അസ്ഗറലിയുടെ പുസ്തകത്തിന് അസ്ഗറലിയുടെ മറുപടി.

അസ്ഗറലിയുടെ പുസ്തകത്തിന് അസ്ഗറലിയുടെ മറുപടി.

യാതൊരു വിധ നേതൃമര്യാദയും സംഘടനാ പക്വതയും പുലർത്താതെ തികഞ്ഞ അധികാര ദുർവിനിയോഗത്തിലൂടെ മഹത്തായ ഒരാദർശപ്രസ്ഥാനത്തെയും അണികളെയും പച്ചയായി വഞ്ചിച്ച്  ചരിത്രത്തിൽ തുല്യതയില്ലാത്ത നെറികേട് കാണിച്ചയാളാണ് മർക്കസുദ്ദ‌അവ കെ എൻ എമ്മിന്റെ ദീർഘകാല സംഘടനാ സെക്രട്ടറി. കുബുദ്ധിയും കുതന്ത്രയും പണ്ടേ പോലെ ഫലിക്കുന്നില്ലെന്ന് തിരിച്ചറിവിൽ കാലിനടിയിലെ മണ്ണൊലിപ്പ് തടയാൻ പയറ്റിയ തന്ത്രങ്ങളുടെ ഒടുവിലത്തെ എപ്പിസോഡായിരുന്നു മർക്കസുദ്ദ‌അവ പ്രസ്ഥാനത്തിന്റെ നാശം സ്വപ്നം കണ്ട് കഴിയുന്ന ഒരു പറ്റം എതിരാളികളെ കൂട്ടുപിടിച്ച്, സഹപ്രവർത്തകരോട് വിശ്വാസ വഞ്ചന കാണിച്ച് നടത്തിയ ഐക്യനാടകം. നാടകത്തിന്റെ തിരക്കഥയിൽ അക്ഷരത്തെ‌റ്റോടക്ഷരത്തെറ്റ്.
ഇപ്പോൾ അയാൾ കഥയെഴുതുകയാണ്.
നീലബുക്കിനും ചുവപ്പ് ബുക്കിനും പിന്നിലെ കരങ്ങളിലൂടെ ഇപ്പോൾ ഇരുണ്ട ബുക്കും ഇറങ്ങി.
പക്ഷെ, കുതന്ത്രത്തിന്റെ ആശാന്മാർക്കും ചുവട് പിഴക്കാൻ നിമിഷങ്ങൾ മതിയല്ലോ. ഇപ്പോഴെഴുതിയ ഇരുണ്ട പുസ്തകത്തിന് പണ്ടേ ടിയാൻ മറുപടി എഴുതിവെച്ചിരുന്നു. വായിക്കുക........
Abu Hima

 

 

 

മുജാഹിദ് സംഘടനയിലെ ഭിന്നത:

യാഥാർഥ്യവും വസ്തുതകളും

 

എ അസ്ഗറലി


കേരളത്തിലെ എന്നല്ല ലോകത്തിലെ തന്നെ മുസ്ലിം മതസംഘടനകളിൽ വ്യവസ്ഥാപിത ഘടനയും ജനാധിപത്യ രീതികളും സ്വീകരിച്ച് മത സാമൂഹിക- വിദ്യഭ്യാസ- സാംസ്കാരിക രംഗത്ത് പ്രവർത്തിക്കുന്ന മഹത്തായ ഒരു പ്രസ്ഥാനമാണ് മുജാഹിദ് പ്രസ്ഥാനം. പ്രസ്ഥാനത്തിന്റെ ആശയങ്ങൾക്കും നയങ്ങൾക്കും ഘടനക്കും വ്യക്തതയുണ്ട്; വ്യവസ്ഥാപിതമായ രൂപമുണ്ട്.
അന്ധവിശ്വാസങ്ങളിൽ നിന്നും അനാചാരങ്ങളിൽ നിന്നും നാട്ടുനടപ്പുകളിൽ നിന്നും മാമൂലുകളിൽ നിന്നും സമുദായത്തെ മോചിപ്പിച്ച് തനതായ ഇസ്ലാമിക സംസ്കാരത്തിലേക്ക് സമുദായത്തെ ഉയർത്തിക്കൊണ്ടു വരാൻ മതബോധവും പാണ്ഡിത്യവും വിദ്യാഭ്യാസവുമുള്ള മഹൽ വ്യക്തിത്വങ്ങൾ രൂപവും ഭാവവും നല്കിയതാണീ പ്രസ്ഥാനം. ഈ നേതാക്കൾ മാതൃകായോഗ്യരായിരുന്നു. അവർ നിസ്വാർഥരും സമൂഹത്തോടും സമുദായത്തോടും സഹപ്രവർത്തകരോടും പ്രതിപത്തിയുള്ളവരുമായിരുന്നു. 'നിഷ്പക്ഷ സംഘവും' തുടർന്ന് "കേരള മുസ്ലിം ഐക്യ സംഘവും' രൂപീകൃതമായ പശ്ചാത്തലം പരിശോധിച്ചാൽ ഇക്കാര്യം ആർക്കും വ്യക്തമാവും. കൊടുങ്ങല്ലൂരിലേയും പരിസരപ്രദേശങ്ങളിലേയും മുസ്ലിംകൾ വിദ്യാഭ്യാസപരമായും സാമ്പത്തി
കമായും വളർച്ച നേടിയവരും സമൂഹത്തിൽ യോഗ്യതയുള്ളവരുമായിരുന്നു. മതകാര്യങ്ങളിൽ നിഷ്ഠയുള്ളവരുമായിരുന്നു. എങ്കിലും കുടുംബങ്ങൾ തമ്മിൽ ഇടക്കിടെ വഴക്കും വക്കാണവും ഉണ്ടാവുക പതിവായിരുന്നു. ഓരോ കുടുംബത്തോടും ബന്ധമുള്ളവർ ഇതിൽ കക്ഷിചേരുകയും ഈ വഴക്ക് സമുദായത്തിന് ദോഷകരമാവുകയും ചെയ്തു.  ഇതിന് ഒരു പരിഹാരം എന്ന നിലക്ക് ഹമദാനി തങ്ങളുടെ അധ്യക്ഷതയിൽ സമുദായസ്നേഹികൾ യോഗം ചേർന്ന് 'നിഷ്പക്ഷ സംഘം' എന്ന പേരിൽ ഒരു സംഘടന രൂപീകരിച്ചു.1921ലാണിത്. തുടർന്ന് ഈ സംഘത്തിന്റെ പ്രവർത്തനം വ്യാപകമാക്കുന്നതിന്റെ ഭാഗമായി  "കേരള മുസ്ലിം ഐക്യ സംഘം' എന്ന പേര് സ്വീകരിക്കുകയും കേരളാടിസ്ഥാനത്തിൽ പ്രവർത്തിക്കാൻ തീരുമാനിക്കുകയും ചെയ് തു.കേരളത്തിലെ ഇസ്ലാഹീ രംഗത്തെ ആദ്യത്തെ വ്യവസ്ഥാപിത സംഘടിത രൂപമാണിത്. ഇവിടെ രണ്ടു തത്വങ്ങൾ അവർ ഉയർത്തിപ്പിടിച്ചു. ഒന്ന്, രണ്ടു വിഭാഗങ്ങളെ ഒന്നാക്കാൻ ശ്രമിക്കു ന്ന വർ രണ്ടു കക്ഷികളിലും ചേരാതെ നിഷ്പക്ഷമായി നിൽക്കണം. നിഷ്പക്ഷത മറ്റുള്ളവർക്ക് ബോധ്യമാകണം. ആ നിലക്കാണ് വേദിയുടെ പേര് തന്നെ നിഷ്പക്ഷ സംഘം എന്നാക്കിയത്.
രണ്ട്, കേരള ആസ്ഥാനത്തിൽ പ്രവർത്തിക്കുമ്പോൾ മുസ്ലിംകളിൽ എല്ലാവരുടെയും വേദിയാവണമെന്നും ഭിന്നതയല്ല ലക്ഷ്യമെന്നും സമുദായത്തെ ധരിപ്പിക്കണമെന്നും അവർ ആഗ്രഹിച്ചു. അതുകൊണ്ടാണ് ഐക്യം എന്നതിന് പ്രാധാന്യം നല്കിയ പേര് സ്വീകരിച്ചത്.
ഇക്കാര്യം ഇവിടെ പരാമർശിക്കാൻ പ്രത്യേകമായ കാരണമുണ്ട്. നമ്മുടെ സംഘടനയിൽ ഭിന്നത തലപൊക്കിയപ്പോൾ നിഷ്പക്ഷരാകേണ്ട പലരും കക്ഷി ചേരുകയും ഒരു വിഭാഗത്തെ അകാരണമായി ഒറ്റപ്പെടുത്തുകയുമാണ് ചെയ്തത്. മധ്യസ്ഥന്മാർ തന്നെ ഭാരവാഹികളായി. മധ്യസ്ഥ തീരുമാനം വോട്ടിന്നിടണമെന്നതിനെ മധ്യസ്ഥന്മാർ കൂടി അംഗീകരിക്കുന്നു. മാത്രമ
ല, വോട്ടിംഗിൽ നിന്ന് മാറിനിന്ന് നിഷ്പക്ഷത ബോധ്യപ്പെടുത്തേണ്ട മധ്യസ്ഥന്മാർ കൂടി വോട്ട് ചെയ്യുന്നു. ഇത്തരം ഒരു ദുർഗതി നിഷ്പക്ഷ സംഘത്തിന്റെയുംഐക്യസംഘത്തിന്റെയും പിന്മുറക്കാർക്ക് സംഭവിച്ചതിൽ അവരെ നയിച്ച വിചാരവും വികാരവും എന്തായിരിക്കുമെന്ന് ഊഹിക്കാമല്ലോ.
 ഐക്യ സംഘത്തിന്റെ പ്രവർത്തനങ്ങൾക്ക് ശക്തി പകരാൻ പണ്ഡിതന്മാരെ പ്രത്യേകം സംഘടിപ്പിക്കുന്നതും മത വിഷയങ്ങൾ പണ്ഡിതന്മാർ നേരിട്ട് കൈകാര്യം ചെയ്യുന്നതും ഉചിതമായിരിക്കുമെന്ന് ഐക്യസംഘത്തിലെ ആദ്യകാല നേതാക്കൾ മനസ്സിലാക്കുകയും ഒരു പണ്ഡിതസംഘടന രൂപീകരിക്കാൻ ഐക്യസംഘം തീരുമാനിക്കുകയും ചെയ്തു. അങ്ങനെയാണ് 1925ൽ കേരള ജംഇയ്യത്തുൽ ഉലമ (അഹ്ലുസ്സുന്നത്ത് വൽ ജമാഅ) രൂപികൃതമായത്. ജംഇയ്യത്തുൽ
ഉലമ രംഗപ്രവേശനം ചെയ്തതോടെ ഐക്യസംഘം അതിന്റെ പ്രവർത്തനങ്ങളിൽ നിന്നും പിറകോട്ട് പോയി. പിന്നീട് മതസ്ഥാപനങ്ങൾ നടത്താനും മതപ്രബോധനപ്രവർത്തനങ്ങൾക്ക് നേത്യത്വം നല്കാനും ജംഇയ്യത്തുൽ ഉലമയാണ് നേതൃത്വം നല്കിയത്. എന്നാൽ ബഹുജന പങ്കാളിത്തം മതപ്രബോധന രംഗത്ത് ഉണ്ടോവേണ്ടത് പ്രവർത്തനങ്ങളെ കൂടുതൽ എളുപ്പമാക്കു
മെന്നും അതിന് അവർക്ക് പ്രാതിനിധ്യമുള്ള പൊതുവേദി അനിവാര്യമാണെന്ന അഭിപ്രായം വീണ്ടും ശക്തമായി ഉയർന്നുവന്നു. ഇതു കാരണം കെ ജെ യു ഒരു ബഹുജന സംഘടന രൂപീകരിക്കാൻ തത്വത്തിൽ തീരുമാനിച്ചെങ്കിലും അഭിപ്രായ സമന്വയം ഇല്ലാതെ പോയതിനാൽ ഈ തിരുമാനം നടപ്പിലാക്കാൻ അവർക്ക് സാധിക്കാതെ പോയി. പിന്നീട് ജംഇയ്യത്തിന്റെ നിർദേശം ഇല്ലാതെ തന്നെ ഇസ്ലാഹീ നേതാക്കൾ ഒത്തുകൂടി ഒരു ബഹുജനസംഘടനയ്ക്ക് വേദിയൊരുക്കുകയാണ് ഉണ്ടായത്. അങ്ങനെയാണ് 1950ൽ കേരളനദ്‌വത്തുൽ മുജാഹിദീൻ രൂപീകൃതമായത്.

ഭിന്നതയും നേതൃമാറ്റവും

സംഘടനകൾ സമാന ചിന്തകരായ കുറെ വ്യക്തികളുടെ കൂട്ടായ്മയാണ്. ഓരോ വ്യക്തിക്കും അദ്ദേഹത്തിന്റെ അറിവിനും ചിന്തയ്ക്കുമനുസരിച്ച സമീപനങ്ങളുണ്ടാവാം. എന്നാൽ അടിസ്ഥാന വിഷയങ്ങളിൽ ഒരേ നിലപാട് സ്വീകരിക്കുന്നവരാണ് ഒരു സംഘടനയിൽ ഒരുമിച്ചു കൂടുക. നദ്‌വത്തുൽ മുജാഹിദീൻ മതവിഷയങ്ങളിൽ ഒരേ വീക്ഷണമുള്ളവരും സമുദായത്തെ സംഘടനയുടെ ആശയാദർശങ്ങളിലേക്ക് പരിവർത്തനം ചെയ്യിക്കാൻ ഒരേ നയം സ്വീകരിച്ചവരുമായിരുന്നു. എന്നാൽ യോഗങ്ങൾ ചേരുമ്പോഴും ഒരാൾ മറ്റൊരാളോട് ആശയവിനിമയം നടത്തുമ്പോഴും വ്യത്യസ്ത അഭിപ്രായങ്ങൾ പ്രകടമാവുക സ്വാഭാവികമാണ്. ഒന്നിൽ കൂടുതൽ ആളുകളുണ്ടെങ്കിൽ രണ്ട് അഭിപ്രായങ്ങളുണ്ടാവക സാധാരണയാണ്. എന്നാൽ കൂട്ടായ ചർച്ചയിൽ ഒരു പൊതുസമീപനത്തിൽ എല്ലാവരും യോജിക്കും. മതവിഷയങ്ങളിൽ ഇജ്തിഹാദിന് (ഗവേഷണപരമായ വിഷയങ്ങൾക്ക്) പ്രാധാന്യം നല്കിയ പ്രസ്ഥാനമാണ് മുജാ
ഹിദ് പ്രസ്ഥാനം. തഖ്‌ലീദിനെതിരെ ശക്തമായ ബോധവത്കരണം നടത്തിയ പ്രസ്ഥാനമാണിത്. വിശുദ്ധ ഖുർആനും തിരുസുന്നത്തും അടിസ്ഥാന തത്വങ്ങളായി വ്യക്തമാക്കിയ കാര്യങ്ങളിൽ ഒരേ അഭിപ്രായം സ്വീകരിക്കുന്നതോടൊപ്പം ഇജ്തിഹാദീപരമായ വിഷയങ്ങളിൽ പണ്ഡിതന്മാർക്കിടയിൽ സ്വാഭാവിക ഭിന്നത പ്രകടവുമായിരുന്നു. അത്തരം കാര്യങ്ങൾ പരസ്പരം ബഹുമാനത്തോടെ ചർച്ച ചെയ്യുകയും ഓരോരുത്തർക്കും അവരുടെ വീക്ഷണങ്ങൾ പാലിക്കാൻ അവസരവുമുണ്ടായിരുന്നു.  മറഞ്ഞ മയ്യിത്തിനുവേണ്ടിയുള്ള നമസ്ക്കാരം, തവളയെ ഭക്ഷിക്കുന്നതിന്റെ മതവിധി, പെരുന്നാൾ നമസ്കാരത്തിലെ ഖുതുബ തുടങ്ങിയ വിഷയങ്ങളിൽ
പ്രസ്ഥാനത്തിന്റെ ഒൗദ്യോഗിക പ്രസിദ്ധീകരണങ്ങളിൽ തന്നെ വ്യത്യസ്ത വീക്ഷണങ്ങൾ ചർച്ച ചെയ്യുമായിരുന്നു.
എന്നാൽ മതപരമല്ലാത്ത വിഷയങ്ങളിൽ സ്വാഭാവികമായ വ്യത്യസ്ത വീക്ഷണങ്ങൾ എല്ലാവരിലും പ്രകടമായിരുന്നു. ഇതിനെ ഏകീകരിക്കാൻ നദ്‌വത്ത് ശ്രമിച്ചിട്ടില്ല. അതുകൊണ്ടാണ് കക്ഷി രാഷ്‌ട്രീയ വിഭാഗങ്ങളിൽ മുജാഹിദുകൾ വ്യത്യസ്ത പാർട്ടികളിൽ പ്രവർത്തിച്ചു വന്നത്. എന്നാൽ ഇസ്ലാം വിരുദ്ധമായ സമീപനം ഒരു കാര്യത്തിലും പാടില്ല എന്ന അടിസ്ഥാന തത്വത്തിൽ എല്ലാവരും യോജിച്ചു. നദ്‌വത്ത് രൂപീകരിച്ച ആദ്യഘട്ടത്തിൽ കോൺഗ്രസ്, ലീഗ് ഭിന്നതയാണ് പ്രകടമായ അഭിപ്രായ വ്യത്യാസമായി പ്രത്യക്ഷപ്പെട്ടത്.
മുസ്ലിം ലീഗിൽ സജീവമാവാൻ സ്ഥാപക സെകട്ടറി സ്ഥാനം എൻ വി അബ്ദുസലാം മൗലവി രാജി വെച്ചു. ഇത് ആരുടെയും സമ്മർദഫലമായിരുന്നില്ല.  എന്നാൽ മുസ്ലിം സംഘടനകളിൽ അക്കാലത്ത് കോൺഗ്രസ്- ലീഗ് അഭിപ്രായവ്യത്യാസങ്ങൾ സ്വാഭാവികമായിരുന്നു. നദ്‌വത്തിന്റെ പ്രധാന നേതാക്കളിൽ പലരും കോൺഗസ് പാർട്ടിയോട് ചായ്‌വുള്ളവരായിരുന്നു. എന്നാൽ അതേപോലെ തന്നെ മുസ്ലിംലീഗ്  വിക്ഷണമുള്ള നിരവധി പേരും ഉണ്ടായിരുന്നു. എന്നാൽ വ്യക്തി പരമായ ഈ വീക്ഷണങ്ങൾ ആത്മാർഥമായതും നിഷ്കളകമായതുമായിരുന്നു. കോൺഗ്രസ്- ലീഗ് തർക്കത്തിന് നദ്‌വത്തിൽ ഇടം ലഭിക്കുകയുണ്ടായില്ല. പിന്നീട് സെക്രട്ടറിയായ എ കെ അബ്ദുൽ ലതീഫ് മൗലവി ഇരുപത് കൊല്ലത്തോളം സംഘടനയെ നയിച്ചു. 
1967ൽ ഐ എസ് എം രൂപീകൃതമായതോടെ പ്രസ്ഥാനരംഗത്ത് നവചൈതന്യം എങ്ങും ദൃശ്യമായിരുന്നു. 1970ൽ അന്നത്തെ പ്രസിഡന്റും സെക്രട്ടറിയും സഥാനം ഒഴിഞ്ഞത് തെരഞ്ഞെടുപ്പുലൂടെയയിരുന്നു. ഈ തെരഞ്ഞെടുപ്പിൽ മുൻതെരഞ്ഞെടുപ്പിനേക്കാൾ ശാഖകൾ കൂടി.ആലോചനാ സഭാ അംഗങ്ങൾ കൂടി. എന്നാൽ ഈ വളർച്ച തങ്ങൾക്കെതിരിലുള്ള നീക്കമാണെന്ന് അവർ കരുതിയില്ല  എന്നാൽ അബ്ദുല്ലത്തീഫ് മൗലവിക്ക് ആരോ പിന്നിൽ നിന്ന് ചതിച്ചു എന്ന ഒരു തോന്നൽ ഉണ്ടായിരുന്നു. സ്ഥാനം മഴിഞ്ഞ ശേഷം അദ്ദേഹം ചേന്ദമംഗല്ലൂർ കോളെജിൽ പോയത് അതിന്റെ ഫലമായിരുന്നു. എന്നാൽ നിഷ്കളങ്കരായ നേതാക്കൾ മൗലവിയ എടവണ ജാമിഅ  നദ്‌വിയ്യയിലേക്ക് കൊണ്ടുവരാൻ ശ്രമിക്കുകയും  അദ്ദേഹം എടവണ്ണ ജാമിഅയിൽ പ്രിൻസിപ്പലായി ചുമതലയേൽക്കുകയും ചെയ്തു. ഇന്നാണെങ്കിൽ ഇഖ്‌വാനീ
ബന്ധമാരോപിച്ച് പുകച്ച് പുറത്തുചാടിക്കുകയാണ് ചെയ്യുക.
1971ൽ കെ പി മുഹമ്മദ് മൗലവി ജന. സെകട്ടറിയും   സാലെ മുഹമ്മദ് ഇബ്രാഹീം സേട്ട് പ്രസിഡന്റുമായ പുതിയ കമ്മിറ്റി നിലവിൽ വന്നു. കെ പിയുടെ നിസ്വാർഥമായ സേവനവും നിഷ്പക്ഷമായ സമീപനവും ആത്മാർഥത മുറ്റിനിന്ന പരിശ്രമങ്ങളും സംഘടനയെ പെട്ടെന്ന്  ശക്തിപ്പെടുത്തി. എന്നാൽ അസിസ്റ്റന്റ് സെക്രട്ടറിമാരായ ചിലർ  വാദപ്രതിവാദ ശൈലി സംഘടനാ  കാര്യങ്ങളിൽ സ്വീകരിച്ചതോടെ പ്രവർത്തകരിൽ നിരാശയും മടുപ്പം പ്രകടമായി. എന്നാൽ ബഹുമാന്യനായ കെ പിയോടുള്ള ആദരവ് കാരണം ആരും ഇത് പരസ്യമായി പ്രകടമാക്കിയിരുന്നില്ല. ആലോചനായോഗങ്ങളിലും ചർച്ചകളിലും ജനറൽ സെക്രട്ടറി കെ പി
നൽകുന്ന മറുപടികളിൽ പ്രവർത്തകർ സംത്യപ്തരായിരുന്നു. എന്നാൽ അഭിപ്രായം പറയുന്നവരെ ഖണ്ഡനമണ്ഡന സമീപനത്തോടെ ചിലർ അടിച്ചിരുത്തി. ഇതിന് അവർ കെ പിയെ മറയാക്കുകയും ചെയ്തു.

ഐ എസ് എമ്മിന്റെ വളർച്ചയും  അതിൽ നിരാശപൂണ്ടവരും

ഐ എസ് എം സംഘടനാപരമായി വളരുകയും ഐ എസ് എമ്മിന്റെ വ്യവസ്ഥാപിതമായ പ്രവർത്തനങ്ങൾ സമുദായം അംഗീകരിക്കുകയും ചെയ്തപ്പോൾ കെ എൻ എമ്മിലെ  ചെറുപ്പക്കാരായ ചില ഭാരവാഹികൾക്ക് ഐ എസ് എമ്മിന്റെ വളർച്ചയിൽ അസൂയ മുളപൊട്ടിയിരുന്നു. കെ വി മൂസ സുല്ലമി, കെ കെ മുഹമ്മദ് സുല്ലമി, സി പി ഉമർ സുല്ലമി തുടങ്ങിയ കെ പിയുടെ ശിഷ്യന്മാർ ഐ എസ് എമ്മിന്റെ നേത്യനിരയിൽ വന്നതിനാലും അവർ ഐ എസ് എമ്മിനെ ശക്തമാക്കികൊണ്ടുപോകുന്നതിലും പലർക്കും നീരസമുണ്ടായിരുന്നു. കെ എസ് കെ തങ്ങൾ, ടി കെ മുഹ്‌യുദ്ദീൻ ഉമരി എന്നിവരും ഐ എസ് എമ്മിന്റെ ആദ്യകാല നേതാക്കളിൽ പ്രഗത്ഭരായിരുന്നു. എന്നാൽ ഐ എസ് എം സ്ഥാപക സെക്രട്ടറി കെ എൻ എമ്മിൽ ഭാരവാഹിയായതോടെ ഐ എസ് എമ്മിൽ നിന്നകന്നു. ശബാബ് ദ്വൈവാരിക പ്രസിദ്ധീകരണം തുടങ്ങുന്നതിനെപ്പോലും ചിലർ എതിർത്തു. അൽമനാർ ഉള്ളപ്പോൾ എന്തിന് ശബാബ് എന്നായിരുന്നു അവരുടെ ചോദ്യം. എന്നാൽ കെ പിയുടെ പിന്തുണയോടെ ശബാബ്  പ്രസിദ്ധീകരണം ആരംഭിക്കുകയും ശബാബ് പ്രസ്ഥാനത്തിന്റെ പൊതുജിഹ്വയായി അംഗീകാരം നേടുകയും ചെയ്തു. 1986ൽ യുവത ബുക് ഹൗസ് തുടങ്ങിയപ്പോഴും ഇതേ വിമർശനം ഒരു ഭാഗത്തുനിന്നുണ്ടായി. കെ എൻ എം പ്രസിദ്ധീകരണമുള്ളപ്പോൾ എന്തിന് യുവാക്കൾക്ക് പ്രത്യേക പ്രസിദ്ധീകരണം എന്നായിരുന്നു അവരുടെ പല്ലവി, ഈ വിമർശനത്തെയും കെ പിയുടെ തന്നെ അംഗീകാരത്തോടെ മറികടക്കാനും  പ്രസിദ്ധീകരണരംഗത്ത് പൊൻതൂവൽചാർത്താനും യുവതയ്ക്ക് കഴിഞ്ഞു. ശബാബ് കൂടുതൽ ജനശ്രദ്ധ പതിയുന്ന ഒരുത്തമ ഇസ്ലാമിക വാരികയായി ഉയർന്നപ്പോൾ വരികൾക്കിടയിൽ വായന നടത്തി തെറ്റിദ്ധാരണ ഉണ്ടാക്കാൻ മറ്റു ചിലർ ശ്രമിച്ചു. ആദർശവ്യതിയാനാരോപണത്തിന്റെ അപ്പോസതലന്മാരും ഗ്രൂപ്പുകളിയുടെ നേത്യത്വത്തിൽ എത്തിയവരുമാണ് ഇതിന് ചുക്കാൻ പിടിച്ചത്. ഐ എസ് എം പ്രസിഡന്റായിരുന്ന ഹുസൈൻ മടവൂർ എഴുതിയ പ്രത്യേക കോളത്തെസംഘടനാ വിരുദ്ധമെന്ന് ഇവർ മൂദകുത്തി. എന്നാൽ കൂട്ടിക്കുരങ്ങന്മാരെ ഈ ചുമതല ഏല്പിച്ച് അവർ ചുടുചോര മാന്തുന്നത് കണ്ട് മാറിനിന്ന് ചളിപുരളാതെ നോക്കാനാണ് ദീർഘവീക്ഷണമുള്ള അസിസ്റ്റന്റ്മാർ ശ്രമിച്ചത്.  ഐ എസ് എമ്മിൽ ഹുസൈൻ മടവൂർ വരികയും അദ്ദേഹം യുവജനങ്ങൾക്കിടയിൽ കൂടുതൽ സ്വീകാര്യനാവുകയും ചെയ്തപ്പോൾ അദ്ദേഹത്തിന്റെ വളർച്ച തടയാനും അദ്ദേഹത്തെ ഒറ്റപ്പെടുത്താനും ഗൂഡ
തന്ത്രം ഇവർ പയറ്റുകയുണ്ടായി. അറബിക് കോളെജിൽ ഇടതു യൂനിയൻ ഉണ്ടാക്കാൻ ശ്രമിച്ച വ്യക്തി തന്നെയാണ് ഇതിന് അണിയറ നീക്കം നടത്തിയത്.
വിദേശ കോളെജുകളിൽ അതും സുഊദി അറേബ്യയിൽ ലോക പ്രസിദ്ധമായ മക്കാ ഉമ്മുൽ ഖുറാ യൂനിവേഴ്സിറ്റിയിൽ പഠിച്ച് സലഫി ആശയം കൃത്യമായി പഠിച്ച ഹുസൈൻ മടവൂരിന്റെ ചില ഉസ്താദുമാർ ഇഖ്‌വാനികളാണ് എന്ന് ആരോപിച്ച് മടവൂർ ഇഖ്‌വാനിയാണ് എന്ന് ഇവർ വാദിച്ചുനോക്കി.
ഐ എസി എമ്മിനെ ജനകീയമാക്കുന്നതിലും ശക്തമാക്കുന്നതിലും കെ വി മൂസ സുല്ലമി, കെ കെ മുഹമ്മദ് സുല്ലമി, ടി പി അബ്ദുല്ലക്കോയ മദനി, എം മുഹമ്മദ്മദനി തുടങ്ങിയവരുടെ നേതൃത്വത്തിന് സാധിച്ചിരുന്നു. എന്നാൽ ഇവരെ തുടർന്ന് കുഞ്ഞിമുഹമ്മദ് മദനി പറപ്പൂർ ജന.സെക്രട്ടറിയായതോടെ മദനി- സുല്ലമി വിഭാഗീയത ചെറിയ തോതിൽ പ്രകടമായിരുന്നു. അദ്ദേഹം മൂന്ന് വർഷമാണ് സംഘടനയെ നയിച്ചത്. തുടർന്ന് ഒരു പുതിയ നേതൃത്വം ഐ എസ് എമ്മിൽ വരണമെന്ന് പറപ്പൂർ മദനി ആഗ്രഹിക്കുകയും ഈ കാര്യം ലേഖകനോട് സംസാരിക്കുകയും ചെയ്തിരുന്നു. അദ്ദേഹമാണ്മുമ്പ് എം എസ് എമ്മിന്റെ ജന. സെക്രട്ടറിയായി
പ്രവർത്തിച്ച പരിചയവും മക്കയിലെ ഉമ്മുൽ ഖുറാ യൂനിവേഴ്സിറ്റിയിൽ നിന്ന് പാനം പൂർത്തിയാക്കി, ഫാറുഖ്റൗസത്തുൽ ഉലൂം അറബിക് കോളെജിൽ അധ്യാപകനുമായിരുന്ന ഹുസൈൻ മടവൂരിനെ പ്രസിഡന്റാക്കാൻനിർദേശിച്ചത്. തെരഞ്ഞെടുപ്പ് യോഗത്തിൽ മടവൂർ ഹാജറായിരുന്നില്ല. ഹുസൈൻ മടവൂർ പ്രസിഡന്റായും അബ്ദുർറഹ്മാൻ അൻസാരി, എ അസ്ഗറലി, ഡോ.സലീം ചെർപ്പുളശ്ശേരി എന്നിവർ സെക്രട്ടറിമാരായുമുള്ള പാനൽ തയ്യാറാക്കിയത് കുഞ്ഞിമുഹമ്മദ് മദനി പറപ്പൂരായിരുന്നു. ഇത് അവതരിപ്പിച്ച ശേഷം കെ എൻ എം ജന. സെക്രട്ടറി സെക്രട്ടറിമാരിൽ നിന്ന് സീനിയർ എന്ന നിലയ്ക്ക് അബ്ദുർറഹ്മാൻ അൻസാരിയെ ജന. സെക്രട്ടറിയായി നിർദേശിച്ചു. ചുരുക്കത്തിൽ ഇഖ്‌വാനി-സുറൂറി ആരോപണമുള്ള ഹുസൈൻ മടവൂരിനെ ഐ എസ്എമ്മിലേക്ക് കൊണ്ടുവന്നത് ഇപ്പോൾ ഈ ആരോപകരോടൊപ്പമുള്ള കുഞ്ഞിമുഹമ്മദ് മദനിയാണ്. മടവൂർ
തെരഞ്ഞെടുക്കപ്പെട്ട സമയത്താ അദ്ദേഹം പ്രസിഡന്റായ രണ്ടാംഘട്ടത്തിലോ ഈ ആരോപണം ഉണ്ടായിട്ടില്ല.
ഹുസൈൻ മടവൂരിന്റെ നേതൃത്വത്തിൽ ഐ എസ് എം കേരളത്തിലെ മുസ്ലിം യുവാക്കളിൽ കൂടുതൽ കൂടുതൽ സ്വീകാര്യത നേടി. ഐ എസ് എമ്മിന്റെപ്രവർത്തനങ്ങൾ എല്ലാ വിഭാഗങ്ങളിലേക്കും കടന്നുചെല്ലുന്ന വിധത്തിലും എല്ലാവർക്കും പ്രസ്ഥാനത്തെ പരിചയപ്പെടുത്താൻ സഹായകരമായ വിധത്തിലുമായിരുന്നു
സംഘടനാരംഗത്ത് ശാസ്ത്രീയ സമീപനവും ദീർഘവീക്ഷണവും ഐ എസ് എം നടപ്പിലാക്കി.
പ്രവർത്തന രൂപരേഖ, വാർഷിക ബജറ്റ് എന്നിവ തുടങ്ങിയത് ഈ ഘട്ടത്തിലാണ്. ഈ ലേഖകനാണ് ഇവയുടെയെല്ലാം കരടുരൂപം തയ്യാറാക്കിയിരുന്നത്. എസ് എമ്മിന്റെ ഈ വളർച്ചയെ സംശയദൃഷ്ടിയോടെ ചില വ്യക്തികൾ നോക്കിക്കാണാൻ തുടങ്ങി. ശബാബിലെ ലേഖനങ്ങൾ, ഐ എസ് എമ്മിന്റെ ക്യാമ്പുകൾ, മത പ്രഭാഷണങ്ങൾ, വിദ്യാഭ്യാസ പ്രവർത്തനങ്ങൾ, സാമൂഹിക ക്ഷേമപ്രവർത്തനങ്ങൾ, സ്വയം സന്നദ്ധ പ്രവർത്തകരുടെ പരിശ്രമങ്ങൾ, കൗൺസിൽ യോഗങ്ങളിലെ ചർച്ചകൾ, പരിശീലന പരിപാടികൾ, രാഷ്ട്രീയ
സാംസ്കാരിക നേതാക്കളുമായുള്ള ബന്ധം, പഠനക്ലാസ്റ്റുകൾ, സെമിനാറുകൾ എന്തിനേറെ ഖുർ ആൻ
ലേണിംഗ് സ്കൂളുകൾ, യുവതയുടെ പുസ്തക പ്രസിദ്ധീകരണം എല്ലാറ്റിലും ഈ ലോബി സംശയത്തിന്റെ വിത്തുപാകി. അറിഞ്ഞോ അറിയാതെയോ സംഭവിച്ച അബദ്ധങ്ങളും പിഴവുകളും അവർ ഉയർത്തുപിടിച്ച് വിവാദമുണ്ടാക്കാൻ ശ്രമിച്ചു. വരികൾക്കിടയിൽ അവർ ആദർശവ്യതിയാനത്തിന്റെ പഴുതുകൾ അന്വേഷിച്ചു.അങ്ങിനെ ഹുസൈൻ മടവർ മാത്രമല്ല, കെ കെ മുഹമ്മദ് സുല്ലമിയിലും ചെറിയമുണ്ടം അബ്ദുൽ ഹമീദ് മദനിയിലും സി പി ഉമർ സുല്ലമിയിലും മൗലവി പി മുഹമ്മദ് കൂട്ടശ്ശേരിയിലും അവർ വ്യതിയാനത്തിന്റെ അലകൾ ദർശിച്ചു. ഹുസൈൻ മടവൂരിനെതിരെ ഇവർ നിലകൊണ്ടില്ല എന്നതും അദ്ദേഹത്തെ പ്രാത്സാഹിപ്പിക്കുന്ന സമീപനം ഇവർ സ്വീകരിച്ചു എന്നതും മാത്രമായിരുന്നു ഇവരെ സംശയിക്കാൻ കാരണം. ഇവർ സംശ
യമുന്നയിച്ച ലേഖനങ്ങളിലും പ്രഭാഷണങ്ങളിലും ഉണ്ടായിരുന്ന പല അഭിപ്രായങ്ങൾ മുമ്പ് തന്ന കെ എൻ എം പ്രസിദ്ധീകരണങ്ങളിൽ വന്നവ തന്നെയായിരുന്നു. അമാനി മൗലവിയുടെ ഖുർആൻ പരിഭാഷയിൽ വിവരിച്ചതായിരുന്നു. എന്നാൽ അത് മറച്ചുവെച്ച് ഇവർക്കെതിരിൽ പുതിയ ആരോപണങ്ങൾ ഉന്നയിക്കാനാണ് ഒരു ലോബി കോപ്പുകൂട്ടിയത്.
സംഘടനാ സെറ്റപ്പ് ശക്തമാവുകയും വിവിധ പ്രദേശങ്ങളിൽ പള്ളികളും മറ്റു സ്ഥാപനങ്ങളും നിർമിക്കുന്നതിൽ കുവൈത്തിലെ ഇഹയാത്തുറാസിൽ ഇസ്ലാമി കെ എൻ എമ്മിനെ സഹായിച്ചു തുടങ്ങിയ കാലമായിരുന്നു അത്. കുവൈത്തിൽ ഇവരുമായി കൂടുതൽ ബന്ധം അവിടെ ജോലിചെയ്തിരുന്ന പി എൻ അബ്ദുല്ലത്തീഫ് മദനിക്കായിരുന്നു, കുവൈത്തിലെ സലഫി സംഘടനയിൽ ഇഖ്‌വാനി- സലഫി ആശയക്കുഴപ്പം തലപൊക്കുകയും കുവൈത്ത് പാർലമെന്റ്
തെരഞ്ഞെടുപ്പിൽ വിവിധ മുന്നണികളായി ഇവർ മത്സരിക്കുകയും ചെയ്തു. ഈ രാഷ്ടീയ- പാർലിമെന്ററി വ്യാമോഹം കുവൈത്ത് സലഫികളെ രണ്ട് വിഭാഗമായി മാറ്റി. ശൈഖ് അബ്ദുല്ല സബ്തും ശൈഖ് താരിഖ് ഈസയും രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നതിന് എതിരായ സമീപനം സ്വീകരിച്ചവരായിരുന്നു. ഈ അവസരം മുതലെടുക്കൽ നേരത്തെ സൂചിപ്പിച്ച ആളുകൾ പരമാവധി പരിശ്രമിച്ചു. പി എൻ അബ്ദുല്ലത്തീഫ് മദനിയെ ഇവർ വലയിൽ വീഴ്ത്തുകയും ചെയ്തു. അതോടുകൂടി ഹുസൈൻ മടവൂരും ഐ എസ് എമ്മും സലഫി ആശയക്കാരല്ല എന്ന് ഗൾഫ് ഇസ്ലാഹി സെന്ററുകളിൽ പ്രചാരണം നടത്താൻ അവസരം സൃഷ്ടിക്കപ്പെട്ടു. ശൈഖ് അബ്ദുല്ല സബ്തും അദ്ദേഹത്തിന്റെ ആൾക്കാരും ഇതിനുവേണ്ട പ്രാത്സാഹനം യു എ ഇ, കുവൈത്ത്, ബഹ്റൈൻ ഇസ്ലാഹി സെന്ററുകൾക്ക്  നല്കി, മറ്റു ഗൾഫ് രാഷ്ട്രങ്ങളിൽ ഈ രാഷ്ടീയ സംവാദത്തിന് വേണ്ടത്ര പ്രസക്തി ലഭിച്ചിരുന്നില്ല. മാത്രമല്ല,  പലരും ഇതിന്റെ പേരിൽ കക്ഷികളായി തിരിയണ്ടതില്ല എന്ന നിലപാട് സ്വീകരിക്കുകയും ചെയ്തു.


ഗൾഫ് നാടുകളിൽ മത സംഘനകൾക്കുംരാഷ് ട്രീയകക്ഷികൾക്കും ഇന്ത്യയിലെപ്പോലെ സ്വാതന്ത്ര്യപൂർവം പ്രവർത്തിക്കാൻ സാധിക്കുമായിരുന്നില്ല. പല ഗ്രൂപ്പുകളും വ്യക്തികളെ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നവയായിരുന്നു. അപൂർവം ചില ഗ്രൂപ്പുകാർ പ്രത്യേക ആദർശത്തെ ഉയർത്തിപ്പിടിച്ച് സംഘടിപ്പിച്ചവയുമായിരുന്നു. കേരള നദ്‌വത്തുൽ മുജാഹിദീൻ വളരെ ആഴത്തിൽ ബഹുജന പങ്കാളിത്തം നേടിയ ജനാധിപത്യരീതി സ്വീകരിച്ച സലഫി പ്രസ്ഥാനമാണ്. ഗൾഫ്
സലഫി പണ്ഡിതന്മാർക്ക് ഇത് ഉൾക്കൊള്ളുക പ്രയാസകരമായിരുന്നു. പണ്ഡിതന്മാർക്ക് പ്രത്യേക സംഘടന, ബഹുജനങ്ങൾക്ക് പ്രത്യേക സംഘടന, യുവാക്കൾക്കും വിദ്യാർഥികൾക്കും പ്രത്യേക വേദികൾ, വനിതകൾക്ക് പ്രത്യേക വിംഗ് എന്നിങ്ങനെയുള്ള കേരളത്തിലെ ഇസ്ലാഹി പ്രസ്ഥാനത്തിന്റെ ഘടനയും മൂന്നു വർഷം കൂടുമ്പോൾ മെമ്പർഷിപ്പ് ചേർക്കലും ജനാധിപത്യരീതിയിൽ തെരഞ്ഞെടുപ്പ് നടത്തലുമെല്ലാം ഗൾഫ് സലഫികൾക്കെന്നല്ല, മറ്റുള്ളവർക്കു കൂടി അത്ഭുതമുളവാക്കുന്ന രീതികളായിരുന്നു. ഈ രീതി ഇസ്ലാമികമല്ലെന്ന് പോലും ഗൾഫിൽ പ്രചാരണം ഉണ്ടായി. ഒരുസംഘടനയ്ക്ക് ഒരു റ‌ഈസ് എന്നതിൽ കവിഞ്ഞ ജനാധിപത്യം അംഗീകരിച്ചിരുന്നില്ല. ജനാധിപത്യരീതി തുടരുന്നത് ഹുസൈൻ മടവൂരിന് ഗുണകരമാവുമെന്നും
അദ്ദേഹത്തിന് പ്രവർത്തകരിലുള്ള പിന്തുണയും സ്വീകാര്യതയും വർധിക്കുന്നത് സ്ഥാനമാനങ്ങൾ മോഹിച്ച പലർക്കും ദോഷകരമായി വരുമെന്നും ഇത് തടയാൻ പി എൻ അബ്ദു ലത്തീഫ് മദനിയെ  ഉപയോഗപ്പെടുത്താമെന്നും ഇവർ കണക്കുകൂട്ടി. പല യുവാക്കൾക്കും ഗൾഫിൽ ജോലി നല്കി അവരുടെ കുടുംബങ്ങളെയും പ്രദേശങ്ങളെയും സ്വാധീനിച്ചു. പള്ളികളും മറ്റു പ്രൊജക്റ്റുകളും നല്കുന്നതിലും വിവേചനം കാണിച്ച് ദുസ്വാധീനം വർധിപ്പിക്കാൻ കിണഞ്ഞ് പരിശ്രമിച്ചു. ദാ‌ഇമാരായി നിയമിച്ച് വിദേശത്ത് നിന്ന് ശമ്പളം ലഭ്യമാക്കിക്കൊടത്ത് പ്രബോധകരെയും സ്വാധീനിക്കാൻ ശ്രമിച്ചു. എന്നാൽ ഹുസൈൻ മടവൂർ ഗൾഫിൽ സന്ദർശനം നടത്തുന്ന അവസരങ്ങളിൽ അദ്ദേഹത്തിന് പരിചയമുള്ള ശൈഖുമാർക്ക് കെ എൻ എമ്മിനെ പരിചയപ്പെടുത്തുകയും പള്ളികൾക്കും മറ്റും കെ എൻ എം മുഖേന ഫണ്ടുകൾ ലഭ്യമാക്കുകയും ചെയ്തിരുന്നു. ഇത് അദ്ദേഹത്തിന്റെ സ്വാധീനം വർധിപ്പിക്കാൻ കാരണമാവുമെന്ന് മനസിലാക്കിയ മുൻപറഞ്ഞ വിഭാഗം ഇങ്ങനെ വ്യക്തികൾ മുഖേന ഫണ്ട് എക്കൗണ്ടിലേക്ക് വരുന്നത് ശരിയല്ല എന്ന് വാദിക്കുകയും ഇത് മടവൂരിന്റെ കുൽസിത ശ്രമമായി ചിത്രീകരിക്കുകയും ചെയ്തു. കേരളത്തിലെ മിക്ക സ്ഥലങ്ങളിലും വ്യകതികൾ മുഖേന നിരവധി സ്ഥാപനങ്ങൾക്ക് സഹായം ലഭിച്ചിട്ടുണ്ട്. അത് ആർക്കും നിഷേധിക്കാനാവില്ല. ഇതേപോലെ എൻ പി അബ്ദുൽ
ഖാദിർ മൗലവി മുഖേന സ്ഥാപനങ്ങൾക്ക് ഫണ്ട് ലഭ്യമായിരുന്നു. ഇത് ചൂണ്ടിക്കാണിച്ചപ്പോൾ എൻ പി സംഘടനാപരമായും മടവൂർ അല്ലാതെയുമാണ് ശ്രമിക്കുന്നത് എന്നൊരു മുടന്തൻ ന്യായമാണ് ഇവർ പറഞ്ഞത്. മാത്രമല്ല, മടവൂരിന് എതിരിൽ കെ പിയെ തെറ്റിദ്ധരിപ്പിക്കാൻ
കോപ്പുകൂട്ടുകയും ചെയ്തു.
മാതൃസംഘടനയായ കെ എൻ എമ്മിന്ന് യുവജന വിഭാഗമായ ഐ എസ് എമ്മിനെ കുറിച്ച് യാതൊരുവിധ അസംതൃപ്തിയും ഉണ്ടായിരുന്നില്ല. മാതൃ സംഘടനയുടെ നയങ്ങളും ആശയങ്ങളും സമീപനങ്ങളും കർമപഥത്തിൽ കൊണ്ടു വരാൻ തീവമായ ശ്രമം എക്കാലവും ഐ എസ് എം നടത്തിയിരുന്നു. പലപ്പോഴും വാദപ്രതിവാദങ്ങളും ഖണ്ഡനമണ്ഡനങ്ങളും ഉണ്ടാവുന്ന
തീന് ഐ എസ് എം പ്രഭാഷണങ്ങൾ കാരണമാകുമായിരുന്നു. ഈ തീവ്രത നിയന്ത്രിക്കണമെന്ന് കെ എൻ എം ആവശ്യപ്പെടാറാണുണ്ടായിരുന്നത്. വാദപ്രതിവാദങ്ങൾ ഐ എസ് എം ബാനറിൽ പാടില്ലെന്നും അത്തരം വിഷയങ്ങൾ കെ എൻ എം ബാനറിൽ നടത്തിയാൽ
മതി എന്നും അനൗദ്യോഗികമായി കെ എൻ എം, ഐ എസ് എം നേതാക്കളിൽ ധാരണയുണ്ടായത് ഇതിന്റെ ഫലമായിരുന്നു. എന്നാൽ ഹുസൈൻ മടവൂർ എന്ന വ്യക്തിയോടും അദ്ദേഹം വളർന്നാൽ തങ്ങളുടെ പദവികൾക്ക് ഇളക്കം തട്ടുമെന്നും ചിലർക്കെങ്കിലും ഭയം ഉണ്ടായിരുന്നു. അവർ പ്രശ്നങ്ങൾ വഷളാക്കുകയും തങ്ങളുടെ തന്ത്രങ്ങൾക്ക് മൂർച്ച കൂട്ടാൻ  നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുകയും ചെയ്തു. ബഹുമാന്യനായ ഉമർ മൗലവിയും ഐ എസ് എമ്മുമായി യാതൊരു അഭിപ്രായ വ്യത്യാസവുമുണ്ടായിരുന്നില്ല. ഹുസൈൻ മടവൂർ ഉമർ മൗലവിയുമായി എന്തെങ്കിലും വിഷയത്തിൽ അഭിപ്രായവ്യത്യാസം പ്രകടിപ്പിച്ചിട്ടുമില്ല. എന്നാൽ മൗലവിയെ തെറ്റിദ്ധരിപ്പിച്ച് മടവൂരിനെതിൽ ഉമർ മൗലവിയ തിരിച്ചുവിടാൻ ഈ നിഗൂഢലോബിക്ക് സാധ്യമായി. ആദർശത്തിൽ വെള്ളം ചേർത്തു എന്നും പ്രസ്ഥാനം ഉയർത്തിപ്പിടിക്കുന്ന ആശയാദർശങ്ങൾ ലാഘവമായി മടവൂർ കാണുന്നുവെന്നും ഇവർ പ്രചാരണം നടത്തി. ക്രമേണ ഐ എസ് എം മൊത്തത്തിൽ ആദർശമില്ലാത്ത വിഭാഗമാണ് എന്ന് ഇവർ വരുത്തിത്തീർത്തു.
എന്നാൽ മുജാഹിദ് മനസ്സാക്ഷിയെ അസത്യ പ്രചാരണം ഒട്ടും സ്വാധീനിച്ചില്ല. അതേ തുടർന്ന് പരസ്യമായി മുജാഹിദ് ആദർശങ്ങൾ ഐ എസ് എം നേതാക്കളും തങ്ങൾക്ക് ഇഷ്ടമില്ലാത്ത ചില പണ്ഡിതന്മാരും ഉപേക്ഷിച്ചിരിക്കുന്നുവെന്നും ഒരു പുതിയ ആദർശം, അത് ജമാഅത്തെ ഇസ്ലാമിയുടെ ആദർശത്തിന് സമാനമായത്- ഇവർ സ്വീകരിച്ചിരിക്കുന്നുവെന്നും രഹസ്യ ക്ലാസുകളിലും പിന്നീട് പ്രഭാഷണങ്ങളിലും കാസറ്റുകളിലും ലഘുലേഖകളിലും ജമാഅത്ത് വിരുദ്ധരായ മുജാഹിദുകളെ സ്വാധീനിക്കാൻ ഇത് ഒരു പരിധിവരെ സഹായിച്ചു. ഇതിന്റെ ഭാഗമായാണ് ഉമർ മൗലവിയുടെ പേരിൽ ഈ സംഘം പാരമൗണ്ട് ഹോട്ടലിൽ യോഗം വിളിച്ചു
ചേർത്തത്. ഒന്നു കൂടി പറയട്ടെ, 1999 ലെ സംഘടനാ തെരഞ്ഞെടുപ്പ് മധ്യസ്ഥ ശ്രമത്തെ തുടർന്ന് മാറ്റിവക്കുകയും മധ്യസ്ഥന്മാരുടെ നിർദേശം വോട്ടിന് ഇട്ട് അംഗീകരിക്കുകയും ഉണ്ടായ കാര്യം അറിയാമല്ലോ. ഈ പാനലിൽ മടവൂരിനെയും അദ്ദേഹത്തെ അനുകൂലിക്കുന്നവരെയും ഒതുക്കാൻ പ്രത്യേകം തന്ത്രങ്ങൾ ഉണ്ടായിരുന്നു. എങ്കിൽ കൂടി ഈ വിഭാഗം ശക്തമാണ് എന്ന
ഉദ്ദേശ്യംകൂടി ചിലർക്ക് ആദർശവ്യതിയാന ആരോപണം ചർച്ചചെയ്യാൻ വിളിച്ചുകൂട്ടാൻ പ്രേരണ നല്കിയിരുന്നു.

കുവൈത്തിൽ നിന്ന് പി എൻ അബ്ദുല്ലത്തീഫ് മദനി ഈ ആവശ്യത്തിന് വരികയും ചെയ്തു. ഇന്നേവരെ കെ എൻ എമ്മിന്റെ ഒരു യോഗത്തിലും ഉന്നയിക്കാത്ത, ചർച്ചകളിൽപോലും സൂചിപ്പിക്കാത്ത ആരോപണങ്ങൾ മുൻകാല പ്രാബല്യത്തോടെ ഇവിടെ അവർ ഉന്നയിച്ചു.
അതിന് അവിടെ വെച്ചു തന്നെ മറുപടിയും പറഞ്ഞിരുന്നു. സംഘടനയിൽ ഒരു പ്രത്യേക ചേരി
രൂപപ്പെട്ടു വന്നതും ആ ചേരിക്ക് എല്ലാ ജില്ലകളിലും വക്താക്കൾ ഉണ്ടെന്ന് പ്രവർത്തകർക്ക് ബോധ്യപ്പെട്ടതും ഈ യോഗത്തിൽ വെച്ചാണ്. അപ്പോൾ അവർ സംഘടനയെ പിളർക്കാൻ എത്രകാലം മുമ്പുതന്നെ ആസൂത്രിതമായി നിങ്ങിയിരുന്നുവെന്ന് ആലോചിക്കാവുന്നതാണ്.
എന്നാൽ ആരെക്കുറിച്ച് മുഖ്യമായ ആരോപണം ഉന്നയിച്ചുവോ ആ വ്യക്തിയെ മാത്രം യോഗത്തിലേക്ക് ക്ഷണിച്ചില്ല. ഹുസൈൻ മടവൂരാണ് ആ വ്യക്തി. അദ്ദേഹം വിദേശത്തായിരുന്നു. അദ്ദേഹം വരുന്നതുവരെ  യോഗം മാറ്റിവെക്കാൻപോലും അരും സന്മനസ്സ് കാണിച്ചില്ല. ഇതോടു കൂടി സംഘടന രണ്ട് ചേരിയായി പ്രവർത്തനം തുടങ്ങിയെന്ന് പറയാം. ഈ നിലപാട് ശരിയല്ലെന്നും ഇതിന് അറുതിവരുത്തണമെന്നും ഐ എസ് എം ആഗ്രഹിച്ചു. ഇതേതുടർന്നാണ് 2001ൽ കെ എൻ എം സംസ്ഥാന കമ്മിറ്റി ഐ എസ് എം, കെ എൻ എം  ഭാരവാഹികളുടെ   സംയുക്തയോഗം വിളിച്ചുചേർത്തത്. യോഗത്തിൽ എ എസ് എം ആദർശ പ്രശ്നം ഉന്നയിച്ചു. എന്നാൽ കെ എൻ എം നേതാക്കളിൽ പലരും അത് ഗൗരവമായി കണ്ടില്ല. അവർക്ക് പ്രശ്നം നീണ്ടുനിന്ന് കാണണമെന്നായിരുന്നു ആഗ്രഹം. അല്ലെങ്കിൽ അവരാണല്ലോ ഇതിന് മുൻകൈ എടുക്കേണ്ടിയിരുന്നത്. ആദർശവ്യതിയാനാരോപണം സംഘടന വേദികളിൽ ചർച്ചയാക്കാനും അതുവഴി പ്രവർത്തകരെ തെറ്റിദ്ധരിപ്പിച്ച് തങ്ങളുടെ ലൈനിലേക്ക് കൊണ്ടു വരാനും സംഘടനയുടെ ഒൗദ്യോഗിക ചാനൽ ഉപയോഗപ്പെടുത്താൻ ചില നേതാക്കൾ ഒത്താശ ചെയ്തുകൊടുത്തു. ഇതു സംഘടനയെ ശിഥിലമാക്കുമെന്ന് മനസിലാക്കിയ നിഷ്പക്ഷമായ ഏതാനും പേർ ഇതിന്റെ അപകടം നേതൃത്വത്തെ അറിയിച്ചിരുന്നു. സംഘടന രൂപീകൃതമായി 50 വർഷം പിന്നിട്ട ശേഷം വാർഷികം നടത്താൻ ഒരു സുപ്രഭാതത്തിൽ അലി അബ്ദുർറസാഖ് മദനി രൂപരേഖ തയ്യാറാക്കി. ഇതിന്റെ ഭാഗമായി എല്ലാ ഘടകങ്ങളിലും കൺവെൻഷനുകൾ നടത്താൻ  തീരുമാനിച്ചു. എന്നാൽ ഈ യോഗങ്ങളിൽ ഒരു വിഭാഗത്തെ തഴയുകയും തങ്ങളുടെ ചേരിയിലെ ആളുകളെ മാത്രം മണ്ഡലം, ജില്ല കൺവൻഷനുകളിലേക്ക് അയക്കുകയും അവർ  ആദർശ വ്യതിയാനം ശാഖാതലം തൊട്ട് വിശദീകരിച്ച് പ്രശ്നം വഷളാക്കുകയുംചെയ്തു. ഇക്കാര്യങ്ങൾ ചൂണ്ടിക്കാണിച്ചവരോട് എല്ലാം ഭരണസമിതി തീരുമാനമാണെന്ന് മറുപടി പറയുകയുംചെയ്തു. ഈ ഭരണ സമിതി ഏകപക്ഷീയമായാണ് എന്നറിയാമല്ലോ.

മർകസുദ്ദ‌അവയും ഐ എസ് എം ഓഫീസും

ശബാബ് ദ്വൈവാരികയായി തുടങ്ങിയ കാലം മുതൽ ഐ എസ് എമ്മിന് സ്വന്തമായി ഓഫീസും ശബാബിന് പ്രസ്സും അത് നടത്തിക്കൊണ്ടു പോകാൻ വരുമാനവും ഉണ്ടാക്കാൻ സാധ്യമാക്കുന്ന പ്രൊജക്റ്റുകളെക്കുറിച്ച് ചിന്തിച്ചിരുന്നു. ശബാബ് അരീക്കോട് നിന്നും അടിച്ചിരുന്ന കാലത്ത് ഈ പ്രശ്നം കൂടുതൽ ശക്തമായി. അരീക്കോട് ടൗണിൽ രണ്ട് സ്ഥലത്തായി കുറഞ്ഞ സെന്റ് ഭൂമി കെ വി മൂസ സുല്ലമിയുടെ നേതൃത്വത്തിൽ വിലക്ക് വാങ്ങി രജിസ്റ്റർ ചെയ്തിരുന്നു. ഈ സ്ഥലം വാങ്ങാൻ
വിദേശ സഹായവും ലഭിച്ചിരുന്നു. ഈ സഹായം കെ എൻ എം ജനറൽ സെക്രട്ടറി കെ പി മുഹമ്മദ് മൗലവി അറിഞ്ഞു കൊണ്ടും അംഗീകരിച്ചുകൊണ്ടുമായിരുന്നു. എന്നാൽ പ്രാജക്ട് പൂർത്തിയാക്കാൻ ആദ്യകാല നേതാക്കൾക്ക് സാധ്യമാകാതെ പോയി. ഹുസൈൻ മടവൂരിന്റെ നേതൃത്വത്തിൽ ഐ എസ് എം വന്ന ശേഷം ശബാബ് അച്ചടിയും ഓഫീസും അരീക്കോട് നിന്ന്
കോഴിക്കോട്ടേക്ക് മാറ്റി. എ വി അബ്ദുർറഹ്മാൻ ഹാജിയുടെ ഉടമസ്ഥതയിലുള്ള സംഗീത് ബിൽഡിംഗിൽ വാടകക്കാണ് പ്രസ്സും ഓഫീസും പ്രവർത്തിച്ചിരുന്നത്. ഈ വാടകക്കെട്ടിടം ഒഴിവാക്കാനും കൂടുതൽ സൗകര്യവും വിശാല ലക്ഷ്യവുമുള്ള ഒരു കേന്ദ്രം സ്ഥാപിക്കണമെന്നും ഐ എസ് എം പ്രവർത്തക സമിതിയും കൗൺസിലും ചർച്ച ചെയ്ത് അംഗീകരിച്ചു. ഇതിന്റെ ഫലമായി തയ്യാറാക്കിയ ഒരു പ്രൊജക്ടും ഖത്തറിലെ വ്യവസായ പ്രമുഖനും സലഫി പ്രവർത്തകനുമായ
ഖലീഫ റബ്ബാൻ അംഗീകരിക്കുകയും അദ്ദേഹം അതിലെ എസ്റ്റിമേറ്റ് പ്രകാരം ഒരു ലക്ഷം ഖത്തർ
റിയാൽ സംഭാവനയായി നൽകാമെന്ന് ഏൽക്കുകയും ചെയ്തു. എന്നാൽ മർകസ് നിലകൊള്ളുന്ന കെട്ടിടവും സ്ഥലവും വിലക്ക് വാങ്ങിയത് ഏകദേശം 13 ലക്ഷം രൂപക്കായിരുന്നു. ഖലീഫ റബ്ബാൻ നൽകിയത് പത്തു ലക്ഷം, കഴിച്ച് ബാക്കി സംഖ്യ ഐ എസ് എമ്മിന്റെ അരീക്കോടുള്ള സ്ഥലം വിറ്റാണ് സ്വരൂപിച്ചത്. മർകസുദ്ദഅവ കെട്ടിട നിർമാണത്തിന് ഏകദേശം 40 ലക്ഷം രൂപ ചിലവായിരുന്നു. ഇതിൽ നാട്ടിൽ നിന്ന് ഐ എസ് എം പ്രവർത്തകർ മുഖേന മൂന്ന് ലക്ഷം രൂപ പിരിഞ്ഞുകിട്ടി. ഇതിന് വേണ്ടി കെ പി മുഹമ്മദ് മൗലവിയുടെ കത്ത് ഉപയോഗിച്ചിരുന്നു. എന്നാൽ ബാക്കി സംഖ്യ ഷോപ്പ് റൂമുകൾ വാടകയ്ക്ക് നല്കിയപ്പോൾ ലഭിച്ച അഡ്വാൻസും പിന്നീട് ഹുസൈൻ മടവൂർ വിദേശപര്യടനത്തിൽ സ്വരൂപിച്ച ഫണ്ടും ഉപയോഗിച്ചാണ് പൂർത്തിയാക്കിയത്. മർകസുദ്ദസ‌വ നിർമാണത്തിന് കുവൈത്തിലെ ഇഹ്‌യാഉത്തുറാസിൽ ഇസ്ലാമിക്ക് അപേക്ഷ കെ പി മൗലവി മുഖേന അയച്ചിരുന്നു. പിന്നീട് പി എൻ അബ്ദുല്ലത്തീഫ് മദനി ഈ അപേക്ഷ സ്വീകരിക്കുന്നത് പ്രശ്നങ്ങളുണ്ടാക്കുമെന്ന് വാദിക്കുകയും അപേക്ഷ തിരസ്കരിക്കുകയും ചെയ്തു.

മർകസുദ്ദത്ത് വലിയൊരു പ്രാജക്ടായി മാറും എന്നു കണ്ടപ്പോൾ സ്ഥലം വാങ്ങുന്ന സമയത്ത് തന്നെ സംസ്ഥാന കമ്മിറ്റിയും കൗൺസിലും പ്രത്യേകം വിളിച്ചുചേർത്തു. ഐ എസ് എം രജിസ്റ്റർ ചെയ്ത സംഘടനയല്ലെന്നും സ്വത്തു കൈകാര്യം ചെയ്യാൻ ഒരു ട്രസ്റ്റ് രൂപീകരിക്കുന്നത് ഉചിതമായിരിക്കുമെന്നും സംസ്ഥാന കമ്മിറ്റിയിൽ അഭിപ്രായമുണ്ടായി. അതടിസ്ഥാനത്തിൽ .
ഐ എസ് എം സംസ്ഥാന കമ്മിറ്റിയുടെ നിയന്ത്രണങ്ങൾക്ക് വിധേയമായി ഒരു ട്രസ്റ്റ് രൂപീകരിക്കുകയും പകുതി സ്ഥലം ട്രസ്റ്റിന്റെ പേരിൽ വാങ്ങുകയും ചെയ്തു. പകുതി സ്ഥലമാണ് ഐ എസ് എം സംസ്ഥാന കമ്മിറ്റിയുടെ പേരിൽ വാങ്ങിയത്. സംഘടനാ ചാനലിൽ പകുതിപോലും സംഖ്യ പിരിച്ചെടുത്തിട്ടില്ല എന്ന കാര്യവും ശ്രദ്ധേയമാണ്. എന്നാൽ മർകസുദ്ദ‌അവ കെട്ടിടം ഉദ്ഘാടനം നിശ്ചയിച്ചതോടെ വിവാദങ്ങൾ മുമ്പ് പറഞ്ഞ ലോബി ശക്തമാക്കി. അവർ കെ
പിയെ തെറ്റിദ്ധരിപ്പിച്ചു. അതുകാരണം കെ പി ഉദ്ഘാടനപരിപാടിക്ക് വന്നില്ല. തുടർന്ന് കെ പിയെ പോയിക്കണ്ട്  യാഥാർഥ്യങ്ങൾ ബോധ്യപ്പെടുത്തുകയും ചെയ്തു. അടുത്ത മാസം പ്രത്യേക കൗൺസിൽ വിളിച്ചുചേർത്ത് കെ പി മർകസുദ്ദഅ‌വയിലേക്ക് ക്ഷണിക്കുകയും ചെയ്തു. അതിൽ കെ പി പങ്കെടുക്കുകയും സംതൃപ്തി രേഖപ്പെടുത്തുകയും ചെയ്തു.
ഐ എസ് എമ്മിന്റെ പേരിൽ തന്നെ മർകസുദ്ദഅ്‌വ നിലനിൽക്കട്ടെയെന്നും ട്രസ്റ്റിന്റെ പേരിൽ സ്ഥലം രജിസ്റ്റർ ചെയ്തത് തെറ്റിദ്ധാരണയ്ക്ക് കാരണമാവുമെന്നും കെ പി സൂചിപ്പിച്ചിരുന്നു.  അതുപ്രകാരം ട്രസ്റ്റിന്റെ സ്ഥലം ഐ എസ് എമ്മിന്റെ പേരിലേക്ക് വഖഫായി രജിസ്റ്റർ ചെയ്തു നലികി, എന്നാൽ ഈ രജിസ്ട്രേഷന് അല്പം കാലതാമസം നേരിട്ടു. എന്നാൽ കെ പിയെ ഇതിന് പ്രേരിപ്പിച്ചത് മുമ്പ് സൂചിപ്പിച്ച ലോബിയുടെ കുതന്ത്രങ്ങളായിരുന്നു. ഐ എസ് എമ്മിന് ട്രസ്റ്റ് രൂപീകരിക്കാൻ പാടില്ലെന്ന് അവർ ശഠിച്ചു. എന്നാൽ എം എസ് എം ട്രസ്റ്റ് രൂപീകരിച്ചതും കെ എൻ എം രണ്ടോ മൂന്നോ ട്രസ്റ്റ് രൂപീകരിച്ചതും ഞങ്ങൾക്കറിയാമായിരുന്നു.എന്നാൽ കെ പി പറഞ്ഞതിനാൽ മറ്റു ന്യായങ്ങൾ നോക്കാതെ ഞങ്ങൾ വാക്കു പാലിക്കുകയാണ് ചെയ്തത്. മർകസുദ്ദഅവ ഇന്നും ഐ എസ് എമ്മിന്റെ പേരിലല്ലെന്ന് ആരോപിക്കുന്നവർ പുക പടലങ്ങൾ
ഉയർത്തി വിവാദമുണ്ടാക്കുകയാണ്.  യാഥാർഥ്യങ്ങൾ കേൾക്കാനോ കാണാനോ അവർ തയ്യാറല്ല. 'ക്ഷീരമുള്ളോരകിടിൻ ചുവട്ടിലും ചോരതന്നെ കൊതുകിന്ന് കൗതുകം' എന്ന ചൊല്ല് ഇവർ അന്വർഥമാക്കുകയാണ്.

മറ്റൊരു കാര്യവും ഇവിടെ സൂചിപ്പിക്കേണ്ടതുണ്ട്. ഖലീഫ റബ്ബാൻ സുറൂറിയും ഇഖ്‌വാനിയും ആണെന്നും അദ്ദേഹം മർകസുദ്ദഅവ സ്ഥാപിക്കാൻ ഫണ്ട് അനുവദിച്ചത് പ്രസ്ഥാനത്തെ പിളർക്കാനാണെന്നുമുള്ള ആരോപണം ചിലർ ഉന്നയിച്ചു. എന്നാൽ ഇതിന് പിന്തുണ നൽകിയിരുന്ന അബ്ദുർറഹ്മാൻ സലഫിയും ഐദീദ് തങ്ങളും റബ്ബാന്റെ കീഴിൽ ജോലി ചെയ്തവരായിരുന്നു. മാത്രമല്ല, നിരവധി മുജാഹിദ് പ്രവർത്തകർക്ക് ഖത്തറിൽ അദ്ദേഹം ജോലിനൽകിയിട്ടുണ്ട്. കൂടാതെ കെ എൻ എമ്മിന്റെ എല്ലാ പ്രവർത്തനങ്ങൾക്കും സമ്മേളനങ്ങൾക്കും ജാമിഅ നദ്വിയ്യയ്ക്കും അദ്ദേഹം സാമ്പത്തിക സഹായം നൽകിയിട്ടുണ്ട്. വസ്തുത ഇതായിരിക്കെ മർകസുദ്ദഅവ സ്ഥാപിച്ചതോ ഖലീഫ റബ്ബാൻ സാമ്പത്തിക സഹായം നൽകിയതോ അല്ല പ്രശ്നം. ഹുസൈൻ മടവൂർ ഐ എസ് എമ്മിലൂടെ പ്രസ്ഥാനരംഗത്ത് ശ്രദ്ധേയനാവുന്നു, അത് തങ്ങൾക്ക് ദോഷമാവുമെന്ന ചില തല്പര കക്ഷികളുടെ ഭയമായിരുന്നു ആരോപണത്തിന് പിന്നിൽ എന്ന് വ്യക്തമാവുന്നു.

സലഫി- ഇഖ്‌വാനി ഭിന്നതയും ആദർശവ്യതിയാനവും

ഹുസൈൻ മടവൂർ പ്രസ്ഥാനരംഗത്ത് വളർന്നുവരുന്നതും കെ പി മുഹമ്മദ് മൗലവിയുടെ ആരോഗ്യം മോശമായി വരുന്നതും ചിലരെ കടുത്ത നടപടികൾ സ്വീകരിക്കാൻ പ്രേരണ നൽകി. ചില്ലറ ആരോപണങ്ങൾകൊണ്ട് മുജാഹിദ് മനസ്സുകളെ മാറ്റിമറിക്കാൻ സാധിക്കുകയില്ല എന്ന് വ്യക്തമായപ്പോൾ ജമാഅത്തെ ഇസ്ലാമിയോടും അതിന്റെ ആശയങ്ങളോടും മുജാഹിദുകൾക്കുള്ള
വിയോജിപ്പ് ഇളക്കിവിടാൻ ഒരു തുരുപ്പുശീട്ട് ഇറക്കാൻ ഇവർ പരിപാടിയിട്ടു. അതാണ്  ആദർശവ്യതിയാനാരോപണത്തിന്റെ യാഥാർഥ്യം. രണ്ട് തന്ത്രങ്ങളാണ് ഇവർ ഇതിന് ഉപയോഗപ്പെടുത്തിയത്. ഒന്ന് ഗൾഫ് സലഫികൾക്കിടയിലുള്ള സലഫി- ഇഖ്‌വാനി ഭിന്നത ഇവിടെയും പ്രചരിപ്പിക്കുക. അതിന്ന് തെളിവുകൾ ശേഖരിക്കാൻ ഐ എസ് എം  പ്രസിദ്ധീകരണങ്ങളിലേയും ഐ എസ് എം ഭാരവാഹികളുടെയും ഓരോ വരിയും വാക്കും സൂക്ഷ്മ പരിശോധനയ്ക്ക് വിധേയമാക്കാൻ ഒരു ഗ്രൂപ്പിനെ ഇവർ ചുമതലപ്പെടുത്തുകയും ചെയ്തു. രണ്ടാമത്തെ തന്ത്രം ഗൾഫിലുള്ള ഇസ്ലാഹി സെന്റർ നേതാക്കളെ സ്വാധീനിച്ച് തൊഴിൽരഹിതരായ മുജാഹിദ്
പ്രവർത്തകർക്ക് ഗൾഫിൽ ജോലി തരപ്പെടുത്തിക്കൊടുക്കുക എന്നതാണിത്. പുതിയ പ്രൊജക്റ്റുകളും പദ്ധതികളും തങ്ങളുടെ നയത്തിനും ചൊല്പടിക്കും നിൽക്കുന്നവർ നേത്യത്വത്തിലുള്ള പ്രദേശങ്ങൾക്ക് മാത്രമാക്കി വെക്കുക. ഈ രണ്ട് തന്ത്രങ്ങളും പ്രാവർത്തികമാക്കാൻ ഇവർ കിണഞ്ഞ് പരിശ്രമിച്ചു. സുബൈർ മങ്കടയെപ്പോലെയുള്ള ചില പണ്ഡിതന്മാർ ആദർശവ്യതി
യാനം സത്യമാണ് എന്ന് വിശ്വസിച്ച് പ്രവർത്തിച്ചിരുന്നു. എന്നാൽ അവർക്ക് പിന്നീട് കാര്യങ്ങൾ ബോധ്യമാവുകയും അവരെ ചിലർ ഉപയോഗപ്പെടുത്തിയതാണ് എന്ന് തിരിച്ചറിയുകയും ചെയ്തു.

1999ലെ തെരഞ്ഞെടുപ്പും  മധ്യസ്ഥന്മാരുടെ രംഗപ്രവേശവും

1999ലെ തെരഞ്ഞെടുപ്പിൽ ശാഖാ മണ്ഡലം ജില്ലാ തെരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷം സംസ്ഥാന തെരഞ്ഞടുപ്പ് നടത്തേണ്ട സമയത്ത് മധ്യസ്ഥന്മാർ ഇടപെട്ട് തെരഞ്ഞെടുപ്പ് മാറ്റിവെച്ചു എന്ന കാര്യം എല്ലാവർക്കും അറിയാവുന്നതാണ്. തെരഞ്ഞെടുപ്പ് മാറ്റിവെച്ചത് എന്തിനാണ് എന്ന് മുഖ്യ വരണാധികാരി കൗൺസിലർമാരെ അറിയിച്ചത് ഇങ്ങനെ വായിക്കാം: "കെ എൻ എം
സംസ്ഥാന തെരഞ്ഞെടുപ്പ് പൂർണമായ അഭിപ്രായ സമന്വയമുണ്ടാക്കുന്നതിനുവേണ്ടി 30.04.2000ത്തിലേക്ക് മാറ്റി വെക്കണമെന്ന് കെ എൻ എം എക്സിക്യൂട്ടീവ് കമ്മിറ്റിയോട് അഭ്യർഥിക്കുന്നു എന്ന് മധ്യസ്ഥന്മാർ നിർദേശിച്ച പ്രകാരമാണ് യോഗം മാറ്റിവെച്ചത്.”
എന്നാൽ പൂർണമായ അഭിപ്രായ സമന്വയം ഉണ്ടായോ ഇല്ലയോ, മധ്യസ്ഥന്മാർക്ക് അനുരഞ്ജനം ഉണ്ടാക്കാൻ സാധിച്ചുവോ,എന്തുകൊണ്ട് ഐക്യം ഉണ്ടായില്ല. ഇത്തരം കാര്യങ്ങളും പരിശോധിക്കേണ്ടതുണ്ട്.
ജില്ലാ തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ സംസ്ഥാന ആലോചനാ സഭാ അംഗങ്ങളുടെ നിലപാട് വ്യക്തമായിരുന്നു. സംഘടനയിൽ സ്ഥാനം ഉറപ്പിക്കാൻ സ്വയം കസേര ഉറപ്പിച്ചവർക്ക് ആ കസേരകളുടെ ഇളക്കം ബോധ്യമായിരുന്നു. എന്നാൽ ഞങ്ങൾ മധ്യസ്ഥന്മാരെ ഇറക്കിയിട്ടില്ല എന്ന് വീമ്പ് പറയുന്നവർ മധ്യസ്ഥന്മാർ രംഗത്ത് വന്നപ്പോൾ അവരെ സമർഥമായി ഉപയോഗിച്ചുവെന്നതാണ് വാസ്തവം. മധ്യസ്ഥന്മാരെ നിയമിച്ചത് മുതൽ കൗൺസിലർമാരെ  സ്വാധീനിക്കാൻ മുമ്പ് സൂചിപ്പിച്ച ലോബിയും നിലവിലുള്ള നേത്യത്വത്തിലെ കുഞ്ചികസ്ഥാനം വഹിക്കുന്നവരും കിണഞ്ഞ് പരിശ്രമിച്ചു. ‘കിണറ്റിൽ ചാടാൻ പോവുകയാണെന്നും എന്നാൽ
പോകുന്ന വഴിക്കാരോ ഉന്തിതള്ളിയപ്പോൾ ഒന്ന് ബലം പിടിച്ച് പിന്നോട്ട് നിന്നു' എന്നുമാണ് ഇതു സംബന്ധിച്ച് ഒരു നേതാവ് പറഞ്ഞത്, ഭാരവാഹികളുടെ നിർണയം സംബന്ധിച്ച് മധ്യസ്ഥന്മാർ തികച്ചും ഒരു വിഭാഗത്തിന്റെ കെണിയിലകപ്പെടുകയാണ് ചെയ്തത്. പ്രസിഡണ്ട്, ജനറൽ സെക്രട്ടറി, ട്രഷറർ എന്നീ മൂന്ന് സ്ഥാനങ്ങളിൽ ഒരാളെയെങ്കിലും ഞങ്ങൾ നിർദേശിക്കുന്നവരിൽ നിന്ന് നിശ്ചയിക്കണമെന്ന് അവസാനം വരെ ഞങ്ങൾ ആവശ്യപ്പെട്ടിരുന്നു. അത്   അംഗീകരിച്ചില്ല. പ്രവർത്തകസമിതിയിൽ അംഗങ്ങളെ തുല്യമായി നിശ്ചയിക്കണമെന്ന്
പറഞ്ഞുനോക്കി, അതും അംഗീകരിച്ചില്ല. ഞങ്ങൾ എഴുതിനല്കുന്ന നിർദേശങ്ങൾ മറുവിഭാഗത്തിന് അപ്പപ്പോൾ ലഭിച്ചു തുടങ്ങി. ഇതും മധ്യസ്ഥന്മാരിൽ സംശയത്തിന് കാരണമായി. മധ്യസ്ഥന്മാർ രഞ്ജിപ്പും യോജിപ്പും ഉണ്ടാക്കുന്നതിന് മുമ്പ് ഏകപക്ഷീയമായി ഒരു പാനൽ പ്രഖ്യാപിച്ചു. ഏക പക്ഷീയമായ പ്രഖ്യാപനത്തിൽ വിയോജിച്ച് ഞങ്ങൾ ഇറങ്ങിപ്പോരുകയും അഭിപ്രായം
പിന്നീട് പറയാം എന്ന് അറിയിക്കുകയും ചെയ്തു. പിന്നീട് രേഖാമൂലം സ്വീകാര്യമല്ലെന്ന് എഴുതി നൽകുകയും ചെയ്തു. ഇതിൽ നിന്നും മധ്യസ്ഥശ്രമം നടന്നുവെന്നും എന്നാൽ മധ്യസ്ഥത ഉണ്ടായിട്ടില്ലെന്നും വ്യക്തമാണ്. മധ്യസ്ഥത എന്തുകൊണ്ട് പരാജയപ്പെട്ടു എന്ന് പരിശോധിക്കാം.

1. മധ്യസ്ഥ തീരുമാനം വോട്ടിനിടുകയാണ് ചെയ്തത്! വോട്ടെടുപ്പില്‍ പങ്കെടുത്ത 212 പേരില്‍ 105 പേര്‍ മധ്യസ്ഥതീരുമാനം അംഗീകരിക്കുന്നില്ലെന്നും 107 പേര്‍ അംഗീകരിക്കുന്നുവെന്നും അഭിപ്രായപ്പെട്ടു. ഇതടിസ്ഥാനത്തില്‍ രണ്ട് വോട്ടിന് മധ്യസ്ഥ തീരുമാനം സാങ്കേതികമായി അംഗീകരിക്കപ്പെട്ടു.

2. തെരഞ്ഞെടുപ്പ് മാറ്റിവെച്ചത് പൂര്‍ണമായ സമന്വയത്തിനാണ് എന്ന് വരണാധികാരി പറയുന്നു. എന്നാല്‍ മധ്യസ്ഥന്മാര്‍ ഉണ്ടാക്കിയ പാനലില്‍ ഒമ്പതു പേര്‍ ഒരു പക്ഷത്തും ഇരുപത്തിനാലു പേര്‍ മറുപക്ഷത്തും രണ്ടുപേര്‍ നിഷ്പക്ഷവുമായത് എങ്ങിനെ? 35ല്‍ 18ഉം 17ഉം എന്ന നിലയ്ക്കാണ് പ്രവര്‍ത്തക സമിതി അംഗങ്ങള്‍ വരേണ്ടിയിരുന്നത്. മുകളില്‍ സൂചിപ്പിച്ച വോട്ടിംഗ് നില ഇത് സാധൂകരിക്കുന്നു.

3. മധ്യസ്ഥ തീരുമാനം എല്ലാ വിഭാഗങ്ങളോടും ചര്‍ച്ച ചെയ്ത് അംഗീകരിച്ച ശേഷമാണ് തയ്യാറാക്കിയത് എന്ന് പറയുന്നത് ശരിയല്ല. ഇരുവിഭാഗവും അംഗീകരിച്ച് ഒപ്പുവെച്ച രേഖകള്‍ ഹാജരാക്കുവാന്‍ അര്‍ക്കും സാധ്യമല്ല. രണ്ടു വിഭാഗങ്ങളുമായി ഉണ്ടാക്കുന്ന മധ്യസ്ഥ തീരുമാനങ്ങളില്‍ രണ്ടുകക്ഷികളും മധ്യസ്ഥന്മാരും ഒപ്പുവെക്കേണ്ടതില്ലേ? അങ്ങനെയല്ലേ നാട്ടില്‍ മധ്യസ്ഥം നടത്താറുള്ളത്? ഇവിടെ ഒരു വിഭാഗവും ഒപ്പുവെച്ചിട്ടില്ല. മധ്യസ്ഥന്മാര്‍ മാത്രം ഒപ്പുവെക്കുകയാണ് ചെയ്തത്!

4. മധ്യസ്ഥന്മാരെ നിശ്ചയിച്ച ശേഷം അവരുടെ നിഷ്പക്ഷത ചോദ്യം ചെയ്യല്‍ മാന്യതയല്ല എന്നറിയാം. എന്നാല്‍ ഈ മാന്യത ചോദ്യം ചെയ്തത് മറുവിഭാഗമാണ്. ഒരു കത്തില്‍ ഹുസൈന്‍ മടവൂരിന്റെ പേര് ഭാരവാഹി പട്ടികയില്‍ ചേര്‍ത്തും മറ്റൊരു കത്തില്‍ പേര് ഒഴിവാക്കിയും രണ്ടുവിധം കത്തുകള്‍ മധ്യസ്ഥന്മാര്‍ കൌണ്‍സിലര്‍മാര്‍ക്ക് അയച്ചു. ഇത് മധ്യസ്ഥന്മാരുടെ മാന്യത അവര്‍ തന്നെ കളഞ്ഞതിന് തെളിവാണ്. മാത്രമല്ല, ഈ വ്യത്യസ്ഥ കത്തുകളെ സുബൈര്‍ മങ്കടയും മറ്റും എതിര്‍ത്ത് രംഗത്ത് വരികയും മധ്യസ്ഥന്മാരോട് നേരിട്ട് സംവദിക്കുകയും ചെയ്തില്ലേ? അപ്പോള്‍ മധ്യസ്ഥ തീരുമാനം ചോദ്യം ചെയ്തത് മറുവിഭാഗമല്ലേ?

5. വോട്ടെടുപ്പ് ദിവസം അപരിചിതരായ ആളുകള്‍ പുളിക്കല്‍ ജാമിഅ സലഫിയ്യയില്‍ വന്നതും അവര്‍ ആരുടെയോ കല്പന പ്രതീക്ഷിച്ച് ജാഗ്രതപാലിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ചതും ആരുടെ താല്പര്യം കാക്കാനായിരുന്നു? കൌണ്‍സില്‍ യോഗത്തില്‍ പങ്കെടുത്ത മൂന്നു പേര്‍ വോട്ടുചെയ്യാതെ പിന്മാറി. ഇവരില്‍ രണ്ടുപേര്‍ മറുപക്ഷത്തിന് എതിരായവരായിരുന്നു. അവര്‍കൂടി വോട്ട് ചെയ്താല്‍ തുല്യവോട്ട് ലഭിക്കും. എങ്കില്‍ എന്തു സംഭവിക്കുമായിരുന്നു? അല്ലാഹു കാത്തുരക്ഷിച്ചു എന്ന് ഞങ്ങള്‍ സമാധാനിക്കുന്നു. ഞങ്ങള്‍ 105 ആയി ചുരുങ്ങിയത് ഒരു സംഘടനയുടെ, അതും മതസംഘടനയുടെ തെരഞ്ഞെടുപ്പ് സംഘട്ടനത്തില്‍ കലാശിക്കാന്‍ കാരണമായില്ല എന്ന കാര്യത്തില്‍ എന്നതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ട്. അല്ലാഹുവിനെ സ്തുതിക്കുന്നു. നേരെ മറിച്ചായിരുന്നെങ്കില്‍ ഞങ്ങളില്‍ പലരുടെയും ജീവന്‍ അപകടത്തിലാകുമായിരുന്നു.

ഐ എസ് എമ്മിനെ പിരിച്ചുവിട്ടത് എന്തിന്?

ആഗസ്റ്റ് 17 അല്ല, ആഗസ്റ്റ് 12 ആണ് സംഘടനാ ചരിത്രത്തില്‍ ദുരന്തം സൃഷ്ടിച്ചത്. രണ്ടാം ശനിയാഴ്ച്ചയ്ക്ക് മുന്‍പുള്ള വെള്ളിയാഴ്ച പത്രങ്ങളില്‍ യോഗവിവരം പരസ്യം ചെയ്യുക. അതുകഴിഞ്ഞ് തിങ്കളാഴ്ച ഒമ്പത് മണിക്ക് യോഗം ചേരുക. നിയമപരിരക്ഷ ഉറപ്പുവരുത്തി കോടതി വ്യവഹാരത്തിലെ മികവ് തെളിയിച്ച് അലി അബ്ദുര്‍‌റസ്സാഖ് മദനിയുടെ മനസ്സ് എന്തുകൊണ്ട് ഞങ്ങളുടെ മുന്നില്‍ കൊട്ടിയടച്ചുവെന്ന് അപ്പോഴാണ് ഞങ്ങള്‍ക്ക് കൂടുതല്‍ ബോധ്യമായത്. കെ എന്‍ എം യോഗം ഇങ്ങനെ പത്രപരസ്യം നല്‍കി വിളിച്ചുചേര്‍ത്ത ചരിത്രമില്ല. ഇത് ഒരു വിഭാഗത്തിനെതിരെ നിയമ നടപടിക്ക് തളിവ് ഉണ്ടാക്കാന്‍ വേണ്ടി മാത്രമായിരുന്നു. ഇതുവഴി അദ്ദേഹത്തിന് ആദര്‍ശവ്യതിയാനാരോപകരുടെ അഭിനന്ദനവും പ്രോത്സാഹനവും പിന്തുണയും ആര്‍ജിക്കാന്‍ കഴിഞ്ഞു. എന്നാല്‍ സംഘടനക്ക് അതിന്റെ അന്തസ്സും വളര്‍ച്ചയും നഷ്ടപ്പെടാന്‍ കാരണമാവുകയും ചെയ്തു.

ഐ എസ് എമ്മിന്റെ തെരഞ്ഞെടുക്കപ്പെട്ട പ്രവര്‍ത്തകസമിതിയെ പിരിച്ചുവിടാന്‍ തീരുമാനിച്ചത് 12-08-2002 ന് ചേര്‍ന്ന കെ എന്‍ എം ഭരണസമിതിയാണ്. എന്നാല്‍ അതിനുമുമ്പ് എടവണ്ണയിലും മഞ്ചേരിയിലും ചേര്‍ന്ന ഗ്രൂപ്പുയോഗത്തിലെ തീരുമാനം അന്ന് ഔപചാരികമായി നടപ്പില്‍ വരുത്തുകയാണ് ചെയ്തത്. ഐ എസ് എമ്മിനെ പിരിച്ചുവിടാന്‍ തീരുമാനിച്ച വിവരം മൂന്ന് ദിവസം മുമ്പ് തന്നെ പരസ്യമായിരുന്നു. ഈ വിവരമറിഞ്ഞപ്പോള്‍ സംഘടന പിളരാന്‍ പാടില്ലെന്നും ഐ എസ് എമ്മിനെ പിരിച്ചുവിട്ട് അതിന് പ്രേരണ നല്‍കരുതെന്നും ഞങ്ങള്‍ ആഗ്രഹിക്കുകയും അതിനു വേണ്ടി നിരന്തരം പരിശ്രമിക്കുകയും ചെയ്തു. ആദര്‍ശവ്യതിയാന നിലപാടില്‍ ഏറ്റവും കടുത്ത നിലപാട് സ്വീകരിച്ച സുബൈര്‍ മങ്കടയെ തന്നെ സമീപിച്ച് ഇക്കാര്യം ഞാനും പി ടി വീരാന്‍ കുട്ടി സുല്ലമിയും സംസാരിച്ചുനോക്കി. അന്ന് പിരിച്ചുവിടാന്‍ തീരുമാനിച്ച വിവരം പുറത്തുവന്നിട്ടില്ല. സുബൈറിന് സംഘടന പിളര്‍ക്കണമെന്ന് ആഗ്രഹമില്ലെന്നും കെ ജെ യു തീരുമാനം അംഗീകരിക്കുമെങ്കില്‍ പ്രശ്നം തീരുമെന്നും അദ്ദേഹവുമായുള്ള സംസാരത്തില്‍ നിന്ന്‍ ഞങ്ങള്‍ക്ക് ബോധ്യമായി. കെ ജെ യു തീരുമാനം ഞങ്ങള്‍ മുമ്പ് തന്നെ അംഗീകരിച്ചതാണെന്നും ഇത് വീണ്ടും ബോധ്യപ്പെടുത്താന്‍ എന്തു വേണമെങ്കിലും ചെയ്യാമെന്നും ഞങ്ങള്‍ അദ്ദേഹത്തോട് പറയുകയും ചെയ്തു. തുടര്‍ന്ന് ഞങ്ങള്‍ എ പി അബ്ദുല്‍ഖാദിര്‍ മൌലവി, അലി അബ്ദുര്‍‌റസ്സാഖ് മദനി, ടി പി അബ്ദുല്ലക്കോയ മദനി എന്നിവരെ പോയി കണ്ടു. എ പി യാതൊരു പിടിയും തരാതെ പൊതുകാര്യങ്ങള്‍ പറഞ്ഞ് അകന്നിരുന്നു. അലി അബ്ദുര്‍‌റസാഖ് മദനി വളരെ തന്ത്രപൂര്‍വമാണ് ഞങ്ങളോട് സംസാരിച്ചത്. കടും‌പിടുത്തം അദ്ദേഹത്തിന്റെ പ്രകൃതമാണ്. തനിക്ക് സ്വീകാര്യമല്ലാത്ത എന്തും അദ്ദേഹം ശക്തമായി എതിര്‍ക്കും. ദേഷ്യവും വെറുപ്പും മുഖഭാവത്തില്‍ തന്നെ പ്രകടമാവുകയും ചെയ്യും. എന്നാല്‍ ചില സന്ദര്‍ഭങ്ങളില്‍ അദ്ദേഹം ചിരിച്ചും തമാശ പറഞ്ഞും ഗൌരവമില്ലാതെയും സംസാരിക്കും. ഇത് പ്രശ്നം അദ്ദേഹം ഗൌരവമായി എടുത്തിട്ടില്ല എന്നതിന്റെ തെളിവുമായിരിക്കും. അദ്ദേഹത്തിന്റെ ഈ സ്വഭാവം ഞങ്ങള്‍ക്ക് ആദ്യമേ അറിയാമായിരുന്നു. വലിയോറയില്‍ ചെന്നപ്പോള്‍ അദ്ദേഹം വീട്ടിലുണ്ടായിരുന്നില്ല. അവിടെയുള്ള ചില സുഹൃത്തുക്കളുമായി ഞങ്ങള്‍ സംസാരിച്ച് നേരം പോക്കി. അവരും മദനിയുടെ ഈ സ്വഭാവം ഞങ്ങളെ ഓര്‍മിപ്പിച്ചു. രാത്രി വൈകി മദനി വന്നു. ഞങ്ങള്‍ സംസാ‍രം തുടങ്ങി. ചിരിയും തമാശയും പ്രകടമായി. ഞങ്ങള്‍ക്ക് ലക്ഷ്യം നേടാന്‍ സാധിക്കുകയില്ല എന്ന് ആ ചിരി വ്യക്തമാക്കിത്തന്നു. ഐ എസ് എമ്മിനെ പിരിച്ചുവിടുന്ന വിഷയത്തിലോ സംഘടനാപ്രശ്നങ്ങള്‍ അവസാനിപ്പിക്കാന്‍ ഒരു ഫോര്‍മുല രൂപപ്പെടുത്തുന്നതിനോ ആ സംസാരം ഒരു വെളിച്ചവും നല്‍കിയില്ല. ഞങ്ങള്‍ക്കുമുമ്പില്‍ മദനിയുടെ ഹൃദയകവാടം കൊട്ടിയടയ്ക്കപ്പെട്ടിരുന്നു. പ്രസ്ഥാനം രണ്ടാക്കാനും ഐ എസ് എമ്മിനെ പിരിച്ചുവിടുവാനും തീരുമാനിച്ച ആ ഹൃദയം തുറക്കാതെ പോയതില്‍ അത്ഭുതമില്ല.

അടുത്ത ദിവസം ഞങ്ങള്‍ ടി പി അബ്ദുല്ലക്കോയ മദനിയെ പോയിക്കണ്ടു. അദ്ദേഹവും സമര്‍ഥമായിതന്നെ സംസാരിച്ചു. എന്നാല്‍ സമയം കഴിഞ്ഞു എന്നും ഇനി തീരുമാനം മാറ്റുക സാധ്യമല്ലെന്നും എല്ലാം ഉറച്ചുതന്നെയാണ് പോകുന്നതെന്നും അദ്ദേഹത്തിന്റെ സംസാരത്തില്‍ നിന്ന് വ്യക്തമായിരുന്നു. ഇപ്പോള്‍ ഒരു ചര്‍ച്ചയ്ക്കും പ്രസക്തിയില്ലെന്നും ആരെയോ അദ്ദേഹം ഭയപ്പെടുന്നുണ്ടെന്നും ഞങ്ങള്‍ക്ക് തോന്നി. നിങ്ങള്‍ ഇങ്ങനെ ഇനിയും സൌഹാര്‍ദം പുലര്‍ത്തണാമെന്നും വ്യക്തിബന്ധങ്ങള്‍ കാത്തുസൂക്ഷിക്കുകയും ചെയ്യണമെന്ന്‍ അദ്ദേഹം ഉപദേശിക്കുകയും ചെയ്തിരുന്നു. എന്നാല്‍ അത് സംഘടന രണ്ടായ ശേഷമുള്ള സമീപനമാണെന്ന് അപ്പോള്‍ ഞങ്ങാള്‍ക്ക് മനസ്സിലായില്ല. രാഷ്ട്രീയ-സാമൂഹ്യ നേതാക്കളേയും ഞങ്ങള്‍ സമീപിച്ചു. അവര്‍ എ പി യെയും ടി പിയെയും വിളിച്ച് കടുത്ത തീരുമാനം എടുക്കരുതെന്നാവശ്യപ്പെട്ടു. എന്നാല്‍ മുമ്പേ എടുത്തൊരു തീരുമാനം മിനുട്സില്‍ എഴുതിചേര്‍ക്കാനേ അവസരം ഉണ്ടായിരുന്നുള്ളൂ. മിനുട്സ് ആദ്യമേ തയ്യാറാക്കിയതായിരുന്നു. ആഗസ്റ്റ് 12ന് അതില്‍ ഒപ്പുവെയ്ക്കപ്പെട്ടു. ഈ ദിനമാണ് പത്രങ്ങളും ചാനലുകളും ആഘോഷിച്ചത്. ഞങ്ങള്‍ മൂകരായി നിന്നു. സംഘടനയുടെ പിളര്‍പ്പിന് ഈ തീരുമാനമാണ് കാരണമായത്.

പ്രസ്ഥാനത്തിന്റെ വളര്‍ച്ചയും തളര്‍ച്ചയും

കേരളത്തില്‍ ഇസ്‌ലാഹി പ്രസ്ഥാനം വരുത്തിയ പരിവര്‍ത്തനങ്ങളും സമൂഹത്തില്‍ പ്രസ്ഥാനം നേടിയ അംഗീകാരവും ആരിലും മതിപ്പുളവാക്കുന്നതാണ്. ശിര്‍ക്ക്-ബിദ്‌അത്തുകളില്‍ നിന്ന് സമുദായത്തെ മോചിപ്പിച്ച് യഥാര്‍ഥ തൌഹീദിലേക്ക് വെളിച്ചം കാണിക്കാന്‍ പ്രസ്ഥാനത്തിന് സാധ്യമായി. എതിര്‍പ്പുകളെയും വെല്ലുവിളികളെയും നേരിട്ട് ആദ്യകാല പണ്ഡിതന്മാരും നേതാക്കളും അനുഷ്ഠിച്ച ത്യാഗങ്ങളുടെ ഫലമായിരുന്നു ഇത്. അതുകൊണ്ടുതന്നെ പ്രസ്ഥാനം വളരുകയും ശക്തിപ്രാപിക്കുകയും ചെയ്തപ്പോള്‍ സമുദായത്തിലെ നല്ലൊരു വിഭാഗം പ്രസ്ഥാനത്തെ സ്നേഹിക്കുകയും സഹായിക്കുകയും ചെയ്തിട്ടുണ്ട്.

എന്നാല്‍ ഏതൊരു പ്രസ്ഥാനത്തിനും സംഭവിക്കുന്നത് പോലെ ആളും അര്‍ഥവും കൂടിയപ്പോള്‍ സംഘടനാരംഗത്ത് ഗുണകരമല്ലാത്ത പ്രവണതകള്‍ പ്രകടമായി. അധികാരമോഹവും ഗ്രൂപ് താല്പര്യങ്ങളും പലരെയും പിടികൂടി. കോഴിക്കോട് ഫ്രാന്‍സിസ് റോഡിലെ ഓഫീസില്‍ നിന്ന് മുജാഹിദ് സെന്ററിലേക്ക് ഓഫീസ് മാറ്റിയതോടെ സൌകര്യങ്ങള്‍ വര്‍ധിച്ചു. വിദേശത്തുനിന്ന് പണ്ഡിതന്മാര്‍ക്ക് ശമ്പളവും അലവന്‍സുകളും ലഭിച്ചുതുടങ്ങിയതും പള്ളികള്‍ക്കും മറ്റും സാമ്പത്തിക സഹായം ലഭിക്കാന്‍ ക്രമീകരണം ഉണ്ടായതും വളര്‍ച്ചയെ സഹായിക്കുന്നതോടൊപ്പം സ്വാര്‍ഥതാത്പര്യക്കാര്‍ സംഘടനയെ പിടിമുറുക്കുന്നതിന് ആക്കം കൂട്ടുകയും ചെയ്തു. സുതാര്യമായി കൈകാര്യം ചെയ്യേണ്ട കണക്കുകള്‍ ഒരു ലോബിയുടെ സ്വകാര്യ ഇടപാട് മാത്രമായി അധപതിച്ചു. ജനറല്‍ സെക്രട്ടറിയെ സാമ്പത്തിക കാര്യങ്ങളില്‍ സഹായിക്കാന്‍ ഫിനാന്‍സ് സെക്രട്ടറിയും അദ്ദേഹത്തെ സഹായിക്കാന്‍ കണക്കെഴുത്തുകാരും നിയമിതരായി. എന്നാല്‍ കണക്കെഴുതുന്നവര്‍ തന്നെ ഓഡിറ്റര്‍മാരായും ഓഡിറ്റര്‍മാര്‍ തന്നെ കണക്കെഴുത്തുകാരായും വന്നത് യാദൃശ്ചികമാകാന്‍ വഴിയില്ല. ഈ ഓഡിറ്റര്‍മാരുടെ താല്പര്യസംരക്ഷകരായതോടെ ഓഡിറ്റര്‍മാരില്‍ വിശ്വാസം നഷ്ടപ്പെട്ടു. ജനാബ് സി പി ഉമര്‍ സുല്ലമി നിരവധി യോഗങ്ങളില്‍ ഈ വസ്തുത ചൂണ്ടിക്കാണിച്ചിരുന്നു. എന്നാല്‍ അദ്ദേഹത്തെ കൊച്ചാക്കാനാണ് പലരും ശ്രമിച്ചത്. മാത്രമല്ല, തൌഹീദ് പ്രഭാഷണ രംഗത്ത് നിരന്തരം പ്രസംഗങ്ങള്‍ നടത്തിയ സി പിക്കു പോലും തൌഹീദ് മനസിലായിട്ടില്ലെന്നും ആദര്‍ശവ്യതിയാനം വന്നിരിക്കുന്നു എന്നും വരുത്തി തീര്‍ത്ത് സി പി യുടെ സാമ്പത്തിക ആരോപണത്തിന് മറപിടിക്കാനാണിവര്‍ ശ്രമിച്ചത്.

കെ പി മുഹമ്മദ് മൌലവിയുടെ കാലത്ത് അദ്ദേഹത്തിന്റെ നിഷ്പക്ഷതയും സത്യസന്ധതയും കാരണം വലിയ പ്രശ്നങ്ങള്‍ ഉണ്ടാക്കിയില്ല. എന്നാല്‍ കെ പിയുടെ മരണശേഷം സ്ഥിതിഗതികള്‍ മാറി. കെ പി മൌലവിയുടെ മയ്യിത്ത് മറമാടും മുമ്പ് തന്നെ എ പി അബ്ദുല്‍ഖാദിര്‍ മൌലവി ജനറല്‍ സെക്രട്ടറിയായി നിയമിതനായി. പ്രസിഡന്റായിരുന്ന ഡോ. ഉസ്മാന്‍ സാഹിബിനെ തെറ്റിദ്ധരിപ്പിച്ചാണ് ഈ നിയമനം നടന്നത്. എല്ലാവരോടും കൂടിയാലോചന നടത്തിയെന്നും അവര്‍ എ പി യെ ജനറല്‍ സെക്രട്ടറിയാക്കാന്‍ സമ്മതിച്ചുവെന്നും അലി അബ്ദുര്‍‌റസ്സാഖ് മദനി അവകാശപ്പെടുന്നുണ്ട്. ഓരോരുത്തരെ നേരില്‍ കണ്ട് സമ്മതം വാങ്ങുന്നതിനേക്കാള്‍ എളുപ്പമായിരുന്നു കൌണ്‍സിലര്‍മാരുടെ അടിയന്തിര യോഗം വിളിച്ചു ചേര്‍ക്കുക എന്നത്. അന്‍സാര്‍ കോളേജില്‍ അതിന് സൌകര്യവും ഉണ്ടായിരുന്നു. അങ്ങനെ സുതാര്യമായി നടക്കേണ്ട കാര്യങ്ങള്‍ വളഞ്ഞ വഴിക്ക് ചെയ്യാന്‍ കെ പി യുടെ വിടവാങ്ങലോടെ തുടക്കം കുറിച്ചു. എ പി അബ്ദുല്‍ഖാദിര്‍ മൌലവിയെ നേരായ മാര്‍ഗത്തിലൂടെ ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കുന്നതിനെ ആരും എതിര്‍ക്കുമായിരുന്നില്ല. പക്ഷെ, അദ്ദേഹത്തിന് തന്നെ അനുകൂലിക്കുന്ന ഗ്രൂപ്പില്‍ സ്ഥനമുറപ്പിക്കാന്‍ ഈ വളഞ്ഞവഴി അനിവാര്യമായിരുന്നു.

ഏതൊരു പ്രസ്ഥാനത്തിനും യുവ വിഭാഗങ്ങള്‍ തിരുത്തല്‍ ശക്തിയായിട്ടാണ് പ്രവര്‍ത്തിക്കുക. യുവാക്കളുടെ മനശാസ്ത്രവും യുവത്വത്തിന്റെ സവിശേഷതകളും അറിയുന്ന ഏതൊരാള്‍ക്കും ഇത് ഗ്രാഹ്യമാണ്. എന്നാല്‍ യുവാക്കളുടെ സംഘടിത ശക്തിയെ ഭയപ്പെടുകയും അവരെ അടിച്ചമര്‍ത്തുകയും ചെയ്യാനാണ് നേതൃത്വത്തിലെ ഒരു വിഭാഗം ശ്രമിച്ചത്. അത് 2002 ആഗസ്റ്റ് 12 ഓടുകൂടി പൂര്‍ത്തിയാകുകയും ചെയ്തു. പുളിക്കല്‍ മുതല്‍ പിലാത്തറവരെയുള്ള എല്ലാ സമ്മേളനങ്ങളിലും അവരെ ഏല്പിച്ച മറ്റു പ്രവര്‍ത്തനങ്ങളിലും കഠിനാധ്വാനം ചെയ്തവരായിരുന്നു യുവാക്കള്‍. ഈ യുവാക്കളെ തളര്‍ത്താന്‍ മഞ്ചേരിയിലും എടവണ്ണ ജാമിഅ നദ്‌വിയ്യയിലും ഗ്രൂപ് യോഗങ്ങള്‍ ചേരുകയും ഐ എസ് എമ്മിന്റെ നേതൃത്വത്തെ പ്രസ്ഥാനത്തില്‍ നിന്നും പിഴുതെറിയാന്‍ അണിയറ നീക്കങ്ങള്‍ നടത്തുകയും ചെയ്തത് ആരാണെന്ന് എല്ലാവര്‍ക്കും അറിയാവുന്ന കാര്യങ്ങളാണ്. സ്വാഭാവികമായും ഈ നീക്കങ്ങളുടെ മുനയൊടിക്കാന്‍ യുവാക്കള്‍ രംഗത്തുവന്നു. ഐ എസ് എം പ്രവര്‍ത്തകര്‍ സംഘടനാരംഗത്ത് ശക്തമാണെന്നും അവരെ ഭിന്നിപ്പിക്കാന്‍ സ്വാര്‍ഥതാത്പര്യക്കാര്‍ക്ക് സാധ്യമാവുകയില്ലെന്നും തെളിയിക്കാനായി ഫറോഖില്‍ പ്രത്യേക പ്രതിനിധിസമ്മേളനം നടത്താന്‍ ഐ എസ് എം തീരുമാനിച്ചു. കോരിച്ചൊരിയുന്ന മഴയത്തും ആയിരക്കണക്കിന് ആളുകള്‍ സമ്മേളനത്തില്‍ പങ്കെടുത്തു. ഈ സമ്മേളനം കെ എന്‍ എം പ്രസിഡന്റും മറ്റും അറിഞ്ഞില്ലെന്നതാണ് ഐ എസ് എമ്മിനെ പിരിച്ചുവിടാന്‍ ഒരു കാരണമായി പറഞ്ഞിരുന്നത്. യഥാര്‍ഥത്തില്‍ മഞ്ചേരിയിലും സംഘടനയുടെ ഔദ്യോഗിക സ്ഥാപനമായ ജാമിഅയിലും ഐ എസ് എമ്മിനെതിരില്‍ ഗ്രൂപ്പ് യോഗം ചേര്‍ന്നതല്ലേ മാതൃസംഘടനയുടെ പ്രസിഡന്റും സെക്രട്ടറിയും ആദ്യം ശ്രദ്ധിക്കേണ്ടിയിരുന്നത്? അതവര്‍ ചെയ്തില്ലെന്നുമാത്രമല്ല, അതിനവര്‍ വളം വെച്ചുകൊടുക്കാന്‍ ശ്രദ്ധിക്കുകയും ചെയ്തു! ചതിയും വഞ്ചനയും പതിവാക്കി സാധാരണക്കാരായ പ്രവര്‍ത്തകരെ തെറ്റിദ്ധരിപ്പിച്ച് നിരവധി മുജാഹിദ് പ്രവര്‍ത്തകരെ ഇവര്‍ നിഷ്ക്രിയരാക്കി. മധ്യസ്ഥശ്രമം പരാജയപ്പെട്ട ശേഷം നടന്ന സംഘടനാ തെരഞ്ഞെടുപ്പ് യോഗത്തില്‍ മധ്യസ്ഥ നിര്‍ദേശങ്ങള്‍ വോട്ടിനിട്ട് അംഗീകാരം വാങ്ങാനാണ് ഇവര്‍ ശ്രമിച്ചത്. സാങ്കേതികമായി രണ്ട് വോട്ട് കൂടുതല്‍ ലഭിച്ചത് കാരണം ആ നിര്‍ദ്ദേശം ഞങ്ങള്‍ അംഗീകരിച്ചു. സംഘടനാ തെരഞ്ഞെടുപ്പ് യഥാവിധി നടത്തുന്നതിനുപകരം ഇരുവിഭാഗവും ഐക്യഖണ്ഠേന അംഗീകരിക്കേണ്ട മധ്യസ്ഥ നിര്‍ദേശം വോട്ടിനിട്ട് കുതന്ത്രം പയറ്റാനാണ് അലി അബ്ദുര്‍‌റസ്സാഖ് മദനി ശ്രമിച്ചത്. ‘മധ്യസ്ഥ തീരുമാനം അംഗീകരിക്കുന്നു’; ‘മധ്യസ്ഥ തീരുമാനം എതിര്‍ക്കുന്നു’ എന്ന രണ്ടഭിപ്രായങ്ങള്‍ എഴുതിനല്‍കുക. ഇതില്‍ കൂടുതല്‍ പേര്‍ എഴുതിയ അഭിപ്രായം അംഗീകരിക്കുക. ഇതായിരുന്നു തന്ത്രം. ഇതില്‍ എവിടെ തന്ത്രം എന്നു ചോദിക്കാം. മധ്യസ്ഥന്മാര്‍ക്ക് യോജിച്ചതീരുമാനം ഉണ്ടാക്കാനാവാത്തതില്‍ മധ്യസ്ഥശ്രമം പരാജയപ്പെട്ടിരുന്നു. എന്നാല്‍ പരാജയപ്പെട്ട മധ്യസ്ഥ നിര്‍ദേശം ഇരുവിഭാഗവും അംഗീകരിച്ച തീരുമാനമാണെന്ന് വരുത്തിത്തീര്‍ക്കാനും ഒരു വിഭാഗം, ബോധപൂര്‍വ്വം അംഗീകരിക്കപ്പെട്ട മധ്യസ്ഥ തീരുമാനത്തില്‍ നിന്ന് വിട്ടുനില്‍ക്കുകയാണെന്ന് വരുത്തിത്തീര്‍ക്കാനും മേല്പറഞ്ഞരീതിയില്‍ അഭിപ്രായങ്ങള്‍ എഴുതിനല്‍കുന്നതില്‍ സാധ്യമാകും. നിഷ്പക്ഷരും ലോലഹൃദയരുമായ ചിലരെങ്കിലും അവര്‍ ഞങ്ങാളുടെ ഭാഗത്താണെങ്കിലും ഇങ്ങനെ എഴുതിനല്‍കാന്‍ മടിക്കും. ഈ അവസരം മുതലെടുക്കാനാണ് ‘മധ്യസ്ഥ തീരുമാനം എതിര്‍ക്കണം’ എന്നുകൂടി എഴുതിനല്‍കാന്‍ നിര്‍ദേശിച്ചത്. അതിന് ഫലം ഉണ്ടാവുകയും, യോഗത്തിനുവന്ന ചിലര്‍ ഒന്നും എഴുതി നല്‍കാതെ ഇറങ്ങിപ്പൊവുകയും ചെയ്തു. അങ്ങിനെ അഭിപ്രായശേഖരണം കഴിഞ്ഞു. രണ്ടുപേരുടെ അധികപിന്തുണ മധ്യസ്ഥതീരുമാനം അംഗീകരിക്കണം എന്നതിനു ലഭിച്ചു. ഇത് സാങ്കേതികമായി ഒരുപക്ഷത്തിന്റെ വിജയമായിരുന്നു. അത് ഞങ്ങള്‍ അംഗീകരിക്കുകയും ചെയ്തു. മധ്യസ്ഥം അംഗീകരിക്കാത്തവര്‍ ജനാധിപത്യം അംഗീകരിച്ചു എന്ന് തുടര്‍ന്ന് ആക്ഷേപം പ്രചരിപ്പിക്കുകയും ചെയ്തു. മാത്രമല്ല; കൌണ്‍സില്‍ യോഗം കഴിഞ്ഞു. അടുത്ത ദിവസം ‘മാധ്യമം’ പത്രത്തില്‍ ഞങ്ങള്‍ ഒമ്പത് പേര്‍ രാജിവെച്ചു എന്ന് കള്ളവാര്‍ത്ത കൊടുത്ത് വീണ്ടും മറുവിഭാഗം പ്രശ്നം ഉണ്ടാക്കാന്‍ ശ്രമം തുടങ്ങി. പ്രശ്നങ്ങള്‍ അവസാനിക്കരുതെന്ന് അവര്‍ക്ക് നിര്‍ബന്ധമുണ്ടായിരുന്നു. ഇവിടെ ശ്രദ്ധേയമായ ഒരു കാര്യമുണ്ട്. 35 അംഗ പാനലില്‍ ഒമ്പത് പേര്‍ മാത്രമാണ് ഒരു ഭാഗത്തുള്ളത് എന്ന് ഉറപ്പുവരുത്താന്‍ ഈ രാജിനാടകത്തിലൂടെ മറുവിഭാഗം ശ്രദ്ധിച്ചു. മധ്യസ്ഥന്മാരുടെ പാനല്‍ നിഷ്പക്ഷമല്ലെന്നും ഒരു വിഭാഗത്തിനു വേണ്ടിമാത്രം തയ്യാറാക്കിയതാണ് എന്ന വസ്തുതയും ഇതോടെ കൂടുതല്‍ സ്പഷ്ടമായി.

ജം‌ഇയത്തുല്‍ ഉലമയും നീല പുസ്തകവും

ആദര്‍ശവ്യതിയാനാരോപണം ശക്തമായ സന്ദര്‍ഭത്തില്‍ അതു സംബന്ധിച്ചതീരുമാനമെടുക്കാന്‍ കേരള ജം‌ഇയത്തുല്‍ ഉലമ ഇടപെടണമെന്നാവശ്യപ്പെട്ടത് ഐ എസ് എം സംസ്ഥാന നേതാക്കളായിരുന്നു. അതിനുമുന്നോടിയായി ഇരുവിഭാഗവും പ്രബന്ധങ്ങള്‍ അവതരിപ്പിക്കുകയും അതില്‍ ചര്‍ച്ചകള്‍ നടത്തുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് പ്രശ്നം ജം‌ഇയത്തുല്‍ ഉലമയ്ക്ക് വിട്ടത്. അവര്‍ യോഗം ചേര്‍ന്ന് ബന്ധപ്പെട്ടവരുടെ വിശദീകരണങ്ങള്‍ കേട്ടശേഷം വ്യതിയാനാരോപണത്തില്‍ കഴമ്പില്ലെന്ന നിഗമനത്തിലെത്തി. എല്ലാ അംഗങ്ങളും ഈ തീരുമാനത്തില്‍ ഒപ്പുവെക്കുകയും ചെയ്തു. എന്നാല്‍ ഔപചാരികമായി കെ ജെ യു തീരുമാനം ബന്ധപ്പെട്ടവരെ അറിയിക്കും മു‌ന്‍പ് ആ തീരുമാനങ്ങളുടെ ഫോട്ടോകോപ്പികള്‍ ഗള്‍ഫ് നാടുകളിലും നാട്ടിലെ ശാഖാകമ്മിറ്റികളില്‍ ഗ്രൂപ്പ് വക്താക്കളുടെ കൈവശവും വന്ന് പെട്ടു. ഈ പ്രശ്നം കെ ജെ യുവിന്ന് വിടാന്‍ നിര്‍ദേശിച്ച ഐ എസ് എമ്മിനെയാണ് ആദ്യം തീരുമാനം അറിയിക്കേണ്ടിയിരുന്നത്. ഐ എസ് എം നേതാക്കളോട് കെ ജെ യു തീരുമാനത്തിന്റെ നിജസ്ഥിതി പലരും അന്വേഷിച്ചു. എന്നാല്‍ വിവരം അറിയുകയില്ല എന്ന് മറുപടി പറയാനേ അവര്‍ക്ക് സാധിക്കുമായിരുന്നുള്ളൂ. എന്നാല്‍ വിവാദവിഷയങ്ങളിലെ ചര്‍ച്ചയും പ്രബന്ധങ്ങളും പരസ്യപ്പെടുത്താന്‍ മുമ്പ് തന്നെ ഔപചാരികമായി സമ്മതം ലഭിച്ചിരുന്നു. ഓഡിയോ വീഡിയോ കാസറ്റുകള്‍ ഇതു സംബന്ധിച്ച് ഇറക്കാനും തീരുമാനിച്ചിരുന്നു. ഇരുവിഭാഗത്തിന്റെയും പ്രബന്ധങ്ങള്‍ ക്രോഡീകരിച്ച് ഒരു പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിക്കാന്‍ ചര്‍ച്ചയില്‍ പങ്കെടുത്ത ഞങ്ങളോട് ചിലര്‍ സമ്മതം ചോദിച്ചിരുന്നു. അതിനു തടസ്സമില്ലെന്ന് മനസ്സിലായപ്പോള്‍ സമ്മതവും നല്‍കി. എന്നാല്‍ ഇത് പുറത്തുവന്നപ്പോള്‍ ഗ്രന്ഥത്തിലെ ചില പരാമര്‍ശങ്ങള്‍ അതിരുകടന്നതായി ശ്രദ്ധയില്‍ പെട്ടു. ഇത് ഞങ്ങള്‍ ചൂണ്ടിക്കാണിക്കുകയും തിരുത്താന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ ഇത് പുറത്തുവന്നപ്പോള്‍ ഗ്രന്ഥത്തിലെ ചില പരാമര്‍ശങ്ങള്‍ അതിരു കടന്നതായി ശ്രദ്ധയില്‍ പെട്ടു. ഇത് ഞങ്ങള്‍ ചൂണ്ടിക്കാണിക്കുകയും തിരുത്താന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ അപ്പോഴേക്കും പുസ്തകം വിതരണം തുടങ്ങി. പലരും ഒഴിഞ്ഞുമാറി ഉത്തരവാദിത്വത്തില്‍ നിന്നകലുകയും ചെയ്തു. അത് മാന്യമായ നടപടിയല്ലെന്ന് ഞങ്ങള്‍ക്ക് തോന്നുകയും, പരിഹാരം എന്ന നിലയ്ക്ക് പ്രബന്ധം തയ്യാറാക്കുന്നതില്‍ മുഖ്യപങ്കുവഹിച്ച എം ഐ മുഹമ്മദലി സുല്ലമിയോട് ഇത് സംബന്ധമായ ഒരു പുസ്തകം തയ്യാറാക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തു. ഈ പുസ്തകത്തില്‍ പ്രസാധകരുടെയും ഗ്രന്ഥകര്‍ത്താവിന്റെയും പേരുകള്‍ ഉള്‍പ്പെടുത്തണമെന്നും നിര്‍ദേശിച്ചിരുന്നു. എം ഐ മുഹമ്മദലി സുല്ലമി പേര് വെച്ച് തന്നെ പുസ്തകം പ്രസിദ്ധീകരിക്കുകയും ചെയ്തു. ഇതോടെ നീലപുസ്തകം അപ്രസക്തമായി. ഐ എസ് എമ്മിനെ വകവരുത്താന്‍ നീലപുസ്തകം കരുവാക്കാമെന്ന് ചിലര്‍ക്ക് തോന്നി. കാരണം, ഞങ്ങള്‍ കൂടി നീലപുസ്തകത്തെ കയ്യൊഴിഞ്ഞതാണല്ലൊ. അവസരം മുതലെടുക്കാന്‍ കെ എന്‍ എം പ്രവര്‍ത്തകസമിതിയില്‍ ചിലര്‍ പ്രശ്നം ചര്‍ച്ചയ്ക്കിട്ടു. ചിലരില്‍ നിന്ന് മുന്‍‌കൂട്ടി പരാതി എഴുതി വാങ്ങുകയും ചെയ്തിരുന്നു. കെ എന്‍ എം ഒരു അന്വേഷണ കമ്മീഷനെ നിയമിച്ചു. അന്വേഷണം ഏകപക്ഷീയമായി നടത്തി ഐ എസ് എമ്മിനെതിരില്‍ കുറ്റപത്രം തയ്യാറാക്കുകയും ചെയ്തു. സാമാന്യമര്യാദക്ക് വിലകല്പിക്കുന്നവര്‍ കെ എന്‍ എമ്മില്‍ ഉണ്ടായിരുന്നെങ്കില്‍ അന്വേഷണസമിതിയില്‍ ഒരാളെയെങ്കിലും ഞങ്ങളുടെ പക്ഷത്തുനിന്നും ഉള്‍പ്പെടുത്തുമായിരുന്നു. അതിനവര്‍ സന്മനസ് കാണിച്ചില്ല. ഒരു വിഭാഗത്തോട് വൈരാഗ്യമുള്ളവര്‍, മുമ്പേ തീരുമാനിച്ചകാര്യം, അന്വേഷണം നടത്തി തയ്യാറാക്കിയ റിപ്പോര്‍ട്ട് എന്നപേരില്‍ എഴുതി തയ്യാറാക്കുകയായിരുന്നു. പ്രസ്ഥാനരംഗത്ത് ഗ്രൂപ്പുപ്രവര്‍ത്തനം ശക്തമായി തുടങ്ങിയ പാരമൌണ്ട് യോഗം മുതല്‍ ഗ്രൂപ്പുയോഗങ്ങള്‍, കാസറ്റുകള്‍, ലഘുലേഖകള്‍, നോട്ടീസുകള്‍ എന്നിവ വിലാസം വെച്ചും അല്ലാതെയും ഇറങ്ങിയിരുന്നു. പ്രശ്നം അവസാനിക്കുമെങ്കില്‍ ഇരുവിഭാഗവും പ്രസിദ്ധീകരിച്ചതും ഇരുവിഭാഗത്തിനുവേണ്ടി പ്രസിദ്ധീകരിച്ചതുമായ എല്ലാ പ്രസിദ്ധീകരണങ്ങളിലെയും വിഷയങ്ങള്‍ അന്വേഷണ വിധേയമാക്കണം. അല്ലെങ്കില്‍ എല്ലാം തള്ളിക്കളഞ്ഞ് തെറ്റുതിരുത്തണം. ഞങ്ങള്‍ സംസ്ഥാന കമ്മിറ്റിയില്‍ ആവശ്യപ്പെട്ടെങ്കിലും രണ്ടിനും മറുവിഭാഗം തയ്യാറായില്ല. അവരുടെ ഏകപക്ഷീയ വിജയം മാത്രം അവര്‍ കൊതിച്ചു. അതുകാരണം സംഘടന രണ്ടാവുകയും ചെയ്തു.

ഐക്യശ്രമങ്ങള്‍ പരാജയപ്പെട്ടത് എന്തുകൊണ്ട്?

1999ലെ സംഘടനാതെരഞ്ഞെടുപ്പ് നവംബര്‍ മാസത്തില്‍ നടക്കേണ്ടതായിരുന്നു. അത് മധ്യസ്ഥന്മാര്‍ ഇടപെട്ട് മാറ്റിവെച്ചകാര്യവും അന്നത്തെ മധ്യസ്ഥന്മാരുടെ ശ്രമം പരാജയപ്പെടാനുണ്ടായ കാരണവും മുമ്പ് വിശദീകരിച്ചതാണ് ജനാബ് വി കെ മൊയ്തുഹാജി (കെ ആര്‍ എസ്), ഏലാങ്കോട് കുഞ്ഞബ്ദുല്ല ഹാജി, പി വി ഹസ്സന്‍ സാഹിബ് എന്നിവരായിരുന്നു മധ്യസ്ഥന്മാര്‍. എന്നാല്‍ ഓരോ മധ്യസ്ഥ ചര്‍ച്ചകളിലും മധ്യസ്ഥന്മാര്‍ വര്‍ദ്ധിച്ചു വര്‍ദ്ധിച്ചു വന്നു. ടി പി അബ്ദുല്ലക്കോയ മദനി, മഹ്മൂദ് നഹ, കരുവള്ളി മുഹമ്മദ് മൌലവി, ചെറിയമുണ്ടം അബ്ദുല്‍ ഹമീദ് മദനി, മുഹമ്മദ് ബാബു സേട്ട് ഈ പട്ടിക അങ്ങനെ നീളുന്നു. ചിലര്‍ രംഗത്ത് വന്നത് ഞങ്ങള്‍ കൂടി അറിഞ്ഞുകൊണ്ടായിരുന്നു. ചെറിയമുണ്ടം അബ്ദുല്‍ ഹമീദ് മദനിയും, ഡോ. അബൂബക്കര്‍ ഹാരിസുമാണ് മധ്യസ്ഥശ്രമത്തിന് തുടക്കം കുറിച്ചത്. അവര്‍ ആത്മാര്‍ഥമായി തന്നെ തുടങ്ങി, പിന്നീട് ആളുകള്‍ കൂടി. ‘ആളുകൂടിയാല്‍ പാമ്പ് ചാകില്ല’ എന്നു പറഞ്ഞപോലെ തന്നെ മധ്യസ്ഥത ഉണ്ടാക്കാനുമായില്ല. എന്നാല്‍ പലരും വന്നത് ഞങ്ങള്‍ അറിയാതെയും ആയിരുന്നു. സദുദ്ദേശ്യത്തോടെയുള്ള ആളുകളുടെ രംഗപ്രവേശത്തെയും ഞങ്ങളെതിര്‍ത്തിരുന്നില്ല. ദൌര്‍ഭാഗ്യകരമെന്നു പറയട്ടെ ഈ മധ്യസ്ഥ ശ്രമം പരാജയപ്പെട്ടു. മധ്യസ്ഥന്മാര്‍ക്ക് അവരുടെ അഭിപ്രായങ്ങള്‍ വോട്ടിനിടേണ്ട ഗതികേട് വന്നു. നിഷ്പക്ഷരായി മാറിനില്‍ക്കേണ്ട മധ്യസ്ഥന്മാര്‍ തന്നെ വോട്ടെടുപ്പില്‍ പങ്കെടുത്തു!

കേരളത്തിലെ മുസ്‌ലിംകളെ മുസ്‌ലിം ലീഗ് രാഷ്ട്രീയത്തിലേക്ക് കൊണ്ടുവരുന്നതില്‍ ആദ്യകാല ഇസ്‌ലാഹി പണ്ഡിതന്മാര്‍ക്കും നേതാക്കള്‍ക്കും നിസ്തുലമായ പങ്കുണ്ട്. അതുകൊണ്ടുതന്നെ മുജാഹിദ് പ്രവര്‍ത്തകരില്‍ ബഹുഭൂരിഭാഗവും മുസ്‌ലിം ലീഗ് പ്രവര്‍ത്തകരോ അനുഭാവികളോ ആണ്. മുസ്‌ലിം ലീഗ് കേരളത്തിലെ എല്ലാ മുസ്‌ലിം സംഘടനകളുടെയും യോജിപ്പിന്റെയും ഏകോപനത്തിന്റെയും വേദികൂടിയാണ്. അതുകൊണ്ടു തന്നെ മുജാഹിദ് പ്രസ്ഥാന രംഗത്ത് പ്രശ്നമുണ്ടായപ്പോള്‍ അക്കാര്യത്തില്‍ ഇടപെടാനും മാന്യമായ ഒരു ഒത്തുതീര്‍പ്പ് ഉണ്ടാക്കാനും ഞങ്ങള്‍ ലീഗ് നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു. ലീഗ് ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി സാഹിബ്, മലപ്പുറം ജില്ലാ സെക്രട്ടറി കെ പി എ മജീദ് സാഹിബ് എന്നിവരെയാണ് ആദ്യം സമീപിച്ചത്. ഇ അഹ്മദ് സാഹിബ്, പി വി അബ്ദുല്‍ വഹാബ് സാഹിബ്, മുഹമ്മദലി ശിഹാബ് തങ്ങള്‍ എന്നിവരുടെ ശ്രദ്ധയിലും വിഷയം അവതരിപ്പിച്ചു. കുഞ്ഞാലിക്കുട്ടി സാഹിബ് പലതവണ ഇരുവിഭാഗത്തെയും വിളിച്ച് ചര്‍ച്ച നടത്തുകയും ചെയ്തു. എന്നാല്‍ ഞങ്ങളോട് സംസാരിച്ചതില്‍ ‘നിങ്ങള്‍ ഐക്യത്തിന് തയ്യാറാണ് എന്ന് മനസിലായി, മറുവിഭാഗം അവിടേക്ക് എത്തിയിട്ടില്ല.’ എന്ന് സൂചിപ്പിക്കുകയാണ് ഉണ്ടായത്. ഈ വസ്തുത അദ്ദേഹം തന്നെ പരസ്യമായി പറയണമെന്ന് ഞങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ശ്രമം തുടരുകയാണെന്നും അതിനിടക്ക് ഇങ്ങനെ പറയുന്നത് ദോഷകരമാകുമെന്നും അദ്ദേഹം വ്യക്തമാക്കുകയാണുണ്ടായത്. ഇന്നും ഈ ചര്‍ച്ച പൂര്‍ത്തിയായിട്ടില്ല.

മുസ്‌ലിം സൌഹൃദ വേദിയുടെ വക്താക്കളായ ഗള്‍ഫാര്‍ മുഹമ്മദലി, അബൂബക്കര്‍ സാഹിബ് എന്നിവര്‍ രണ്ടു മൂന്നു തവണ ഹുസൈന്‍ മടവൂരുമായി സംസാരിച്ചു. മറുവിഭാഗമായും അവര്‍ സംസാരിച്ചതായി ഞങ്ങളോട് വ്യക്തമാക്കുകയും ചെയ്തു. എന്നാല്‍ ഐക്യം ഉണ്ടാകാന്‍ ഇരു കൂട്ടരില്‍ നിന്നും പ്രേരണയുണ്ടാകണമെന്നും നിങ്ങളുടെ നിലപാട് മാത്രമാണ് ഇക്കാര്യത്തില്‍ പൂര്‍ത്തിയായിട്ടുള്ളതെന്നും അവരും പറഞ്ഞു. മറുവിഭാഗം എന്തുകാരണം കൊണ്ടാണ് പിറകോട്ട് പോകുന്നതെന്ന് അവരും വ്യക്തമാക്കിയില്ല. എറണാകുളത്തെ പ്രമുഖരായ എച്ച് ഇ അഹമദ് താഹിര്‍ സേട്ടും അദ്ദേഹത്തിന്റെ ബന്ധുക്കളും സുഹൃത്തുക്കളുമായ ചിലര്‍ പ്രശ്നത്തില്‍ ഇടപെടാന്‍ തയ്യാറായി. അവരെ ഞങ്ങള്‍ കെ എന്‍ എം സെക്രട്ടറിയേറ്റ് യോഗത്തിലേക്ക് ക്ഷണിച്ച് കാര്യങ്ങള്‍ അവതരിപ്പിച്ചു. പ്രശ്നത്തില്‍ ഇടപെടാമെന്നും എന്നാല്‍ ശ്രമം പരാജയപ്പെടാന്‍ ആരുടെ ഭാഗത്തുനിന്നാണ് അതിന് കാരണമുണ്ടായത് എന്ന് വ്യക്തമാക്കണമെന്നും ഞങ്ങള്‍ ആവശ്യപ്പെട്ടു. അവരും രണ്ടുതവണ ചര്‍ച്ചയ്ക്ക് വിളിച്ചു, പിന്മാറി.

ഇതിനിടയ്ക്ക് ഖത്തറിലെ സലഫി സംഘടനയായ ജം‌ഇയ്യത്ത് ഈദുല്‍ ഖൈരിയ്യയുടെ നേതാക്കള്‍ രണ്ടു വിഭാഗത്തെയും ചര്‍ച്ചയ്ക്ക് ക്ഷണിച്ചു. ഞങ്ങള്‍ മറുവിഭാഗം തയ്യാറാകുന്ന ഏത് തിയ്യതിക്കും വരാം എന്ന് ഉറപ്പു നല്‍കി. ഓരോ കാരണങ്ങള്‍ പറഞ്ഞ് മറുവിഭാഗം തിയ്യതികള്‍ മാറ്റിവെച്ചു. അവസാനം അവരും ഐക്യശ്രമത്തില്‍ നിന്ന് പിന്മാറി.

അവസാനമായി ‘റാബിത’ (മുസ്‌ലിം വേള്‍ഡ് ലീഗ്) അസിസ്റ്റന്റ് സെക്രട്ടറി ശൈഖ് മുഹമ്മദ് നാശൂര്‍ അബൂദി പ്രശ്നത്തില്‍ ഇടപെടാന്‍ തയ്യാറായി. അദ്ദേഹം കോഴിക്കോട് വന്ന് ഇരുവിഭാഗത്തെയും ചര്‍ച്ചയ്ക്ക് ക്ഷണിച്ചു. മറുവിഭാഗം യോജിപ്പിന് തയ്യാറുണ്ടോ എന്ന അന്വേഷണത്തിന് അദ്ദേഹത്തോട് പറഞ്ഞത് ‘ശൂറ കൂടി ആലോചിക്കണമെന്നായിരുന്നു.’ ഭിന്നിച്ച് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഇതുവരെ ഈ ഗുരുതരമായ പ്രശ്നത്തില്‍ ഐക്യമുണ്ടാക്കാന്‍ ഒരു ചര്‍ച്ചപോലും അവരുടെ യോഗങ്ങളില്‍ ഉണ്ടായിട്ടില്ല എന്ന വസ്തുതയാണ് എ പി അബ്ദുല്‍ഖാദിര്‍ മൌലവിയുടെ സംസാരത്തില്‍ നിന്ന് ശൈഖ് അബൂദിക്ക് മനസ്സിലായത്.

ഐക്യശ്രമം ഉണ്ടായാല്‍ ചിലസ്ഥാനങ്ങള്‍ വിട്ടുകൊടുക്കേണ്ടി വരും. അല്ലെങ്കില്‍ ഇരു ഭാഗത്തുമായി ഭിന്നിച്ചു നില്‍ക്കുന്ന പ്രവര്‍ത്തകര്‍ ഒരുമിച്ച് തൌഹീദ് പ്രബോധന രംഗത്ത് സജീവമാകും. ഇത് അപകടകരമാണെന്നും വേര്‍തിരിഞ്ഞു നില്‍ക്കുന്നതാണ് തങ്ങള്‍ക്ക് രക്ഷ എന്നുമാണ് മറുവിഭാഗം കരുതുന്നത്. ആ നിലയ്ക്ക് ഐക്യശ്രമം ഉണ്ടാകുമെന്നല്ലാതെ ഐക്യം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാന്‍ നിര്‍വാഹമില്ല.

ഈ വസ്തുത മനസ്സിലാക്കിയാണ് ഞങ്ങള്‍ കോടതി കമ്മീഷനെ നിയമിച്ച് തെരഞ്ഞെടുപ്പ് നടത്താന്‍ കേസ്സ് കൊടുത്തത്. അതിന് ബഹുമാനപ്പെട്ട കോഴിക്കോട് ജില്ലാ കോടതി ഉത്തരവിടുകയും ചെയ്തു. എന്നാല്‍ ഇപ്പോള്‍ മറുവിഭാഗം ഹൈക്കോടതിയില്‍ അപ്പീല്‍ പോയി. തെരഞ്ഞെടുപ്പ് കോടതി കമ്മീഷന്‍ മുഖേന നടത്തുന്നത് തടയുകയാണ് അവരുടെ ലക്ഷ്യം. അത് അവര്‍ നേടുകയും ചെയ്തു. കോടതി മുഖേന തെരഞ്ഞെടുപ്പില്‍ ഞങ്ങള്‍ വിജയമോ പരാജയമോ ലക്ഷ്യം വെച്ചിരുന്നില്ല. അനേകം സ്ഥലങ്ങളില്‍ പള്ളികളിലും മദ്‌റസകളിലും പ്രശ്നങ്ങള്‍ ഉണ്ട്. ഓരോ പ്രദേശത്തെയും ഭൂരിപക്ഷാടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പ് നടത്തിയാല്‍ സ്ഥാപനങ്ങളില്‍ പ്രശ്നങ്ങളുണ്ടാകാതെ നോക്കാമല്ലോ എന്ന ചിന്തയാണ് ഇങ്ങനെയൊരു തെരഞ്ഞെടുപ്പിന് വേദിയൊരുക്കാന്‍ ഞങ്ങളെ പ്രേരിപ്പിച്ചത്. എന്നാല്‍ അതിനും മറുവിഭാഗം തയ്യാറല്ല. ഇങ്ങനെ ഐക്യശ്രമവുമായി വരുന്നവരെയും മാന്യവും ന്യായവുമായ കോടതിവിധികളെയും തിരസ്കരിക്കുന്ന ഇവരില്‍ നിന്ന് ഈ പ്രസ്ഥാനത്തെ രക്ഷിക്കാന്‍ അല്ലാഹുവിനോട് പ്രാര്‍ഥിക്കുകയല്ലാതെ നമുക്കുമുന്നില്‍ മറ്റുവഴികളില്ല.
അന്ധവിശ്വാസ-അനാചാരങ്ങളില്‍ നിന്ന് ശിര്‍ക്ക് ബിദ്‌അത്തുകളില്‍ നിന്നും സമുദായത്തെ രക്ഷിക്കാനും വിശുദ്ധ ഖുര്‍‌ആനിന്റെയും തിരുസുന്നത്തിന്റെയും പാതയിലേക്ക് മുസ്‌ലിംകളെ കൊണ്ടുവരാനും ഉദ്ദേശിച്ച് രൂപീകൃതമായ പ്രസ്ഥാനം ഇന്ന് പരസ്പരം ആരോപണങ്ങള്‍ ഉന്നയിച്ച് ഛിന്നഭിന്നമായി മാറിയിരിക്കയാണ്. ഉറുക്കും മന്ത്രവും ശൈത്വാനുമെല്ലാം സ്ഥാനത്തും അസ്ഥാനത്തും കുടിയേറിയിരിക്കുന്നു. തൌഹീദിന്റെ വെളിച്ചവും പാരത്രിക ചിന്തയും ദൈവിക ബോധവും പ്രദാനം ചെയ്യേണ്ട പള്ളി മിമ്പറുകളില്‍ നിന്ന് ജിന്ന് സേവയെക്കുറിച്ച്, അതിന്റെ സാധ്യതയെക്കുറിച്ച്, രോഗം മാറാന്‍ ചികിത്സ തേടുന്നതിനേക്കാള്‍ മന്ത്രവും, തടവലും സ്വീകരിക്കാനുള്ള ആഹ്വാനങ്ങളും ഉദ്ഘോഷങ്ങളുമാണ് കേള്‍ക്കുന്നത്.

ഗള്‍ഫ് രാജ്യങ്ങളുടെ സാഹചര്യങ്ങള്‍ക്കനുസരിച്ച നയ നിലപാടുകള്‍ മതേതര ജനാധിപത്യവ്യവസ്ഥ നിലകൊള്ളുന്ന ഇന്ത്യയില്‍ പ്രായോഗികമല്ലെന്ന വസ്തുത ഇവര്‍ തിരിച്ചറിയാതെ പോകുന്നു. മതപ്രബോധകര്‍ പ്രബോധിത വിഭാഗങ്ങളുടെ പ്രശ്നങ്ങളിലും പ്രയാസങ്ങളിലും താങ്ങും തണലുമായി പ്രവര്‍ത്തിക്കേണ്ടവരാണെന്ന കാര്യം ഇവരുടെ പ്രസ്താവനകളിലും സമീപനങ്ങളിലും വിസ്മരിക്കപ്പെടുന്നതായാണ് അനുഭവം. ബഹുഭൂരിപക്ഷം വരുന്ന ഇതര മതവിഭാഗങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും ഇസ്‌ലാമിനോടുള്ള അടുപ്പം നഷ്ടപ്പെടുത്തുകയും ചെയ്യുന്ന സമീപനങ്ങള്‍ അത്യന്തം ഗുരുതരമാണ്. ധൂര്‍ത്തും പൊങ്ങച്ചവും കാണിക്കാന്‍ കോടികള്‍ മുടക്കുന്നവര്‍ ഇസ്‌ലാഹി പ്രസ്ഥാനത്തിന്റെ പാരമ്പര്യത്തില്‍ നിന്നാണ് അകലുന്നത്.
ഈ പതനത്തിൽ നിന്ന് സമുദായത്തെ രക്ഷിക്കാൻ നമുക്ക് മുന്നോട്ട് പോകേണ്ടതുണ്ട്. ആദ്യകാല
ഇസ്ലാഹി നേതാക്കളുടെ പാത പിന്തുടർന്ന് ആദ്യകാല മഹത്വം വീണ്ടെടുക്കാൻ നാം പരിശ്രമിക്കുക.
അതിന്ന് അല്ലാഹു അനുഗ്രഹിക്കട്ടെ.

(കടപ്പാട്: ഉത്തര കേരള മുജാഹിദ് സമ്മേളനം‘05-ഓർമ്മകളിൽ , മുജാഹിദ് ഏഴാം സംസ്ഥാന സമ്മേളനം ‘07- സോവനീർ)

Comments

  1. Playtech casino slots for real money - Jetblue Casino
    Playtech 경기도 출장샵 casino 청주 출장안마 slots for real money at Jetblue Casino! Get a 경산 출장샵 100% 군산 출장마사지 deposit 강릉 출장마사지 match up to $5000 at Jetblue Casino!

    ReplyDelete

Post a Comment