വഴികളിലാണ്. അത്തരക്കാരുടെയൊക്കെ ദുര്ബുദ്ധിയിലുദിച്ച കുതന്ത്രങ്ങളുടെ ശേഷിപ്പായി മുജാഹിദ് മനസ്സുകളില്‍ പകയും വിദ്വേഷവും അകല്‍ച്ചയും ഇനിയും നിലനില്‍ക്കണോ എന്നാവണം പുതിയ സാഹചര്യത്തില്‍ ആദര്‍ശ സ്നേഹികളിലുണ്ടാവേണ്ട ആലോചന. ആരോപണങ്ങളും ചെയ്തികളുമൊക്കെ ദുരുദ്ദേശപരമോ ദുരുപദിഷ്ഠിതമോ ആണെന്ന് പില്ക്കാലത്തെ പ്രവര്‍ത്തനങ്ങളിലൂടെ ആരോപകര്‍ പരോക്ഷമായി അംഗീകരിച്ച് കഴിഞ്ഞിട്ടുണ്ട്. ദുരഭിമാനത്തിന്റെ നേര്‍ത്തൊരു വേലിക്കെട്ടിന്റെ അകല്‍ച്ച മാത്രമേ ആദര്‍ശ മനസ്സുകളുടെ യോജിപ്പിനു മുന്നില്‍ ഉള്ളൂ എന്ന് തിരിച്ചറിഞ്ഞ്, ഇസ്ലാഹി ആദര്‍ശത്തെയും പാരമ്പര്യത്തെയും പൈതൃകത്തെയും സംസ്കാരത്തെയും ഉള്‍ക്കൊള്ളുന്ന കരുത്തുറ്റൊരു കൂട്ടായ്മക്ക് വേണ്ടി പ്രവര്‍ത്തിക്കാം. ഇത്തിക്കണ്ണികളെ അവഗണിക്കാനുള്ള ആര്‍ജ്ജവം ലാക്ഷ്യസാക്ഷാല്ക്കാരം കൂടുതല്‍ സുഗമമാക്കും. തീവ്രത വളര്‍ത്തിയവരും തീവ്രതയെ പ്രണയിച്ചവരും ഈ ആദര്‍ശ ധാരയില്‍ നിന്ന് മറ്റു മേച്ചില്‍ പുറങ്ങള്‍’തേടിപ്പോവുമ്പോള്‍ ഇസ്ലാഹി പ്രസ്ഥാനത്തിന്റെ പഴയ പ്രതാപത്തിലേക്ക് ദൂരം കുറയുകയാണെന്ന് തിരിച്ചറിയുക നാം.

“...ഇഖ്വാനികളുടെ ഈ അഭിനവ തന്ത്രത്തിന് ആരോപിതരില്‍ ചിലര്‍ അടിമപ്പെട്ടുപോയി എന്നതാണ് വസ്തുത. അങ്ങിനെ ഇഖ്വാനി ചിന്തകള്‍ വിദഗ്ദമായി ഇസ്ലാഹി പ്രസ്ഥാനത്തിലേക്ക് ഇറക്കുമതി ചെയ്യപ്പെട്ടു. ഇറക്കുമതി ചെയ്യപ്പെടുന്ന സുറൂരിസത്തെ സ്വീകരിക്കാന്‍ പാകപ്പെട്ട മനസ്സുകള്‍ ഇവിടെ കാത്തുകെട്ടി കിടപ്പുണ്ടായിരുന്നു.....നമ്മുടെ ഈ ധാരണയെ ശക്തിപ്പെടുത്താന്‍ ഉതകുന്ന തെളിവുകള്‍ വേറെയുമുണ്ട്. അതില്‍ ചിലത് പറയട്ടെ; 1. അറബ് ലോകത്തെ പ്രമുഖരായ മൂന്ന് സലഫി സംഘടനകള്‍ നല്കിയ മുന്നറിയിപ്പ്, 2. സലഫികളായ അറബി ശൈഖുമാര്‍ നല്കിയ അറിവ്, 3. ജ്ഞാന വൃദ്ധരായ നമ്മുടെ ചില പണ്ഡിതരും നേതാക്കളും നല്കിയ അറിവ്.”(ഒന്നാം പ്രബന്ധം, പേജ്: 43)
രണ്ടാം പ്രബന്ധത്തില്‍ ഇക്കാര്യം ഒന്നു കൂടി വിശദമായി പരാമര്‍ശിച്ചത് ഇപ്രകാരം: “ആദര്‍ശ വ്യതിയാനം ചിലര്‍ക്ക് സംഭവിച്ച് കൊണ്ടിരിക്കുന്നു എന്നത് 90കളുടെ തുടക്കത്തില്‍ തന്നെ ചില അറബ് ശൈഖുമാര്‍ കെ എന്‍ എം നേതൃത്വത്തെ ഉണര്ത്തിയതാണ്. തുടര്‍ന്നുള്ള നിരീക്ഷണത്തില്‍ അത് സത്യമാണെന്ന് ബോധ്യപ്പെട്ട് കൊണ്ടിരുന്നു. അതിനു ശേഷം അറബ് ലോകത്തെ ചില സലഫി സംഘടനകളുടെ ഭാരവാഹികള്‍ വീണ്ടും ഇക്കാര്യം ഉണര്‍ത്തിക്കൊണ്ടിരുന്നു”. (പേജ്: 38).
അറബ് ലോകത്തെ ചില ശൈഖുമാരുടെ കൂടി ഇംഗിതം പറഞ്ഞ്, കേരളത്തിലെ ഇസ്ലാഹി പ്രസ്ഥാനത്തില്‍ പണ്ഡിതന്മാര്ക്കും നേതാക്കള്‍ക്കും വ്യതിയാനം വന്നിട്ടുണ്ടെന്ന് നിശ്ചയിക്കാനും പ്രചരിപ്പിക്കാനും സംഘടനയില്‍ ഭിന്നിപ്പുണ്ടാക്കാനും മുകളില്‍ പരാമര്‍ശിക്കപ്പെട്ട മൂന്നുനാല് ‘ജ്ഞാന വൃദ്ധരുടെ നേതൃത്വത്തില്‍ ശ്രമമുണ്ടായപ്പോള്‍ മുജാഹിദ് നേതാക്കളും പ്രവര്‍ത്തകരും ഒരേ സ്വരത്തില്‍ പറഞ്ഞില്ലേ ‘അറബ് ലോകത്തെ സംഘടനകളുടെയും ശൈഖുമാരുടെയും അഭിപ്രായങ്ങള്‍ കേരളീയ പശ്ചാത്തലത്തില്‍ പ്രവര്‍ത്തിക്കുന്ന മുജാഹിദ് പ്രസ്ഥാനത്തില്‍ കെട്ടിവെക്കരുതെന്ന്!! പക്ഷെ അന്ന് അതിനോട് ചെവികൊടുക്കാൻ സന്മനസ്സ് കാണിച്ചില്ല.
എന്തു കാര്യത്തിലും അക്കാലത്ത് അന്തിമ വിധി പറയേണ്ടത് നിങ്ങൾക്ക് അറബ് ലോകത്തെ ചില ശൈഖുമാരായിരുന്നു. ഇവിടെ കേരള നദ്വത്തുല് മുജാഹിദീനില്‍ ആരൊക്കെ ഭാരവാഹിയാവണമെന്ന് വരെ അവരുടെ തീര്‍പ്പിനായി കാത്തിരിക്കുകയായിരുന്നു. കോഴിക്കോട് നഗരത്തില്‍ കണ്ടംകുളം ക്രോസ് റോഡിലെ മര്‍ക്കസുദ്ദഅവ, ആനീഹാള്‍ റോഡിലെ മുജാഹിദ് സെന്ററില്‍ ലയിപ്പിക്കണമെന്ന് വരെ അറബിയില്‍ കത്ത് ഹാജരാക്കാന്‍ ചില ജ്ഞാന വൃദ്ധര്‍ അറബ് ലോകത്തേക്ക് വിമാനം കയറി. ഹുസൈന് മടവൂര്‍ സാഹിബിന് കെ എന്‍ എമ്മില്‍ സെക്രട്ടറി ആവണമെങ്കില്‍ ഇവിടുത്തെ കൌണ്സിലര്മാരുടെയോ തെരഞ്ഞെടുപ്പ് സമിതിയുടെയോ പ്രവര്‍ത്തകരുടെയോ അംഗീകാരമല്ല, ഏതാനും ശൈഖുമാരുടെ അനുമതിയാണ് വേണ്ടതെന്ന മട്ടില്‍ നിലപാടെടുത്തു. ബഹുമാന്യനായ ടി പിയുടെ നേതൃത്വത്തിൽ നടന്ന ആ എഴുത്തുകുത്തുകളുടെ ചില ഉദാഹരണങ്ങൾ താഴെ, കൂടുതൽ വിശദീകരണങ്ങൾ ആവശ്യമില്ലാത്ത വിധം അവയെല്ലാം നമ്മോട് ചില വസ്തുതകൾ തുറന്ന് പറയുന്നു.
മധ്യസ്ഥ രേഖയിൽ, അറബി ശൈഖുമാരെ വിഷയത്തിൽ ഇടപെടിക്കുന്നതുമായി ബന്ധപ്പെട്ട പരാമാർശത്തിന് അക്കാലത്ത് തന്നെ ബഹു. ഹുസൈൻ മടവൂർ നൽകിയ മറുപടി കൂടി ചേർത്ത് വായിക്കുക,
ഗൾഫ് സലഫിസത്തെ മൻഹജിന്റെ കുപ്പായമിട്ട് കേരളത്തിലെ മുജാഹിദ് പ്രസ്ഥാനത്തിലേക്ക് ആനയിക്കാൻ പിളർപ്പിന്റെ പുകമറയുണ്ടാക്കിയ പ്രധാന നേതാക്കളായ കെ കെ സകരിയ്യ സ്വലാഹിയും പി എൻ അബ്ദുൽ ലത്തീഫ് മദനിയും സുബൈർ മങ്കടയും ഇന്ന് ആ പാളയവും വിട്ട് മൂന്ന് വ്യത്യസ്ഥ വഴികളിലാണ്. അത്തരക്കാരുടെയൊക്കെ ദുര്ബുദ്ധിയിലുദിച്ച കുതന്ത്രങ്ങളുടെ ശേഷിപ്പായി മുജാഹിദ് മനസ്സുകളില്‍ പകയും വിദ്വേഷവും അകല്‍ച്ചയും ഇനിയും നിലനില്‍ക്കണോ എന്നാവണം പുതിയ സാഹചര്യത്തില്‍ ആദര്‍ശ സ്നേഹികളിലുണ്ടാവേണ്ട ആലോചന. ആരോപണങ്ങളും ചെയ്തികളുമൊക്കെ ദുരുദ്ദേശപരമോ ദുരുപദിഷ്ഠിതമോ ആണെന്ന് പില്ക്കാലത്തെ പ്രവര്‍ത്തനങ്ങളിലൂടെ ആരോപകര്‍ പരോക്ഷമായി അംഗീകരിച്ച് കഴിഞ്ഞിട്ടുണ്ട്. ദുരഭിമാനത്തിന്റെ നേര്‍ത്തൊരു വേലിക്കെട്ടിന്റെ അകല്‍ച്ച മാത്രമേ ആദര്‍ശ മനസ്സുകളുടെ യോജിപ്പിനു മുന്നില്‍ ഉള്ളൂ എന്ന് തിരിച്ചറിഞ്ഞ്, ഇസ്ലാഹി ആദര്‍ശത്തെയും പാരമ്പര്യത്തെയും പൈതൃകത്തെയും സംസ്കാരത്തെയും ഉള്‍ക്കൊള്ളുന്ന കരുത്തുറ്റൊരു കൂട്ടായ്മക്ക് വേണ്ടി പ്രവര്‍ത്തിക്കാം. ഇത്തിക്കണ്ണികളെ അവഗണിക്കാനുള്ള ആര്‍ജ്ജവം ലാക്ഷ്യസാക്ഷാല്ക്കാരം കൂടുതല്‍ സുഗമമാക്കും. തീവ്രത വളര്‍ത്തിയവരും തീവ്രതയെ പ്രണയിച്ചവരും ഈ ആദര്‍ശ ധാരയില്‍ നിന്ന് മറ്റു മേച്ചില്‍ പുറങ്ങള്‍’തേടിപ്പോവുമ്പോള്‍ ഇസ്ലാഹി പ്രസ്ഥാനത്തിന്റെ പഴയ പ്രതാപത്തിലേക്ക് ദൂരം കുറയുകയാണെന്ന് തിരിച്ചറിയുക നാം.

This comment has been removed by the author.
ReplyDeleteഉത്തരവാദിത്വം നിർവ്വഹിക്കാതെ കണ്ണു മഞ്ഞളിച്ച് എന്തിനെല്ലാമോ പച്ചക്കൊടി കാണിച്ച അവിഭക്ത നേതൃത്വമാണ് മുജാഹിദ് പ്രസ്ഥാനത്തിലെ സകല പ്രശ്നങ്ങളുടെയും ഒന്നാമത്തെ കാരണക്കാർ. വിദണ്ഡ വാദങ്ങളുടെ മാറാപ്പുമായി വന്ന യുവ തുർക്കികൾക്ക് പ്രസ്ഥാനത്തിന്റെ ഔദ്യോഗിക സംവിധാനങ്ങളും സമ്പത്തും തുറന്നു നൽകിയവർ ഇപ്പോൾ പിച്ചും പേയും പറയുന്നത് മുജാഹിദുകൾ നിർദാക്ഷിണ്യം അവഗണിക്കുന്നു!
ReplyDelete